എയര്‍ ഇന്ത്യ വിമാനം 45 മിനുറ്റ് വൈകി, ജീവനക്കാര്‍ക്ക് മുട്ടന്‍ പണി കിട്ടി, എന്താണ് സംഭവം?
തിരുവനന്തപുരം: വിമാന ജീവനക്കാരുടെ തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരം ദില്ലി എയര്‍ ഇന്ത്യ വിമാനം മുക്കാല്‍ മണിക്കൂര്‍ വൈകി. വൈകുന്നേരം 5. 45 ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകിയത്.
ബോര്‍ഡിംഗ് കഴിഞ്ഞ് വിമാനം യാത്ര പുറപ്പെടാന്‍ തയാറായിരിക്കുമ്പോഴാണ് ജീവനക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. സിപിഎം നേതാവായ പ്രകാശ് കരാട്ട്, പാര്‍ലമെന്റ് അംഗങ്ങളായ എന്‍ കെ പ്രേമചന്ദ്രന്‍ എന്നുവരുള്‍പ്പെടെ മൂന്നുപേരും 16 ഐ എ എസ് ഉദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നു.

ഇതേ സമയം വിമാനം വൈകിയതിനെ കുറിച്ച് പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് മറ്റൊരു എം പി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് എയര്‍ ഇന്ത്യ സി എം ഡി അശ്വനി ലൊഹാനി അറിയിച്ചു.
ഇവര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. ഇതേ തുടര്‍ന്നാണ് വിമാനം വൈകിയതെന്ന് ഇദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications