• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗാഡ്ഗിൽ ചാരനാണെന്ന് പറഞ്ഞ പിസി ജോര്‍ജ്ജും അപേക്ഷിക്കുന്നു, പരിഹസിച്ച് ഫേസ്ബുക്ക് കുറിപ്പ്

തിരുവനന്തപുരം: കോട്ടയം ജില്ലയിലെ പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിൽ വലിയ മഴയ്ക്കും ഉരുൾ പൊട്ടലിനും സാധ്യത ഉണ്ടെന്നും ജനങ്ങള്‍ മാറി താമസിക്കണമെന്നും അപേക്ഷിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പിസി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു.ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് ഭീതിപ്പെടുത്തുന്നു എന്ന് പറഞ്ഞ് കൊണ്ടായിരുന്നു പിസിയുടെ അപേക്ഷ. എന്നാല്‍ സംഭവത്തില്‍ പിസിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിആര്‍ നീലകണ്ഠന്‍.

ഗാഡ്ഗിൽ റിപ്പോർട്ടിന്റെ ചർച്ചകൾ നടന്ന കാലത്ത് ഇദ്ദേഹം പറഞ്ഞ അഭിപ്രായങ്ങൾ സഭ്യമായി പരിഭാഷപ്പെടുത്തിയാൽ പോലും എഴുതാൻ ബുദ്ധിമുട്ടാണ്. ഗാഡ്ഗിൽ ചാരനാണ്, വിദേശ ഫണ്ട് വാങ്ങി കേരളത്തെയും പശ്ചിമഘട്ടത്തിലെ കർഷകരെയും ദ്രോഹിക്കാൻ എത്തിയ ആളാണ്. അയാളെ അറബിക്കടലിൽ താഴ്ത്തണം. അന്വേഷിച്ചപ്പോൾ കാര്യം വ്യക്തമായി ചരിഞ്ഞ പ്രദേശങ്ങളിൽ, പാരിസ്ഥിതിക ദുർബലമേഖലകളിൽ ഖനനവും നിർമ്മാണപ്രവർത്തത്തനങ്ങളും നിയന്ത്രിക്കണം എന്ന ആവശ്യമാണ് മറ്റു പലരെയും പോലെ പിസിയെയും ഈ നിലപാടിലെത്തിച്ചത്. നീലകണ്ഠന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം

 ഗര്‍ജ്ജിക്കുന്ന സിംഹം പിസി ജോര്‍ജ്ജിന്‍റേത്

ഗര്‍ജ്ജിക്കുന്ന സിംഹം പിസി ജോര്‍ജ്ജിന്‍റേത്

ഇന്ന് രാവിലെ ഉണർന്നപ്പോൾ ആദ്യം കേട്ട ശബ്ദം വാട്ട്സാപ്പിൽ കിട്ടിയ ഒരു വോയിസ് ക്ലിപ്പായിരുന്നു. വിശ്വസിക്കാനായില്ല അത് രാഷ്ട്രീയത്തിലെ ഗർജിക്കുന്ന സിംഹം പിസി ജോര്ജിന്റേതാണെന്നു. അദ്ദേഹം തുടക്കത്തിൽ അത് പറയുന്നതിനാൽ മാത്രം മനസ്സിലായി. എന്തൊരു വിനയം. താണു കേണു അപേക്ഷിക്കുകയാണ്. പൂഞ്ഞാർ തെക്കേക്കര, തീക്കോയി, കൂട്ടിക്കൽ എന്നി പഞ്ചായത്തുകളിലെ ജനങ്ങളോടാണ് അവർ ജയിപ്പിച്ചു വിട്ട ജനപ്രതിനിധി കരയുന്ന സ്വരത്തിൽ അപേക്ഷിക്കുന്നത്. ആഗസ്റ്റ് 14 ,15 തീയതികളിൽ രാത്രി വീട്ടിൽ കിടന്നുറങ്ങരുതെന്നാണ് അദ്ദേഹത്തിന്റെ അപേക്ഷ.

