Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയലഹരിയില്‍ നഗ്നതാ പ്രദര്‍ശനം; സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചാവക്കാട്: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തോറ്റ എതിര്‍പാര്‍ട്ടിക്കാരനായ സ്ഥാനാര്‍ഥിയെ അപമാനിച്ച് പ്രകടനം നടത്തി സി പി എം വെട്ടിലായത് കഴിഞ്ഞ ദിവസമാണ്. തൊട്ടുപിന്നാലെ ഇതാ അതേ തരത്തിലുള്ള മറ്റൊരു വാര്‍ത്ത കൂടി. തിരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ സന്തോഷം കാണിക്കാനായി മുസ്ലിം ലീഗ് ഓഫീസിന് മുന്നിലെത്തി നഗ്നതാ പ്രദര്‍ശനം നടത്തിയ സി പി എം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തതാണ് വാര്‍ത്ത.

ചാവക്കാട് എഴക്കണ്ടിയൂരിലെ മുസ്ലിം ലീഗ് ഓഫീസായ സി എച്ച് മുഹമ്മദ് കോയ മന്ദിരത്തിന് മുന്നിലാണ് വിജയലഹരിയില്‍ എത്തിയ സി പി എം പ്രവര്‍ത്തകര്‍ നഗ്നത പ്രദര്‍ശിപ്പിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പുന്നയൂര്‍ പഞ്ചായത്തിലെ മുസ്ലിം ലീഗ് ആസ്ഥാനമാണ് സി എച്ച് മുഹമ്മദ് കോയ മന്ദിരം. നഗ്നത പ്രദര്‍ശനം നടത്തിയതിന് പിന്നാലെ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് വാട്‌സ് ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു.

cpm

പുന്നയൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ സി പി എം സ്ഥാനാര്‍ഥിയാണ് തിരഞ്ഞെടുപ്പില്‍ ജയിച്ചത്. ഈ വിജയം ആഘോഷിച്ചെത്തിയ സി പി എം പ്രവര്‍ത്തകര്‍ക്കാണ് സി എച്ച് മുഹമ്മദ് കോയ മന്ദിരത്തിന് മുന്നിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ടത്. ചിത്രങ്ങള്‍ വാട്്‌സ് ആപ്പില്‍ പ്രചരിച്ചതോടെ സംഭവം പരാതിയായി കേസായി. സി ഐ ഐ ജെ ജോണ്‍സന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സി പി എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.

മൊകേരി പഞ്ചായത്ത് 14ാം വാര്‍ഡില്‍ സി പി എമ്മിനെതിരെ മത്സരിച്ച് തോറ്റ ജഗദീപനെ ബാന്‍ഡേജില്‍ പൊതിഞ്ഞ് പ്രതീകാത്മകമായി അവതരിപ്പിച്ചായിരുന്നു സി പി എമ്മിന്റെ ആഹ്ലാദ പ്രകടനം. ദേഹമാസകലം ബാന്‍ഡേജിട്ട ഒരാള്‍ ആഹ്ലാദപ്രകടനത്തിന് മുന്നില്‍ ക്രച്ചസൂന്നി നടന്നുപോകുന്നതായിരുന്നു ദൃശ്യം. ഈ ചിത്രം ഷെയര്‍ചെയ്ത് പ്രകടനം നടത്തിയവരെ അഭിനന്ദിച്ച് പി ജയരാജന്റെ മകന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതും വിവാദമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+