Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒഎന്‍വിയ്ക്ക് ശാന്തി കവാടത്തില്‍ അന്ത്യവിശ്രമം, സംസ്ക്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയകവിയ്ക്ക് ശാന്തി കവാടത്തില്‍ ഇനി അന്ത്യവിശ്രമം. കഴിഞ്ഞ ദിവസം അന്തരിച്ച ഒഎന്‍വി കുറുപ്പിന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തില്‍ സംസ്‌ക്കരിച്ചു. തൈക്കാട് ശ്മശാനത്തിന് ശാന്തികവാടം എന്ന് പേര് നല്‍കിയത് ഒഎന്‍വിയാണ്. അതേ സ്ഥലത്ത് തന്നെയാണ് കവിയുടെ അന്ത്യകര്‍മ്മങ്ങളും നടന്നത്.

വഴുതക്കാട്ടെ വസതിയില്‍ നിന്നും വിലാപയാത്രയോടെയാണ് മൃതദേഹം തൈക്കാട് എത്തിച്ചത്. ജില്ലാഭരണകൂടമാണ് ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് പ്രിയകവിയെ ഒരുനോക്ക് കാണാന്‍ തലസ്ഥാനത്ത് എത്തിയത്.

ONV

ഒഎന്‍വിയുടെ കവിതകളും ചലച്ചിത്ര ഗാനങ്ങളും കോര്‍ത്തിണക്കിയ പ്രത്യേക ഗാനാലാപനം പ്രശസ്ത ഗായകരുടെ മേല്‍നോട്ടത്തില്‍ നടന്നു. ഒഎന്‍വിയുടെ ശിഷ്യരായ 84 കലാകാരന്‍മാരാണ് ഈ ഗാനാര്‍ച്ചനയില്‍ ഒത്തുചേര്‍ന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പടെ എല്ലാ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും കലാ-സാംസ്‌ക്കാരിക മേഖലയിലെ പ്രവര്‍ത്തകരും ചടങ്ങുകള്‍ക്ക് സാക്ഷിയായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+