കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ വികസനവുമായി ബന്ധപ്പെട്ട് സമഗ്ര മാസ്റ്റർ പ്ലാൻ തായ്യാറാക്കുന്നു
കണ്ണൂർ: കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയുടെ സമഗ്രവികസനത്തിന് മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ തീരുമാനമായി. ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത യോഗത്തിലാണ് ഇത് സംബന്ധിച്ചു തീരുമാനമായത്. കണ്ണൂർ-പഴയങ്ങാടി-പയ്യന്നൂർ റൂട്ടിൽ ചെയിൻ സർവീസ് ഏപ്രിൽ മാസത്തിൽ തന്നെ വീണ്ടും ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി.
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദേശ പ്രകാരമാണ് യോഗം വിളിച്ചത്. കണ്ണൂർ ഡിപ്പോയിൽനിന്ന് കൂടുതൽ ബസ്‌റൂട്ടുകൾ പരിഗണിക്കും. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് കണ്ണൂർ ഡിപ്പോയിൽ നിർമ്മിച്ച ഓഫീസ് ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും നിർമ്മാണം ഉടൻ പൂർത്തീകരിക്കുവാനും നിർദേശിച്ചു.

യോഗത്തിൽ മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.എസ്.ആർ.ടി.സി ചീഫ് എൻജിനീയർ ആർ. ഇന്ദു, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ ശ്രീകുമാർ കെ.എം, സുകുമാരൻ എം.ടി, ഷറഫ് മുഹമ്മദ്, ജി. അനിൽകുമാർ, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായ കെ.ആർ. ഹരീന്ദ്രനാഥ്, കെ.എസ് മധുസൂദനൻ, ജെ. ഷൈൻ എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications