കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി തർക്കം: കൊവിഡ് ബാധിതന്റെ സംസ്കാരം വൈകുന്നു!! സംഭവം തൃശ്ശൂരിൽ!!

Google Oneindia Malayalam News

തൃശ്ശൂർ: തിങ്കളാഴ്ച കൊവിഡ് ബാധിച്ച് മരിച്ച തൃശ്ശൂർ സ്വദേശിയുടെ സംസ്കാരം നീളുന്നു. ചാലക്കുടി സ്വദേശി ഡിനിയുടെ സംസ്കാരമാണ് പള്ളി അധികൃതരും ബന്ധുക്കളും തമ്മിലുള്ള തർക്കത്തോടെ നീണ്ടുപോകുന്നത്. മരിച്ച ഡിനിയുടെ ഇടവക പള്ളിയായ തച്ചുടപ്പറമ്പ് മൃതദേഹം സംസ്കരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം പള്ളി അധികൃതർ അനുവദിക്കുന്നില്ല. പള്ളിയിലുള്ളത് അറകളുള്ള സെമിത്തേരി ആയതുകൊണ്ട് തന്നെ ഇവിടെ ഡിനിയുടെ മൃതദേഹം സംസ്കരിക്കാൻ കഴിയില്ലെന്നും ചതുപ്പുനിലമുള്ള പ്രദേശത്ത് ഇത്തരത്തിൽ കുഴിയെടുത്ത് സംസ്കരിക്കുന്നത് ശരിയല്ലെന്നുമാണ് പള്ളി കമ്മറ്റിയുടെ നിലപാട്. ഈപ്രശ്നത്തിന് പരിഹാരമാവാത്തതോടെ ഡിനിയുടെ സംസ്കാര ചടങ്ങ് നീണ്ടുപോകുകയാണ്.

 എറണാകുളത്ത് നാല് പേർക്ക് കൊവിഡ്: രോഗികളിൽ മൂന്ന് പേർ മഹാരാഷ്ട്ര സ്വദേശികൾ എറണാകുളത്ത് നാല് പേർക്ക് കൊവിഡ്: രോഗികളിൽ മൂന്ന് പേർ മഹാരാഷ്ട്ര സ്വദേശികൾ

പള്ളിപ്പറമ്പിൽ കുഴിയെടുത്ത് മൃതദേഹം സംസ്കരിക്കണമെന്നാണ് ഡിനിയുടെ ബന്ധുക്കൾ ഉന്നയിക്കുന്ന ആവശ്യം അഞ്ച് അടിവരെ കുഴിക്കുമ്പോൾ തന്നെ വെള്ളം കാണുന്ന പ്രദേശമാണെന്നും ഇവിടെ കുഴിയെടുത്ത സംസ്കരിക്കൽ സാധ്യമല്ലെന്ന് പള്ളിക്കമ്മറ്റിക്ക് പുറമേ നാട്ടുകാരും നിലപാട് സ്വീകരിച്ചിട്ടുണ്ട്. കല്ലറയിലും മൃതദേഹം സംസ്കരിക്കാൻ അനുവദിക്കുന്നില്ല. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് രോഗം ബാധിച്ച് മരിക്കുന്നവരെ പത്തടി താഴ്ചയുള്ള കുഴിയെടുത്ത് സംസ്കരിക്കുകയോ മൃതദേഹം ദഹിപ്പിക്കുകയോ ചെയ്യണമെന്നാണ് ചട്ടം.

xcovid19-1

തിങ്കളാഴ്ച ഉച്ചയോടെ മരിച്ച ഡിനിയുടെ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. മേയ് 16ന് മാലിദ്വീപില്‍ നിന്നുമെത്തിയ ഇദ്ദേഹത്തിന് ഗുരുതര വൃക്കരോഗവും ശ്വാസതടസവുമുണ്ടായിരുന്നു. വൃക്ക സ്തംഭനത്തെ തുടര്‍ന്ന് ഹീമോ ഡയാലിസിസിലും ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹം തിങ്കളാഴ്ച 1 മണിക്ക് ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണമടഞ്ഞത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഡിനിയുടെ മരണത്തോടെ സംസ്ഥാനത്ത് 16 പേരാണ് കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചിട്ടുള്ളത്.

ഓൺലൈൻ ക്ലാസിനിടെ ഗ്രൂപ്പിൽ അശ്ലീല വീഡിയോ: അധ്യാപകനെ പൊക്കി പോലീസ്, ചുമത്തിയത് പോക്സോ കേസ്!! ഓൺലൈൻ ക്ലാസിനിടെ ഗ്രൂപ്പിൽ അശ്ലീല വീഡിയോ: അധ്യാപകനെ പൊക്കി പോലീസ്, ചുമത്തിയത് പോക്സോ കേസ്!!

 കൊവിഡ് പ്രതിസന്ധി: എമിറേറ്റ്സ് ഒറ്റദിവസം പിരിച്ചുവിട്ടത് 600 പേരെ, വ്യോമയാന രംത്തെ വലിയ നടപടി!! കൊവിഡ് പ്രതിസന്ധി: എമിറേറ്റ്സ് ഒറ്റദിവസം പിരിച്ചുവിട്ടത് 600 പേരെ, വ്യോമയാന രംത്തെ വലിയ നടപടി!!

English summary
Cremation of Coronavirus patient delayed in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X