ഫാസിസം മുഖമുദ്രയാക്കിയ സിപിഎമ്മിന്റെ നാളുകള്‍ എണ്ണപ്പെട്ടു: പികെ കുഞ്ഞാലിക്കുട്ടി
വടകര: എതിര്‍പ്പിന്റെ സ്വരങ്ങളെ കായികമായി നേരിടുന്ന ഫാസിസ്റ്റ് പ്രവണതയാണ് സിപിഎമ്മിന്റെ മുഖമുദ്രയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഫാസിസ്റ്റ് നീക്കങ്ങളുമായി മുന്നോട്ടുപോകുന്ന സിപിഎം നയം മാറ്റിയില്ലെങ്കില്‍ ജനം തെരുവില്‍ നേരിടുന്ന അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം അക്രമങ്ങള്‍ക്കും കള്ളപ്രചരണങ്ങള്‍ക്കുമെതിരെ യുഡിഎഫ് ഏറാമല മണ്ഡലം കമ്മിറ്റി ഓര്‍ക്കാട്ടേരിയില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എതിരാളികളെ കൃത്യമായ ആസൂത്രണത്തോടെ പൈശാചികമായി വെട്ടികൊലപ്പെടുത്തുന്ന സിപിഎം എന്ന സംഘടനയെ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് യോഗത്തില്‍ സംസാരിച്ച വി.ഡി സതീശന് എം.എല്‍.എ പറഞ്ഞു. സിപിഎമ്മിന്റെ ബിജെപി വിരോധം കപട നാട്യമാണ്. ലാവ്ലിന് കേസില്‍ സിബിഐയെ വരുതിയിലാക്കാനാണ് പിണറായി വിജയന് സംഘപരിവാറിനോട് സന്ധിചെയ്തിരിക്കുന്നത്. കോണ്‍ഗ്രസാണ് മുഖ്യശത്രുവെന്ന പ്രകാശ് കാരാട്ടിന്റെ പ്രസ്താവന തെളിയിക്കുന്നത് ഇതാണ്.

കേരളത്തിലെ സിപിഎമ്മാണ് കോണ്‍ഗ്രസിനോട് കൂട്ടുകൂടരുതെന്ന് ശക്തിയായി വാദിക്കുന്നതതെന്നും സതീശന് പറഞ്ഞു. സ്വന്തം നാട്ടിലെ അക്രമങ്ങളെ നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന പാറക്കല്‍ അബ്ദുള്ളയെ ഒറ്റതിരിഞ്ഞ് അക്രമിച്ചാല്‍ യുഡിഎഫ് ഒറ്റക്കെട്ടായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയില്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. പാറക്കല്‍ അബ്ദുള്ള എം.എല്‍.എ, സി.കെ മൊയ്തു, ക്രെസെന്റ് അബ്ദുള്ള, സി.പി വിശ്വനാഥന് എന്നിവര്‍ പ്രസംഗിച്ചു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications