കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരട് ഫ്ലാറ്റ് വിഷയം; രാഷ്ട്രപതിയെ സമീപിക്കും, ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ക്രെഡായ്!

Google Oneindia Malayalam News

തിരുവനന്തപുരം: മരട് ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ പുതിയ നീക്കങ്ങൾ. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ക്രെഡായ് (കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ). പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട ഫ്‌ളാറ്റുകള്‍ നിയമാനുസൃതം നിര്‍മിച്ചതാണ്.

<strong>കശ്മീർ വിഷയത്തിൽ പ്രതികരണവുമായി മലാല; പൂർണ്ണ നിശബ്ദത, കേൾക്കുന്നത് പട്ടാളക്കാരുടെ കാലച്ചൊകൾ മാത്രം!</strong>കശ്മീർ വിഷയത്തിൽ പ്രതികരണവുമായി മലാല; പൂർണ്ണ നിശബ്ദത, കേൾക്കുന്നത് പട്ടാളക്കാരുടെ കാലച്ചൊകൾ മാത്രം!

പത്തുവര്‍ഷമായി ഫ്‌ളാറ്റ് ഉടമകള്‍ നികുതി അടയ്ക്കുന്നതിനാല്‍ നിയമവിധേയമായാണ് നിര്‍മാണം നടന്നതെന്ന് സുപ്രീംകോടതിയെ അറിയിക്കണമെന്നും ക്രെഡായ് ആവശ്യപ്പെട്ടു. ഫ്‌ളാറ്റ് ഉടമകള്‍ക്ക് വേണ്ടി രാഷ്ട്രപതിയെ സമീപിക്കുമെന്നും ക്രെഡായ് വ്യക്തമാക്കി. രജിസ്‌ട്രേഷന്‍ സമയത്തും നികുതി സ്വീകരിക്കുന്ന വേളയിലും നിയമലംഘനം നടത്തിയതായി അധികൃതര്‍ പറഞ്ഞില്ലെന്നും ക്രെഡായ് വ്യക്തമാക്കി.

Marad flat

സുപ്രീംകോടതിയുടെ അനുമതി വാങ്ങാതെ ഉപസമിതി രൂപീകരിച്ചതും സാങ്കേതിക സമിതി അംഗങ്ങളെ നിശ്ചയിച്ചതും സര്‍ക്കാര്‍ കോടതിയെ ധരിപ്പിക്കണമെന്നും ക്രെഡായി പറഞ്ഞു. മരടിലെ വിവാദം കേരളത്തിലെ ഭൂമി ഇടപാടുകളില്‍ അനിശ്ചിതത്വം സൃഷ്ടിക്കുകയാണെന്ന ആശങ്കയും ക്രെഡായ് പങ്കുവെക്കുന്നുണ്ട്. തീരദേശ നിയന്ത്രണ മേഖലാ നിയമത്തിന്റെ രണ്ടാം കാറ്റഗറിയില്‍ ഉള്‍പ്പെട്ട സ്ഥലമായതിനാല്‍ മരടിലെ ഫ്‌ളാറ്റുകള്‍ ചട്ടം ലംഘിച്ചല്ല നിര്‍മിച്ചിരിക്കുന്നതെന്നും ക്രെഡായി പറഞ്ഞു.

അതേസമയം ഫ്‌ളാറ്റ് വിഷയത്തില്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും ഫ്‌ളാറ്റുകള്‍ നിയമാനുസൃതമായി നിലവിലെ ഉടമകള്‍ക്ക് വിറ്റതാണെന്നും ഫ്‌ളാറ്റ് നിര്‍മാതാക്കൾ മരട് നഗരസഭ സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം കത്ത് നൽ‌കിയിരുന്നു. നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് നഗരസഭ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയാണ് നിര്‍മാതാക്കള്‍ നൽകിയത്. നിലവിലെ ഉടമസ്ഥരാണ് ഫ്‌ളാറ്റുകള്‍ക്ക് കരമടയ്ക്കുന്നത്. അതിനാല്‍തന്നെ അവയുടെ ഉടമസ്ഥാവകാശം അവര്‍ക്കാണുള്ളതെന്നും ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ പറയുന്നു.

English summary
CREDAI wants judicial inquiry for Marad flat issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X