 സഭ്യമായി പരിഭാഷപ്പെടുത്തിയാൽ പോലും

സഭ്യമായി പരിഭാഷപ്പെടുത്തിയാൽ പോലും

ഈ പിസിയെ നമുക്കോർമിക്കാൻ ഒരുപാട് അവസരങ്ങളുണ്ട്. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ ചർച്ചകൾ നടന്ന കാലത്ത് ഇദ്ദേഹം പറഞ്ഞ അഭിപ്രായങ്ങൾ സഭ്യമായി പരിഭാഷപ്പെടുത്തിയാൽ പോലും എഴുതാൻ ബുദ്ധിമുട്ടാണ്. ഗാഡ്ഗിൽ ചാരനാണ്, വിദേശ ഫണ്ട് വാങ്ങി കേരളത്തെയും പശ്ചിമഘട്ടത്തിലെ കർഷകരെയും ദ്രോഹിക്കാൻ എത്തിയ ആളാണ്. അയാളെ അറബിക്കടലിൽ താഴ്ത്തണം.... അന്വേഷിച്ചപ്പോൾ കാര്യം വ്യക്തമായി ചരിഞ്ഞ പ്രദേശങ്ങളിൽ, പാരിസ്ഥിതിക ദുർബലമേഖലകളിൽ ഖനനവും നിർമ്മാണപ്രവർത്തത്തനങ്ങളും നിയന്ത്രിക്കണം എന്ന ആവശ്യമാണ് മറ്റു പലരെയും പോലെ പിസിയെയും ഈ നിലപാടിലെത്തിച്ചത്. പാറമട സ്വന്തം മകനിൽ കൂടി ആകുമ്പോൾ അങ്ങനെ പറയാനല്ല പറ്റൂ..

 ഒരിക്കലും നിയമം പാലിക്കാൻ തയ്യാറാകില്ല

ഒരിക്കലും നിയമം പാലിക്കാൻ തയ്യാറാകില്ല

കഴിഞ്ഞ കുറെ വര്ഷങ്ങളായി കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങ, വല്യെന്താ എന്നീ സ്ഥലത്തുള്ള ഒട്ടനവധി പാറമടകളുടെ ദുരിതം പേറുന്നവരുടെ സമരത്തെ സഹായിക്കാൻ പോകാറുണ്ട്. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ അവിടെ സമരത്തിലാണ്. കേരളത്തിലെ അതിപ്രമുഖരുടെ മടകൾ ആണിവ. അതുകൊണ്ട് തന്നെ പോലീസും മറ്റു ഉദ്യോഗസ്ഥസംവിധാനങ്ങളും ഒരിക്കലും നിയമം പാലിക്കാൻ തയ്യാറാകില്ല. കളക്ടറും ആർഡിഓയും ഉത്തരവിട്ടാൽ പോലും തങ്ങളുടെ സംരക്ഷണയിൽ ഖനനം നടാത്താൻ പോലീസ് സഹായിക്കും. ജനജീവിതം അവിടെ ദുസ്സഹമായി. റോഡുകൾ ഗതാഗതയോഗ്യമല്ലാതായി. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്ക് പോലും റോഡിലൂടെ സഞ്ചരിക്കാൻ കഴിയാതായി.

 വീടുകളുടെയും മനുഷ്യരുടെയും ആരോഗ്യം തകരാറിലായി

വീടുകളുടെയും മനുഷ്യരുടെയും ആരോഗ്യം തകരാറിലായി

ഏതു സമയവും ടോറസ് എന്ന ഭീമൻ വണ്ടികൾ സ്വന്തം വീട്ടിനു മുകളിലേക്ക് മറിഞ്ഞു വീഴുമെന്ന ഭീതിയിൽ അവർ ജീവിക്കുന്നു. പാർക്കശങ്ങൾ തെറിച്ചു വീണു പരിക്കേറ്റവർ പലരാണ്. സംസ്ക്കാര ചടങ്ങിനിടയിൽ മൃതശരീരത്തിലേക്ക് പാറ തെറിച്ചു വീണതും അവർ കണ്ടു. ഖനനത്തിലെ സ്ഫോടനം മൂലം വീടുകളുടെയും മനുഷ്യരുടെയും ആരോഗ്യം തകരാറിലായി. കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളെയും തോല്പിച്ചുകൊണ്ട് ഒരാളെ വിജയിപ്പിക്കാൻ ആ ജനങ്ങൾക്ക് കഴിഞ്ഞു. അപ്പോൾ അവരുടെ സമരാഗ്നി എത്ര ഉണ്ടെന്നു മനസ്സിലാക്കാമല്ലോ.

 15 ഖനന ക്വാറി മാഫിയകൾ കൂടി

15 ഖനന ക്വാറി മാഫിയകൾ കൂടി

ഇതിനു തൊട്ടടുത്തുള്ള കടനാട്, ഭരണങ്ങാനം, മേലുകാവ് പഞ്ചായത്തുകളിലെ അവസ്ഥ പിസി അറിഞ്ഞു കാണില്ല. മഴ കനത്തു ..മീനച്ചിൽ താലൂക്കിലെ മൂന്നു പഞ്ചായത്തുകളിലായി പടർന്നു കിടക്കുന്ന പ്രകൃതി രമണീയമായ നാടുകാണി മല. .പണ്ട് ഇവിടെ ചെറിയ തോതിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുള്ളതാണ്. ആ സ്ഥലവാസികളുടെ അഭ്യർത്ഥന മാനിച്ചു ഒന്ന് രണ്ട് തവണ അവിടെ പോയി. ഒടുവിൽ പോയത് ദുരന്തനിവാരണ അതോറിറ്റിയുടെ മുൻ അദ്ധ്യക്ഷ ഡോക്ടർ കെജി താരയോടൊപ്പമാണ്. .നാടുകാണി മലയുടെ അടിവാരത്തിൽ കിണറ്റുകര ഗ്രൂപ്പിന്റെ ഒരു ക്വാറി ഇപ്പോൾ പ്രവർത്തിക്കുന്നു .15 ഖനന ക്വാറി മാഫിയകൾ കൂടി ഇവിടെ രജിട്രേഷൻ നേടിക്കഴിഞ്ഞു .ക്വാറി പ്രവർത്തനങ്ങൾ എങ്ങനെ ഉരുള്പൊട്ടലിനും മലയിടിച്ചിലിനും കാരണമാകുന്നു എന്ന് ഇനി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. ഒട്ടനവധി മനുഷ്യജീവന് നഷ്ടമായ കവളപ്പാറക്കു ചുറ്റുമായി 27 ക്വാറികൾ ഉണ്ടായിരുന്നു എന്നത് ഞെട്ടലോടെ കേൾക്കണ്ട വിഷയമാണ്.

