പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നെത്തിയ ആൾക്ക് കൊവിഡ്! ആടുജീവിതം സംഘം ആശങ്കയിൽ!
കൊച്ചി: സിനിമാ ലോകത്ത് ആശങ്ക പടര്‍ത്തി ആടുജീവിതം സിനിമാ സംഘത്തിലെ അംഗത്തിന് കൊവിഡ്. പൃഥ്വിരാജ് അടക്കമുളളവര്‍ക്കൊപ്പം ജോര്‍ദാനില്‍ നിന്നും തിരിച്ചെത്തിയ ആള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Recommended Video
ആഴ്ചകളോളം ജോര്‍ദാനില്‍ കുടുങ്ങിയ ആടുജീവിതം സിനിമാ സംഘം മെയ് 22നാണ് നാട്ടിലേക്ക് തിരികെ എത്തിയത്. സംഘത്തിലെ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മറ്റുളളവര്‍ ആശങ്കയിലാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

മാർച്ചിൽ ജോർദാനിലേക്ക്
ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതം സിനിമയാക്കുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സംവിധായകന് ബ്ലെസ്സിയും നടന് പൃഥ്വിരാജും അടക്കമുളള സംഘം ജോര്‍ദാനിലേക്ക് പോയത്. എന്നാല്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കും മുന്‍പേ കൊവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമാ സംഘം ജോര്‍ദാനില്‍ കുടുങ്ങി.

കഴിഞ്ഞ മാസം നാട്ടിലേക്ക്
സിനിമാ ചിത്രീകരണവും കൊവിഡ് കര്‍ഫ്യൂ കാരണം മുടങ്ങിയിരുന്നു. തുടര്‍ന്ന് കേന്ദ്രത്തില്‍ നിന്നുളള ഇടപെടലിനൊടുവിലാണ് ചിത്രീകരണത്തിന് അനുമതി കിട്ടിയത്. വിദേശത്ത് കുടുങ്ങിയവരെ രാജ്യത്തേക്ക് തിരികെ എത്തിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് കഴിഞ്ഞ മാസം സിനിമാ സംഘവും നാട്ടിലേക്ക് മടങ്ങിയെത്തിയത്.

സംഘത്തിലെ ഒരാൾക്ക് കൊവിഡ്
ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒമാനില്‍ നിന്നുളള നടന് അതിനിടെ കൊവിഡ് നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. 22ന് കേരളത്തില്‍ എത്തിയ 58 അംഗ സംഘത്തിലെ പൃഥ്വിരാജും ബ്ലെസ്സിയും അടക്കമുളളവര്‍ ക്വാറന്റൈനില്‍ തുടരുകയാണ്. അതിനിടെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 82 പേരില്‍ ഒരാള്‍ സിനിമാ സംഘത്തിലെ ആളാണെന്ന വിവരം പുറത്ത് വന്നിരിക്കുന്നത്.

മലപ്പുറം സ്വദേശി
മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയാണ് കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. ഇദ്ദേഹത്തിന് 58 വയസ്സാണ് പ്രായം. പൃഥ്വിരാജ് അടക്കമുളളവര്‍ വന്ന എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇദ്ദേഹവും മടങ്ങി എത്തിയത്. കൊച്ചിയില്‍ എത്തിയതിന് ശേഷം അവിടെ നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്നു.

സംഘാഗങ്ങൾ ആശങ്കയിൽ
സിനിമാ സംഘത്തിനൊപ്പം ഭാഷാ സഹായി ആയി ജോര്‍ദാനിലേക്ക് പോയ ആള്‍ക്കാണ് കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയിരിക്കുന്നത്. ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. സംഘത്തിലെ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് സംഘാഗങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

പൃഥ്വിരാജ് നെഗറ്റീവ്
അതിനിടെ പൃഥ്വിരാജ് തന്റെ കൊവിഡ് പരിശോധനാ ഫലം പുറത്ത് വിട്ടിരുന്നു. താരത്തിന്റെ പരിശോധനാഫലം നെഗറ്റീവാണ്. ജോര്‍ദാനില്‍ നിന്നും തിരിച്ചെത്തി പെയ്ഡ് ക്വാറന്റൈനില്‍ കഴിയുകയായിരുന്നു താരം. 12 ദിവസത്തോളമായി കൊച്ചിയിലെ ഹോട്ടലിലാണ് പൃഥ്വിരാജുളളത്. നെഗറ്റീവ് ആണെങ്കിലും ക്വാറന്റൈന് കാലാവധി പൂര്‍ത്തിയാക്കിയിട്ടേ വീട്ടിലേക്ക് മടങ്ങുന്നുളളൂ എന്നും പൃഥ്വിരാജ് വ്യക്തമാക്കി.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications