കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉരുൾപൊട്ടലുണ്ടായ കളപ്പാറയ്ക്ക് എതിർവശത്തെ മലയിൽ വിള്ളൽ; ജനങ്ങളെ ഒഴിപ്പിച്ചു, ജാഗ്രത നിർദേശം!

Google Oneindia Malayalam News

മലപ്പുറം: കൂനിൻ‌മേൽ കുരു എന്നപോലെയാണ് കവളപ്പാറുയുടെ അവസ്ഥ. ഉരുൾപൊട്ടലുണ്ടായ കവളപ്പാറയ്ക്ക് എതിർവശത്തുള്ള മലയിൽ വിള്ളൽ കണ്ടെത്തി. ഇതേ തുടർന്ന് മലയ്ക്ക് താഴെ താമസിക്കുന്ന ജനങ്ങളെ ഒഴിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ഒഴിപ്പിച്ചത്. എല്ലാവരെയും ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുകയാണ്. വില്ലേജ് ഓഫീസർ സ്ഥലത്തെത്തി ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

<strong><br> 'സ്നേഹം' തമിഴ്നാട്ടിൽ നിന്നും എത്തുന്നു; ഡിഎംകെ രണ്ട് ദിവസംകൊണ്ട് ശേഖരിച്ചത് 10 ലക്ഷം! </strong>
'സ്നേഹം' തമിഴ്നാട്ടിൽ നിന്നും എത്തുന്നു; ഡിഎംകെ രണ്ട് ദിവസംകൊണ്ട് ശേഖരിച്ചത് 10 ലക്ഷം!

പോത്തുകൽ തൊടുമുട്ടി മേഖലയിൽ നിന്നാണ് ആളുകളെയാണ് ഒഴിപ്പിച്ചിരിക്കുന്നത്. കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ 27 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. കളവപ്പാറയിൽ തിരച്ചിൽ നിർത്തിവെച്ചിരുന്നു. ബുധനാഴ്ച നാല് മൃതദേഹങ്ങലാണ് കളവപ്പാറയിൽ നിന്ന് ലഭിച്ചത്. ഇനി 32 പേരുടെ മൃതദേഹങ്ങൾ കൂടി ലഭിക്കണം.

Kavalappara


അതേസമയം കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശത്തേക്കുള്ള ജനങ്ങളുടെ ഒഴുക്ക് ദുരിതാശ്വാസ, തിരച്ചിൽ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. ദുരിതബാധിത പ്രദേശത്തേക്കുള്ള ഇടുങ്ങിയ വഴികളിൽ കാഴ്ച കാണാനെത്തിയവരുടെ വാഹനങ്ങൾ നിറഞ്ഞതോടെ രക്ഷാപ്രവർത്തകരുടെ വാഹനങ്ങൾക്കും ആംബുലൻസിനും പോകാനാകാത്ത അവസ്ഥയാണുണ്ടാത്.

ചെറു കാറുകളിലും ബൈക്കുകളിലുമായാണ് കൂടുതൽ പേരും എത്തുന്നത്. പൊതുവെ ട്രാഫിക് കുറഞ്ഞ ഈ പ്രദേശത്ത് തീരെ ഇടുങ്ങിയ റോഡുകളാണ് കൂടുതലായും ഉള്ളത്. ഇവിടേക് കൂടുതൽ വാഹനങ്ങൾ എത്തിയതോടെ ഗതാഗത കുരുക്കാവുകയാണ്. അതേസമയം മണ്ണിനടിയിൽ കുടുങ്ങിയവർക്കായി സോണാർ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തെരച്ചിൽ ബുധനാഴ്ച തുടങ്ങുമെന്നായിരുന്നു റിപ്പോർട്ട്. സ്വകാര്യ ഡോഗ് ഏജൻസിയെ എത്തിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

English summary
Crack found in hill opposit to Kavalappara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X