കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരുമാള്‍ മുരുകന് ഐക്യദാര്‍ഢ്യവുമായി കമല്‍ ബിനാലെയില്‍ എത്തി

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: വിവാദങ്ങള്‍ സൃഷ്ടിച്ച എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റെ ' മാതൊരുഭഗന്‍ ' എന്ന നോവല്‍ വായന ശനിയാഴ്ച കൊച്ചി മുസ്സിരിസ് ബിനാലെയില്‍ സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശനിയാഴ്ച പ്രശസ്ത സാഹിത്യകാരന്‍മാരും ചലച്ചിത്ര പ്രവര്‍ത്തകരും ബിനാലെയില്‍ ഒത്തുകൂടി. മാതൊരുഭഗന്റെ ജനകീയ വായനക്കെത്തിയ സംവിധായകന്‍ കമല്‍ ഉള്‍പ്പെടെയുള്ള പ്രശസ്തര്‍ അവരുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

ബിനാലെയിലെ ആസ്പിന്‍വാള്‍ ഹൗസിലാണ് പരിപാടി സംഘടിപ്പിച്ചത്. ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ അടിച്ചമര്‍ത്തലിനെതിരെ ശബ്ദമുയര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രശസ്തര്‍ സംസാരിച്ചു. നിലനില്‍പ്പിനെക്കുറിച്ചുള്ള ചോദ്യമാണ് ഈ സംഭവം ഉന്നയിക്കുന്നതെന്ന് എഴുത്തുകാരന്‍ എസ്എന്‍ മാധവന്‍ പറഞ്ഞു.

kmb

മതേതര രാഷ്ട്രമായ ഇന്ത്യയില്‍ പോലും ഒരു എഴുത്തുകാരന്റെ ജീവനും മരണവുമെല്ലാം അദ്ദേഹത്തിന്റെ തൂലികത്തുമ്പിലാണെന്ന് സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ പ്രതികരിച്ചു. സമൂഹത്തിലെ സ്ത്രീകളെ മോശമായ രീതിയിലാണ് നോവലില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന തെറ്റായ ആരോപണങ്ങള്‍ ഉയര്‍ത്തി എഴുത്തുകാരനെ ഇല്ലാതാക്കുകയാണുണ്ടായത്.

2010ല്‍ ആണ് മാതൊരുഭഗന്‍ എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത്. ഇതിനെതിരെ ചില വിഭാഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹൈന്ദവ ദൈവങ്ങളെയും സ്ത്രീകളെയും ഭക്തരെയും തരംതാഴ്ത്തുന്ന പരാമര്‍ശങ്ങളാണു നോവലില്‍ ഉള്ളതെന്നാണ് ആരോപണം ഉയര്‍ന്നത്.നോവല്‍ നിരോധിക്കണമെന്നും എഴുത്തുകാരന്‍ പെരുമാള്‍ മുരുകനെ അറസ്റ്റ് ചെയ്യണമെന്നുമുള്ള ആവശ്യങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നുവന്നു. പിന്നീട് പെരുമാള്‍ മുരുകന്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ തന്നെ വെറുതെ വിടണമെന്നു പോസ്റ്റ് ചെയ്യുകയായിരുന്നു. മതൊരുഭഗന്റെ എഴുത്തുകാരന്‍ മരിച്ചതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുകയായിരുന്നു.

വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കന്‍മാര്‍ മൗനം പാലിക്കുകയാണുണ്ടായത്. ഒരു പിന്തുണയും ലഭിക്കാത്ത ഇത്തരം സാഹചര്യങ്ങളിലാണ് ഒരു എഴുത്തുകാരന്‍ ഇല്ലാതാകുന്നത്. അത് ഒഴിവാക്കാന്‍ നാം ഒരുമിച്ചു നില്‍ക്കണമെന്നും പരിപാടിയില്‍ പങ്കെടുത്തവരോട് എന്‍എസ് മാധവന്‍ ആവശ്യപ്പെട്ടു. ക്രിയാത്മക മേഖലയിലുള്ളവരോടുള്ള അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പങ്കെടുത്ത ഏവരും പ്രതിഷേധം രേഖപ്പെടുത്തി.

English summary
writers, film makers, musicians and political activists came the kochi muziris biennale and express their solidarity for writer Perumal Murugan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X