സിപിഎമ്മിന് മുസ്ലിം വോട്ടുകള്‍ നഷ്ടമായതിനെക്കുറിച്ച് എംവി ഗോവിന്ദന് മിണ്ടാട്ടമില്ല: കെ സുരേന്ദ്രന്‍
പാലക്കാട്: അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന അവസ്ഥയാണ് എംവി ഗോവിന്ദനുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മിന്റെ ഭീകരമായ തോൽവിയുടെ കാരണങ്ങൾ എന്ന രീതിയിൽ ഗോവിന്ദൻ അവതരിപ്പിച്ചത് വസ്തുതകളുടെ ഒരു വശം മാത്രമാണ്. എന്നാൽ മുസ്ലിം സമുദായം എങ്ങനെ വോട്ട് ചെയ്തുവെന്ന് ഗോവിന്ദൻ പറയുന്നില്ലെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ബിജെപി വിജയിക്കാൻ കാരണം എസ്എൻഡിപിയുടേയും പിന്നാക്ക ഹിന്ദുവിഭാഗങ്ങളുടേയും വോട്ടുകൾ കിട്ടിയതു കൊണ്ടാണെന്നാണ് ഗോവിന്ദൻ പറയുന്നത്. ചിലയിടത്ത് ക്രിസ്ത്യൻ വോട്ടുകളും ബിജെപിക്ക് കിട്ടിയെന്നും അതുകൊണ്ടാണ് എൽഡിഎഫിന് ഇത്രയും വലിയ തകർച്ചയുണ്ടായതെന്നുമാണ് വിലയിരുത്തൽ. അതും പറഞ്ഞ് സിപിഎം എസ്എൻഡിപിയെ ഭീഷണിപ്പെടുത്തുകയാണ്. എസ്എൻഡിപിക്കും ജനറൽസെക്രട്ടറിക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുകയാണ്. ആലപ്പുഴയിലും കോഴിക്കോട്ടും മുസ്ലിം സമുദായം എങ്ങനെ വോട്ട് ചെയ്തുവെന്ന് സിപിഎം വിലയിരുത്തിയിട്ടുണ്ടോ? നമ്മുടെ നാട്ടിൽ ഇന്ന് വരെ കാണാത്ത തരത്തിലുള്ള മുസ്ലിം പ്രീണനമാണ് മുഖ്യമന്ത്രി നടത്തിയത്. കോഴിക്കോട് കരീംക്ക എന്നാണ് ബോർഡ് വെച്ചത്.

പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വിഷയമായി പൗരത്വനിയമം ഉയർത്തി. മുസ്ലിങ്ങൾ രണ്ടാംനിര പൗരൻമാരാകും എന്ന് പറഞ്ഞു. സിപിഎമ്മിലെ മുസ്ലിംങ്ങൾ ആർക്കാണ് വോട്ട് ചെയ്തതെന്ന് ഗോവിന്ദൻ പറയണം. അവരെല്ലാം യുഡിഎഫിനാണ് വോട്ട് ചെയ്തത്. സിപിഎമ്മിലെ മുസ്ലിം സഖാക്കൾ അവരുടെ മുസ്ലിം സ്ഥാനാർത്ഥിക്ക് പോലും വോട്ട് ചെയ്യാതെ യുഡിഎഫിനെ പിന്തുണച്ചു. അതിന് വേണ്ടി ശ്രമിച്ച മുസ്ലിം സംഘടനകളെ കുറിച്ച് എന്തുകൊണ്ടാണ് ഗോവിന്ദൻ മൗനം അവലംബിച്ചത്? എന്തുകൊണ്ടാണ് എസ്എൻഡിപിയേയും ക്രൈസ്തസംഘടനകളെയും മാത്രം പേരെടുത്ത് സിപിഎം വിമർശിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
2021ൽ ഷാഫി പറമ്പിൽ ജയിച്ചപ്പോൾ പാലക്കാട്ടെ മുസ്ലിം സഖാക്കൾ ആഹ്ലാദ പ്രകടനം നടത്തിയില്ലേ. കൽപ്പറ്റയിൽ സിദ്ദിഖ് ജയിച്ചപ്പോഴും ഇങ്ങനെ തന്നെ ചെയ്തില്ലേ. മഞ്ചേശ്വരത്ത് ഇത് പതിവാണ്. ഇപ്പോൾ കേരളം മുഴുവൻ ഇങ്ങനെയാവുന്നു. വർഗീയതയെ പ്രീണിപ്പിച്ച് പ്രീണിപ്പിച്ച് സിപിഎം സ്വയം നശിക്കുകയാണ്. ഉത്തരത്തിലുള്ളത് ലഭിച്ചതുമില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്തു.
