ജനവാസകേന്ദ്രത്തില്‍ പടക്കം സ്റ്റോക്ക് ചെയ്യുന്നു; നാട്ടുകാര്‍ പ്രക്ഷോഭത്തിന്
കോഴിക്കോട്: ചെറുവണ്ണൂര്‍ കുണ്ടായിത്തോടിലെ ചാംമ്പ്യന്‍ പടക്ക കമ്പനി ഉടമ അനധികൃതമായി ജനവാസകേന്ദ്രത്തില്‍ വന്‍തോതില്‍ പടക്കങ്ങള്‍ സ്റ്റോക്ക് ചെയ്ത് വില്‍പ്പന നടത്തുന്നതായി പരാതി. തിരക്കേറിയ എന്‍എച്ച 47നോട് ചേര്‍ന്നാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതായി ജനതാദള്‍ യുണൈറ്റഡ് ജില്ലാ കമ്മിറ്റി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സ്ഥാപനത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ വീടുകളും ഷോപ്പുകളും ആരാധനാലയങ്ങളും അന്ധവിദ്യാലയവും ഗ്യാസ് ഗോഡൗണും പാക്കിങ് കമ്പനിയും ചെരിപ്പുകമ്പനിയും എല്ലാമുണ്ട്. പടക്കകമ്പനിയുടെ കോമ്പൗണ്ട് മതിലാവട്ടെ വെറും തകരത്തിന്റെ ഷീറ്റുകൊണ്ടാണ് നിര്‍മിച്ചത്. ഷീറ്റിന്റെ മറുവശത്തായി ഹോട്ടലിന്റെ അടുക്കളയും വ്യാപാരസ്ഥാപനങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. മിഠായിത്തെരുവില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് പടക്കക്കടയ്ക്ക് തീപ്പിടിച്ച ഭീതിദമായ ഓര്‍മകളിലാണ് പരിസരവാസികള്‍ കഴിയുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

പെര്‍മിറ്റില്‍ കൂടുതല്‍ സ്റ്റോക്ക് ചെയ്യുന്ന ഇവരുടെതന്നെ പടക്കഗോഡൗണുകള് കുന്നത്തുപാലത്തും തോണിച്ചിറയിലും പ്രവര്‍ത്തിക്കുന്നു. ഈ കേന്ദ്രങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ഥികളാണ് തൊഴിലാളികള്‍. ഇതിനെതിരെ ബാലവേലയ്ക്ക് കേസെടുക്കണം. അനധികൃതമായ ഇത്തരം പടക്കഗോഡൗണും വിതരണകേന്ദ്രവും എത്രയും വേഗം അടച്ചുപൂട്ടണം. ഈയാവശ്യം ഉന്നയിച്ച് ഏപ്രില്‍ 12ന് കോഴിക്കോട് കലക്റ്ററേറ്റില്‍ ധര്‍ണ നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജയകുമാര്‍ എഴുത്തുപള്ളി, സീനിയര്‍ വൈസ് പ്രസിഡന്റ് സുരേന്ദ്രന് കക്കോടി, സംസ്ഥാന സെക്രട്ടറി എ.കെ അബ്ദുല്‍ റഹ്മാന്, ജില്ലാ സെക്രട്ടറി വിജയന് താണാനില്, ജോണി ആന്റണി, രാജേഷ് കുണ്ടായിത്തോട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications