കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീശാന്തിന്റെ വെല്ലുവിളി; 2024ൽ ബിജെപി സ്ഥാനാർത്ഥിയാകും, തരൂരിനെ തറപറ്റിക്കും!!

Google Oneindia Malayalam News

തിരുവനന്തപുരം: 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു ക്രിക്കറ്റ് താരം കൂടിയായ ശ്രീശാന്ത്. കനത്ത പരാജയം ഏറ്റുവാങ്ങി മൂന്നാം സ്ഥാനത്തായിരുന്നു ശ്രീശാന്ത്. കോൺഗ്രസ് സ്ഥാനാർത്ഥി വിഎസ് ശിവകുമാറാണ് അന്ന് വിജയിച്ചത്. എൽഡിഎഫിന്റെ ആന്റണി രാജുവായിരുന്നു രണ്ടാം സ്ഥാനത്ത്. ആകെ 34764 വോട്ട് മാത്രമായിരുന്നു സ്രീശാന്തിന്റെ പെട്ടിയിൽഡ വീണിരുന്നത്.

എന്നാൽ ഇപ്പോൾ വീണ്ടും വെല്ലുവിളിയുമായാണ് ശ്രീശാന്ത് രംഗത്ത് വന്നിരിക്കുന്നത്. ഇത്തവണ നിയമസഭയിലേക്കല്ല പാർലമെന്റിലേക്കാണ് ശ്രീശാന്ത് ലക്ഷ്യം വെക്കുന്നതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും തരൂരിരെ പരാജയപ്പെടുത്തുമെന്നാണ് ക്രിക്കറ്റ് താരം ശ്രീശാന്ത് വെല്ലുവിളിച്ചിരിക്കുന്നത്.

തരൂരിന്റെ ആരാധകൻ

തരൂരിന്റെ ആരാധകൻ

ഞാൻ ശശി തരൂരിന്റെ വലിയ ആരാധകനാണ്. പക്ഷേ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ പരാജയപ്പെടുത്തുമെന്നും ശ്രീശാന്ത് പറഞ്ഞു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചെന്ന് ശ്രശാന്ത് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് എംപി ശശി തരൂരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ ബിജെപിക്കകത്ത് വിമർശനം ഉയരുകയും തിരുത്തലുമായി ശ്രീശാന്ത് രംഗത്തെത്തുകയും ചെയ്തിരുന്നു.

ഐപിഎൽ ഒത്തുകളി

ഐപിഎൽ ഒത്തുകളി

ഐപിഎല്ലില്‍ ഒത്തുകളിയാരോപിച്ച് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ താരത്തിന്റെ വിലക്ക് ബിസിസിഐ വെട്ടിച്ചുരുക്കിയിരുന്നു. ഇത് പ്രകാരം 2020 സെപ്തംബര്‍ മുതല്‍ ശ്രീശാന്തിന് കളിക്കളത്തിലിറങ്ങാം. ഇത് മുന്നിൽ കണ്ടാണ് ശ്രീശാന്തിന്റെ വെല്ലുവിളിയെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

ഒത്തുകളി നടത്തിയിട്ടില്ല

ഒത്തുകളി നടത്തിയിട്ടില്ല

ഐപിഎല്ലിലെ ഒത്തുകളി കേസിൽ കുറ്റാരോപിതനായി ജയിലിൽ കഴിഞ്ഞിരുന്ന നാളുകൾ ദുസഹമായിരുന്നെന്നും ശ്രശാന്ത് വ്യക്തമാക്കി. ഇന്ത്യൻ എക്സപ്രസിന് നൽകിയ അഭിമുഖത്തിലാണ് ശ്രീശാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. താൻ ഒത്തുകളി നടത്തിയിട്ടില്ല. നൂറ് കോടി രൂപ ലഭിച്ചാൽ പോലും അങ്ങിനെ ചെയ്യില്ലെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു.

മാനസികമായ തളർന്ന നളുകൾ

മാനസികമായ തളർന്ന നളുകൾ

ശാരീരികമായും മാനസികമായും വൈകാരികപരമായും തളർന്നുപോയ നാളുകലാണ് അതെന്നും ശ്രാശ്ന്ത് പറഞ്ഞു. ജയിലിലായിരുന്ന ദിനങ്ങളിൽ പുലർച്ചെ രണ്ടരയ്ക്കൊക്കെ വിളിച്ച് എഴുന്നേൽപ്പിച്ച് ചോദ്യം ചെയ്യാറുണ്ടെന്നും മാനസികമായി ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഗീതത്തിലൂടെ എല്ലാം മറന്നു

സംഗീതത്തിലൂടെ എല്ലാം മറന്നു

മനസിക സമ്മർദ്ദത്തിൽ നിന്ന് പുറത്ത് കടക്കാൻ സഹായിച്ചത് സംഗീതമാണ്. സഹോദരി ഭർത്താവും ഗായകനുമായ മധു ബാലകൃഷ്ണനാണ് പാട്ട് കേൾക്കാൻ പറഞ്ഞത്. അത് വഴി മനസിക സമ്മർദ്ദത്തിൽ നിന്നും പുറത്ത് കടന്നെന്നും ശ്രീശാന്ത് അഭിമുഖത്തിൽ പറഞ്ഞു. 2013 ഓഗസ്റ്റിലാണ് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ആ വര്‍ഷത്തെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് ഒത്തു കളിച്ചെന്ന് ആരോപിച്ചായിരുന്നു വിലക്ക്.

സഹതാരങ്ങളായ അജിത് ചാണ്ഡിലയും അങ്കിത് ചവാനും

സഹതാരങ്ങളായ അജിത് ചാണ്ഡിലയും അങ്കിത് ചവാനും

ശ്രീശാന്തിന് ഒപ്പം സഹതാരങ്ങളായ അജിത് ചാണ്ഡിലയേയും അങ്കിത് ചവാനേയും ബിസിസിഐ വിലക്കിയിരുന്നു. പിന്നീട് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. ഒടുവില്‍ ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ഇടപെട്ട സുപ്രീം കോടതി ആജീവനാന്ത വിലക്ക് നീക്കി അന്തിമ തീരുമാനം ബിസിസിഐയ്ക്ക്‌ വിടുകയായിരുന്നു. എന്തു നടപടി സ്വീകരിക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബിസിസിഐയ്ക്ക് സുപ്രീം കോടതി മൂന്നു മാസത്തെ സമയവും അനുവദിച്ചിരുന്നു.

English summary
Cricket player Sreesanth's comments about Lok sabha election 2024
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X