കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാസിസം മുഖമുദ്രയാക്കിയ സിപിഎമ്മിന്റെ നാളുകള്‍ എണ്ണപ്പെട്ടു: പികെ കുഞ്ഞാലിക്കുട്ടി

  • By Sreejith Kk
Google Oneindia Malayalam News

വടകര: എതിര്‍പ്പിന്റെ സ്വരങ്ങളെ കായികമായി നേരിടുന്ന ഫാസിസ്റ്റ് പ്രവണതയാണ് സിപിഎമ്മിന്റെ മുഖമുദ്രയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഫാസിസ്റ്റ് നീക്കങ്ങളുമായി മുന്നോട്ടുപോകുന്ന സിപിഎം നയം മാറ്റിയില്ലെങ്കില്‍ ജനം തെരുവില്‍ നേരിടുന്ന അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം അക്രമങ്ങള്‍ക്കും കള്ളപ്രചരണങ്ങള്‍ക്കുമെതിരെ യുഡിഎഫ് ഏറാമല മണ്ഡലം കമ്മിറ്റി ഓര്‍ക്കാട്ടേരിയില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറത്തേത് ഏറ്റവും വലിയ സ്ഫോടകവസ്തു വേട്ട.. എത്തിയത് തെലങ്കാനയിൽ നിന്ന്.. പിന്നിൽ മുൻനക്സൽ നേതാവ്മലപ്പുറത്തേത് ഏറ്റവും വലിയ സ്ഫോടകവസ്തു വേട്ട.. എത്തിയത് തെലങ്കാനയിൽ നിന്ന്.. പിന്നിൽ മുൻനക്സൽ നേതാവ്

എതിരാളികളെ കൃത്യമായ ആസൂത്രണത്തോടെ പൈശാചികമായി വെട്ടികൊലപ്പെടുത്തുന്ന സിപിഎം എന്ന സംഘടനയെ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് യോഗത്തില്‍ സംസാരിച്ച വി.ഡി സതീശന്‍ എം.എല്‍.എ പറഞ്ഞു. സിപിഎമ്മിന്റെ ബിജെപി വിരോധം കപട നാട്യമാണ്. ലാവ്‌ലിന്‍ കേസില്‍ സിബിഐയെ വരുതിയിലാക്കാനാണ് പിണറായി വിജയന്‍ സംഘപരിവാറിനോട് സന്ധിചെയ്തിരിക്കുന്നത്. കോണ്‍ഗ്രസാണ് മുഖ്യശത്രുവെന്ന പ്രകാശ് കാരാട്ടിന്റെ പ്രസ്താവന തെളിയിക്കുന്നത് ഇതാണ്.

 kunjalikutty

കേരളത്തിലെ സിപിഎമ്മാണ് കോണ്‍ഗ്രസിനോട് കൂട്ടുകൂടരുതെന്ന് ശക്തിയായി വാദിക്കുന്നതതെന്നും സതീശന്‍ പറഞ്ഞു. സ്വന്തം നാട്ടിലെ അക്രമങ്ങളെ നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന പാറക്കല്‍ അബ്ദുള്ളയെ ഒറ്റതിരിഞ്ഞ് അക്രമിച്ചാല്‍ യുഡിഎഫ് ഒറ്റക്കെട്ടായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പാറക്കല്‍ അബ്ദുള്ള എം.എല്‍.എ, സി.കെ മൊയ്തു, ക്രെസെന്റ് അബ്ദുള്ള, സി.പി വിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രിന്‍സിപ്പലിന് ആദരാഞ്ജലി; 3 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍, കൂടുതല്‍ നടപടിയുണ്ടാകും!!പ്രിന്‍സിപ്പലിന് ആദരാഞ്ജലി; 3 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍, കൂടുതല്‍ നടപടിയുണ്ടാകും!!

വിദ്യാര്‍ഥിനിയെ കാണാതായ കേസില്‍ നേതാക്കള്‍ ഇടപെട്ടു; അന്വേഷണം കര്‍ണാടകയിലേക്ക്, അജ്ഞാതകോള്‍വിദ്യാര്‍ഥിനിയെ കാണാതായ കേസില്‍ നേതാക്കള്‍ ഇടപെട്ടു; അന്വേഷണം കര്‍ണാടകയിലേക്ക്, അജ്ഞാതകോള്‍

English summary
cpms count down begins says pk kunjalikutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X