കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്റേതല്ലാത്ത കാരണത്താല്‍ അറപ്പിക്കും വിധം പുകഴ്ത്തപ്പെട്ട നേതാവാണ് പിണറായി... വൈറലായി കുറിപ്പ്!!

Google Oneindia Malayalam News

Recommended Video

cmsvideo
ബിഷപ്പ് ഫ്രാങ്കോ വിഷയത്തിൽ പിണറായി വിജയനും ഉത്തരവാദി

തൃശൂര്‍: ബിഷപ്പിന്റെ പീഡന കേസ് വിവാദം കത്തിക്കൊണ്ടിരിക്കെ നിലപാട് വ്യക്തമാക്കി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സിനിമാ-സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു പലരുടെയും ആവശ്യം. അതേസമയം കന്യാസ്ത്രീയെ അപമാനിച്ച പിസി ജോര്‍ജിനെ വിമര്‍ശിച്ച് നടി പാര്‍വതിയും രംഗത്തെത്തിയിരുന്നു. അതേസമയം സമയം ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കൂടി ഉത്തരവാദിയാണെന്ന് എഴുത്തുകാരന്‍ സിആര്‍ പരമേശ്വരന്‍ ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സര്‍ക്കാരിനും പിണറായിക്കും എതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. തന്റേതല്ലാത്ത കാരണങ്ങളാല്‍ അറപ്പിക്കും വിധം പുകഴ്ത്തപ്പെടുകയും സഹിഷ്ണുതപ്പെടുകയും ചെയ്യപ്പെട്ട ഒരു ഭരണാധികാരിയാണ് പിണറായി വിജയനെന്നാണ് സിആര്‍ പരമേശ്വരന്‍ ആരോപിച്ചിരിക്കുന്നത്. അതേസമയം സംവിധായകന്‍ മേജര്‍ രവി അടക്കമുള്ളവര്‍ ബിഷപ്പിനെ പീഡന വിഷയത്തില്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

തന്റേതല്ലാത്ത കാരണങ്ങള്‍ കൊണ്ട്

തന്റേതല്ലാത്ത കാരണങ്ങള്‍ കൊണ്ട്

തന്റേതല്ലാത്ത കാരണങ്ങളാല്‍ അറപ്പിക്കും വിധം പുകഴ്ത്തപ്പെടുകയും സഹിഷ്ണുതപ്പെടുകയും ചെയ്യപ്പെട്ട ഒരു ഭരണാധികാരി പിണറായി വിജയനെപ്പോലെ മറ്റൊരാള്‍ കേരള ചരിത്രത്തില്‍ ഉണ്ടാവില്ല. കന്യാസ്ത്രീ വിഷയത്തില്‍ ഒന്നാം പ്രതി ഫ്രാങ്കോ ആണെങ്കില്‍ ഇതോടനുബന്ധിച്ച് കേരളീയ ജീവിതത്തിലെ നിയമവാഴ്ച്ചയെയും ധാര്‍മിക ബോധത്തെയും ആഴത്തില്‍ തകര്‍ത്തതില്‍ ഒന്നാം പ്രതി പിണറായി വിജയനാണ്. അത് ഒരുവനും പറയില്ല.

 നീചനെ രക്ഷിക്കാന്‍

നീചനെ രക്ഷിക്കാന്‍

ഒരു പാര്‍ട്ടി വമ്പിച്ച തോതില്‍ പണമോ വോട്ടുവാഗ്ദാനമോ അതോ രണ്ടും കൂടിയോ വാങ്ങി ഒരു നീചനെ രക്ഷിക്കാന്‍ശ്രമിക്കുന്ന അഴുകിയ സംഭവത്തില്‍ കുറ്റക്കാരായി കപടമലയാളി പറയുക എസ്പിയെ ഐജിയെ അല്ലെങ്കില്‍ ഡിജിപിയെ. ഏറി വന്നാല്‍ വളരെ ബുദ്ധിമുട്ടി ഭരണകൂടം എന്ന പേരു പറയും. അല്ലെങ്കില്‍ രാഷ്ട്രീയ നേതൃത്വം എന്ന് പറയും. ഒരു ഏകാശാസനന്‍ ഭരിക്കുന്ന പാര്‍ട്ടിയില്‍ പിണറായി അല്ലാതെ ഏത് രാഷ്ട്രീയ നേതൃത്വം?

പാര്‍ട്ടി സ്ഥിരം കുറ്റവാളി ആണ്

പാര്‍ട്ടി സ്ഥിരം കുറ്റവാളി ആണ്

ഈ സംഭവം എന്തോ ആക്‌സ്മികമായ ആദ്യസംഭവം ആണെന്ന മട്ടിലാണ് മലയാളികളുടെ പ്രതികരണം. സ്ത്രീകളുടെ മാനത്തിന് വിലയിട്ട് പണമോ വോട്ടോ അധികാരമോ വാങ്ങുന്ന കാര്യത്തിലും ലൈംഗിക കുറ്റവാളികളെ സംരക്ഷിക്കുന്ന കാര്യത്തിലും ഈ പാര്‍ട്ടി ഒരു സ്ഥിരം കുറ്റവാളി ആണ്. പി ശശി, ഐസ്‌ക്രീം, സൂര്യനെല്ലി, കിളിരൂര്‍-കവിയൂര്‍, സോളാര്‍ എത്രയെത്ര നാറ്റക്കേസുകള്‍. എന്നിട്ടതെല്ലാം വേറിട്ട പാര്‍ട്ടിയുടെ സുഗന്ധമായി സ്വീകരിക്കുന്ന മലയാളി!

