• search

ഇടുക്കിയില്‍ വീണ്ടും അദ്ഭുത പ്രതിഭാസം.. വലിയ ശബ്ദത്തില്‍ വീടുകളില്‍ വിള്ളല്‍..

  • By DESK
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    പ്രളയക്കെടുതിക്ക് ശേഷം ഇടുക്കിയില്‍ അസാധാരണ സംഭവങ്ങള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ പത്തേക്കര്‍ ഭൂമി നിരങ്ങി നീങ്ങിയതിന് പിന്നാലെ ഇപ്പോള്‍ വലിയ ശബ്ദത്തില്‍ വീടുകളുടെ ഭിത്തികളില്‍ വിള്ളല്‍ സംഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

    പുതുതായി പണി കഴിപ്പിച്ച വീടുകളിലാണ് ഇത്തരം സംഭവഭങ്ങള്‍ കണ്ടെത്തിയത്. നോക്കി നില്‍ക്കുമ്പോള്‍ തന്നെ ഈ വിള്ളലുകളുടെ വ്യാപ്തി അധികമാവുകയും ചെയ്യുന്നുണ്ട്. അതേസമയം ഇത്തരം പ്രതിഭാസങ്ങള്‍ക്ക് പിന്നില്‍ എന്താണെന്ന് കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

    വന്നപ്പുറത്തും രാജകുമാരിയിലും

    വന്നപ്പുറത്തും രാജകുമാരിയിലും

    വന്നപ്പുറം, രാജകുമാപിസ കഞ്ചിയാര്‍, സേനാപതി, എന്നീ പഞ്ചായത്തുകളിലെ വീടുകളിലെ ഭിത്തികളിലാണ് വിള്ളല്‍ സംഭവിച്ചിരുക്കുന്നത്. മൂന്ന് വീടുകള്‍ ഇതിനെ തുടര്‍ന്ന് തകര്‍ന്ന് വീഴുകയും ചെയ്തു.

    ഒരു മാസത്തോളം

    ഒരു മാസത്തോളം

    കഴിഞ്ഞ ഒരുമാസമായി പ്രദേശത്തെ വീടുകളില്‍ ഇത്തരം സംഭവങ്ങള്‍ കണ്ട് തുടങ്ങിയിട്ട്. വലിയ ശബ്ദത്തില്‍ വീടിന്‍റെ ഭിത്തികളില്‍ ആദ്യം വിള്ളല്‍ സംഭവിക്കും. നോക്കി നില്‍ക്കുമ്പോള്‍ തന്നെ അവയുടെ വ്യാപ്തി കൂടും.

    ഉപേക്ഷിച്ചോടി

    ഉപേക്ഷിച്ചോടി

    പിന്നീട് ഇവ വലിയ ശബ്ദത്തില്‍ പെട്ടെന്ന് ഇടിഞ്ഞ് വീഴും. ഇത് കൂടിയതോടെ ആടുകള്‍ ഈ പ്രദേശങ്ങളില്‍ നിന്ന് വീട് ഒഴിഞ്ഞ് പോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

    ഒഴിഞ്ഞ് പോയി

    ഒഴിഞ്ഞ് പോയി

    പ്രദേശത്തെ അഞ്ച് വീടുകള്‍ ഇത്തരത്തില്‍ വിള്ളല്‍ വീണ് ഇടിഞ്ഞ് വീണതായാണ് വിവരം. പ്രദേശത്തെ 20 വീടുകളില്‍ ഇപ്പോള്‍ വിള്ളലുകള്‍ കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴും രാത്രിയില്‍ അടക്കം ഭിത്തി കീറുന്ന ശബ്ദം കേട്ട് ഓടേണ്ടി വന്നിട്ടുണ്ടെന്ന് പ്രദേശവസികള്‍ പറയുന്നു.

    മേല്‍ക്കൂര വീഴാതിരിക്കാന്‍

    മേല്‍ക്കൂര വീഴാതിരിക്കാന്‍

    നിരവധി പേരാണ് അപകടം ഭയന്ന് ബന്ധുവീടുകളിലും വാടക വീടുകളിലുമെല്ലാം അഭയം തേടിയിരിക്കുന്നത്. പലരും മേല്‍ക്കൂര താഴേക്ക് പതിക്കാതിരിക്കാന്‍ മുള കുത്തിവെച്ചാണ് കഴിയുന്നത്.

    കാരണം കണ്ടെത്താനാകാതെ

    കാരണം കണ്ടെത്താനാകാതെ

    ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ പ്രദേശത്തെ ജനങ്ങള്‍ അധികൃതരെ സമീപിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് വ്യക്തമായി പറയാന്‍ അധികൃതര്‍ക്കും സാധിക്കുന്നില്ല.

    മഴയാകാം

    മഴയാകാം

    ഇടതടവില്ലാതെ മഴ പെയ്യുന്നതാകും ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് ഇടുക്കി മൈനിങ്ങ് ആന്‍റ് ജിയോളജി വകുപ്പിന്‍റെ നിഗമനം. അതേസമയം പുതിയ വീടുകള്‍ അടക്കം വീഴു്ന്നതാണ് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നത്.

    നിരങ്ങി നീങ്ങി

    നിരങ്ങി നീങ്ങി

    കഴിഞ്ഞ ദിവസം ഇടുക്കിയില്‍ ചെറുതോണിക്കടുത്ത് വിമലഗിരിയില്‍ പത്തേക്കര്‍ സ്ഥലം നിരങ്ങി നീങ്ങുന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നു. നാല് കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തെ വീടുകള്‍, മരങ്ങള്‍ മറ്റ് വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെയാണ് ഭൂമി നിരങ്ങി നീങ്ങിയത്.

    വയനാട്ടില്‍

    വയനാട്ടില്‍

    ഇടുക്കിയെ കൂടാതെ വയനാട്ടിലും ഭൂമി കമാന ആകൃതിയില്‍ നിരങ്ങി നീങ്ങിയിരുന്നു. കൂടാതെ പാടങ്ങള്‍ ഇടിഞ്ഞ് താഴുകയും ഭൂമി ഉയര്‍ന്ന് പൊങ്ങുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

    English summary
    cracks found in houses at idukki

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more