ജീവൻ രക്ഷപ്പെട്ടാലും ജീവിതം തകർന്നു പോകില്ലേ?

ജീവൻ രക്ഷപ്പെട്ടാലും ജീവിതം തകർന്നു പോകില്ലേ?

നാടുകാണി മലയിലും ചുറ്റും ഈ ക്വാറികൾ പ്രവർത്തനക്ഷമമാകുന്നതോടുകൂടി ലോകത്തിലെ ഏറ്റവും വലിയ അപകടമാവും ഇവിടെ സംഭവിക്കുക .ഇതിനോട് ചേർന്നു കിടക്കുന്ന പരിസ്ഥിതി ലോല പ്രദേശമായ ഇലവീഴാപൂഞ്ചിറ എന്ന ടൂറിസ്റ്റ് കേന്ദ്രം അപ്രത്യക്ഷമാകും .മൂലമറ്റം പവർഹൗസ് ഭീക്ഷണിയിലാവും. മലങ്കര അണക്കെട്ടിന് ഭീഷണിയാകും..നിരവധിയായ ചെറു ഗ്രാമങ്ങളും പാലാ, ഈരാറ്റുപേട്ട നഗരങ്ങളും വിസ്മൃതിയിലാവാൻ വെറും പത്ത് നിമിഷം മാത്രം മതി .കൂട്ടിക്കൽ കൊടുങ്ങ,വല്യെന്ത, നാടുകാണി മല തുടങ്ങിയ ഇടങ്ങളിൽ പശ്ചിമഘട്ടനിരകളെ തകർക്കാൻ കൂട്ട് നിൽക്കുന്നവരിൽ പിസി പെടുമോ എന്നറിയില്ല. മൂന്നു പഞ്ചായത്തിലെ ജനങ്ങൾ രാത്രി മുഴുവനും കാമ്പിൽ കഴിയാമെന്നു സമ്മതിച്ചാൽ തന്നെ കവളപ്പാറ പോലെ, പുത്തുമല പോലെ എല്ലാം തകർന്നാൽ പിന്നെ എന്നും കാമ്പിൽ തന്നെ ജീവിക്കേണ്ടി വരില്ലേ? തൽക്കാലം ജീവൻ രക്ഷപ്പെട്ടാലും ജീവിതം തകർന്നു പോകില്ലേ?

മൂന്നുപ്രാവശ്യം തള്ളിപ്പറയാനും ഇത് മതി

മൂന്നുപ്രാവശ്യം തള്ളിപ്പറയാനും ഇത് മതി

ഈ കർഷകരുടെ രക്ഷക്ക് വേണ്ടിയാണോ താങ്കൾ ഗാഡ്ഗിൽ റിപ്പോർട്ടിനെ എതിർത്ത്? പർവ്വതനിരയെ തകർക്കാൻ കൂട്ടുനിൽക്കുന്ന ഭരണ പ്രതിപക്ഷ പാർട്ടികളോട് ഇവിടുത്തെ ജനങ്ങളുടെ ഒരു അപേക്ഷയുണ്ട് . *കവളപ്പാറ* യിൽ സംഭവിച്ചത് ഇവിടെ ആവർത്തിപ്പിക്കരുതേ എന്നു മാത്രമാണ് .

കൂട്ടിക്കല്‍, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളില്‍ ഇനി ക്വാറികള്‍ അനുവദിക്കില്ലെന്ന് പിസി.പ്രളയം കൊണ്ടു പൊറുതി മുട്ടിയാണെങ്കിലും പിസിക്ക് പോലും അത് പറയേണ്ടി വന്നു. കക്ഷി പിസി ആയതിനാല്‍ നാളെ രാവിലെ കോഴി കൂവുന്നതിനു മുമ്പ് മൂന്നുപ്രാവശ്യം തള്ളിപ്പറയാനും ഇത് മതി.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
CR Neelakandan facebook post against PC George
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X