ജ്ഞാനപീഠക്കാരനോ ഫെമിനിച്ചകളോ മിണ്ടില്ല

ജ്ഞാനപീഠക്കാരനോ ഫെമിനിച്ചകളോ മിണ്ടില്ല

ജ്ഞാനപീഠക്കാരനോ നോബല്‍ പ്രൈസ്‌കാരനോ കാന്‍ ജേതാവോ ശാസ്ത്രസാഹിത്യ പരിഷത്തിലെ ഭീഷ്മപിതാമഹന്‍മാരോ മുതല്‍ ഒടുക്കത്തെ ഫെമിനിച്ചികള്‍ വരെ പിണറായിക്ക് അസൗകര്യം ഉണ്ടാക്കുന്നതൊന്നും മിണ്ടില്ല. എന്നിട്ട് അവസാനം ന്യൂനപക്ഷക്കാരനായ വിശുദ്ധ പീഡകനെ സംരക്ഷിക്കുന്നത് മോദിയെയും സംഘപരിവാറിനെയും തോല്‍പ്പിക്കാന്‍ ആണെന്ന് വരവ് വെക്കും. ഹൊ! ഇങ്ങനെയായിരുന്നു സിആര്‍ പരമേശ്വരന്റെ പോസ്റ്റ്.

ബാലചന്ദ്രന്‍ ചുള്ളിക്കാടും

ബാലചന്ദ്രന്‍ ചുള്ളിക്കാടും

കവിയും നടനുമായി ബാലചന്ദ്രന്‍ ചുള്ളിക്കാടും ബിഷപ്പിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി എത്തിയതായിരുന്നു അദ്ദേഹം. ക്രിസ്തുവിന് ലഭിക്കാത്ത നീതി ഈ ദേവദാസികള്‍ക്ക് ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്ന് ചുള്ളിക്കാട് പറഞ്ഞു. കോടതിയില്‍ കത്തോലിക്കാസഭയുടെ വക്താക്കള്‍ അവകാശപ്പെട്ടത് ഇന്ത്യയുടെ നിയമം ബാധകമല്ലെന്നാണ് അതുകൊണ്ടാണ് ഇങ്ങനെയൊരു തോന്നലുള്ളത്.

 മതനിയമങ്ങള്‍ മാത്രമേ അനുസരിക്കൂ

മതനിയമങ്ങള്‍ മാത്രമേ അനുസരിക്കൂ

നിയമങ്ങളൊന്നും പുരോഹിതര്‍ക്ക് ബാധകമല്ല. മതനിയമങ്ങള്‍ മാത്രമേ അംഗീകരിക്കാനാവൂ എന്നാണ് പുരോഹിതര്‍ പറഞ്ഞത്. ഫാദര്‍ ബെനഡിക്ടിനെ മാടത്തെരുവില്‍ കേസില്‍ പ്രതിയായപ്പോള്‍ സംശയത്തിന്റെ ആനുകൂല്യത്തിലാണ് കോടതി വിട്ടയച്ചത്. ഇതേ പുരോഹിതനെ വിശുദ്ധനാക്കാന്‍ നീക്കം നടത്തിയ സഭയാണിത്. സംസ്ഥാനം ഭരിക്കുന്നത് ഇടത് മുന്നണിയാണ്. ഒരു ഇടത് അനുഭാവി എന്ന നിലയില്‍ ജനം മുഖത്ത് തുപ്പാതിരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ചുള്ളിക്കാട് പറഞ്ഞു.

ദിലീപിനും ഇങ്ങനെ പറയാമായിരുന്നു

ദിലീപിനും ഇങ്ങനെ പറയാമായിരുന്നു

ബിഷപ്പിനെതിരെ നടപടിയെടുക്കാത്തതില്‍ നമ്മള്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ടെന്ന് സംവിധായകന്‍ മേജര്‍ രവി പറഞ്ഞു. ദിലീപിനെ ഇതേ പോലുള്ള കേസിലാണ് അറസ്റ്റ് ചെയ്തത്. തന്റെ സംഘടനയായ അമ്മ അന്വേഷണം നടത്തട്ടേയെന്ന് ദിലീപിന് പറയാമായിരുന്നു. എന്നാല്‍ അങ്ങനെയല്ല ചെയ്തത്. ഇത് പോലുള്ള അക്രമങ്ങള്‍ക്ക് സംഘടനകളുടെ സംഘടനകളുടെ ബലം കൊണ്ട് പിടിച്ചുനില്‍ക്കാനാവില്ലെന്നും മേജര്‍ രവി പറഞ്ഞു.

കിട്ടാക്കടങ്ങള്‍ക്ക് കാരണം ബാങ്കുകളും മോദി സര്‍ക്കാരും... കണക്ക് നിരത്തി രഘുറാം രാജന്‍കിട്ടാക്കടങ്ങള്‍ക്ക് കാരണം ബാങ്കുകളും മോദി സര്‍ക്കാരും... കണക്ക് നിരത്തി രഘുറാം രാജന്‍

രൂപയുടെ തകര്‍ച്ച ഒഴിവാക്കാന്‍ ആര്‍ബിഐ.... പ്രവാസികളെ വിപണിയിലേക്ക് ആകര്‍ഷിക്കുംരൂപയുടെ തകര്‍ച്ച ഒഴിവാക്കാന്‍ ആര്‍ബിഐ.... പ്രവാസികളെ വിപണിയിലേക്ക് ആകര്‍ഷിക്കും

English summary
cr parameshwaran facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X