ബിജെപിക്ക് വോട്ട് ചെയ്തതിന്റെ പേരിൽ കേരളത്തിലെ ഒരു സമുദായത്തിനും ഒരു ദോഷവും സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തും. ബിജെപിക്ക് വോട്ട് ചെയ്തത് മഹാപരാധമായി പോയെന്നാണ് സിപിഎം പറയുന്നത്. ഇത് ജനാധിപത്യവിരുദ്ധമാണ്. ബോംബ് നിർമ്മാണവും കഴിഞ്ഞ് പ്രത്യക്ഷ അക്രമത്തിലേക്ക് സിപിഎം എത്തിയിരിക്കുന്നു. പയ്യന്നൂരിൽ സിപിഎം ഗ്രാമത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ അക്രമം നടത്തിയത് ഇതിന് ഉദാഹരണമാണ്. അത്തരം നടപടികൾ വെച്ചുപൊറുപ്പിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.
മാനന്തവാടി എംഎൽഎ കേളുവിന് മന്ത്രി സ്ഥാനം കൊടുത്ത സി പി എം പ്രധാനപ്പെട്ട വകുപ്പുകൾ എല്ലാം എടുത്തുമാറ്റിയത് പ്രതിഷേധാർഹമാണ്. രാധാകൃഷ്ണൻ കൈകാര്യം ചെയ്ത വകുപ്പ് എന്തുകൊണ്ടാണ് കേളുവിന് നിഷേധിക്കപ്പെട്ടത്. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മന്ത്രി പട്ടികജാതി ക്ഷേമം മാത്രം നോക്കിയാൽ മതിയെന്നാണ് സിപിഎം പറയുന്നത്. ദേവസ്വം വകുപ്പ് എന്തുകൊണ്ടാണ് കേളുവിന് കൊടുക്കാതിരുന്നത്? പരിചയസമ്പന്നനായ പൊതുപ്രവർത്തകനായ കേളുവിനെ എന്തിനാണ് അവഹേളിച്ചത്?
ഭരണപരിചയത്തിന്റെ അടിസ്ഥാനത്തിലാണെങ്കിൽ സുപ്രധാനമായ വകുപ്പുകളൊക്കെ എങ്ങനെയാണ് പുതിയ ആളായ മുഹമ്മദ് റിയാസിന് കൊടുക്കുക. പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടുള്ള സിപിഎമ്മിന്റെ തമ്പ്രാൻ നയമാണ് ഇത്. പട്ടികവർഗക്കാരുടെ പിന്തുണ നഷ്ടപ്പെടുന്നത് കൊണ്ടാണോ കേളുവിനോട് ഇങ്ങനെ പെരുമാറിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കോളനി എന്ന പേര് മാറ്റണമെന്ന് പറഞ്ഞതിന്റെ പിറ്റേ ദിവസമാണ് കേളുവിന് സുപ്രധാന വകുപ്പുകൾ നിഷേധിക്കപ്പെട്ടത്. ഇരട്ടത്താപ്പാണ് സിപിഎമ്മിനുള്ളതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
-
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും












Click it and Unblock the Notifications