കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനവാസകേന്ദ്രത്തില്‍ പടക്കം സ്റ്റോക്ക് ചെയ്യുന്നു; നാട്ടുകാര്‍ പ്രക്ഷോഭത്തിന്

Google Oneindia Malayalam News

കോഴിക്കോട്: ചെറുവണ്ണൂര്‍ കുണ്ടായിത്തോടിലെ ചാംമ്പ്യന്‍ പടക്ക കമ്പനി ഉടമ അനധികൃതമായി ജനവാസകേന്ദ്രത്തില്‍ വന്‍തോതില്‍ പടക്കങ്ങള്‍ സ്റ്റോക്ക് ചെയ്ത് വില്‍പ്പന നടത്തുന്നതായി പരാതി. തിരക്കേറിയ എന്‍എച്ച 47നോട് ചേര്‍ന്നാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതായി ജനതാദള്‍ യുണൈറ്റഡ് ജില്ലാ കമ്മിറ്റി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.


സ്ഥാപനത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ വീടുകളും ഷോപ്പുകളും ആരാധനാലയങ്ങളും അന്ധവിദ്യാലയവും ഗ്യാസ് ഗോഡൗണും പാക്കിങ് കമ്പനിയും ചെരിപ്പുകമ്പനിയും എല്ലാമുണ്ട്. പടക്കകമ്പനിയുടെ കോമ്പൗണ്ട് മതിലാവട്ടെ വെറും തകരത്തിന്റെ ഷീറ്റുകൊണ്ടാണ് നിര്‍മിച്ചത്. ഷീറ്റിന്റെ മറുവശത്തായി ഹോട്ടലിന്റെ അടുക്കളയും വ്യാപാരസ്ഥാപനങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. മിഠായിത്തെരുവില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് പടക്കക്കടയ്ക്ക് തീപ്പിടിച്ച ഭീതിദമായ ഓര്‍മകളിലാണ് പരിസരവാസികള്‍ കഴിയുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

sm-street

പെര്‍മിറ്റില്‍ കൂടുതല്‍ സ്റ്റോക്ക് ചെയ്യുന്ന ഇവരുടെതന്നെ പടക്കഗോഡൗണുകള്‍ കുന്നത്തുപാലത്തും തോണിച്ചിറയിലും പ്രവര്‍ത്തിക്കുന്നു. ഈ കേന്ദ്രങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് തൊഴിലാളികള്‍. ഇതിനെതിരെ ബാലവേലയ്ക്ക് കേസെടുക്കണം. അനധികൃതമായ ഇത്തരം പടക്കഗോഡൗണും വിതരണകേന്ദ്രവും എത്രയും വേഗം അടച്ചുപൂട്ടണം. ഈയാവശ്യം ഉന്നയിച്ച് ഏപ്രില്‍ 12ന് കോഴിക്കോട് കലക്റ്ററേറ്റില്‍ ധര്‍ണ നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജയകുമാര്‍ എഴുത്തുപള്ളി, സീനിയര്‍ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കക്കോടി, സംസ്ഥാന സെക്രട്ടറി എ.കെ അബ്ദുല്‍ റഹ്മാന്‍, ജില്ലാ സെക്രട്ടറി വിജയന്‍ താണാനില്‍, ജോണി ആന്റണി, രാജേഷ് കുണ്ടായിത്തോട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

<br>ബ്ലഡ് ബാങ്ക് ടെക്‌നിഷ്യന്‍ തസ്തികയുടെ യോഗ്യതയില്‍നിന്ന് എംഎല്‍ടിയെ പിഎസ് സി എടുത്തുമാറ്റി
ബ്ലഡ് ബാങ്ക് ടെക്‌നിഷ്യന്‍ തസ്തികയുടെ യോഗ്യതയില്‍നിന്ന് എംഎല്‍ടിയെ പിഎസ് സി എടുത്തുമാറ്റി

English summary
crackers stocked in people settlement in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X