കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പമ്പയില്‍ വള്ളം മറിഞ്ഞ് 2 പേരെ കാണാനില്ല... ക്രിക്കറ്റ് താരം കരുണ്‍ നായര്‍ കഷ്ടിച്ച് രക്ഷപ്പെട്ടു!

  • By Muralidharan
Google Oneindia Malayalam News

പത്തനംതിട്ട: പമ്പാനദിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ക്രിക്കറ്റ് താരം കരുണ്‍ നായര്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. അപടകത്തില്‍ രണ്ട് പേരെ കാണാതായി. ആറന്മുള വള്ളസദ്യയ്‌ക്കെത്തിയ പള്ളിയോടമാണ് മറിഞ്ഞത്. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ കരുണ്‍ നായരുടെ വകയായിരുന്നു വള്ളസദ്യ. പള്ളിയോടം തുഴഞ്ഞിരുന്ന വിശാഖ് രാധാകൃഷ്ണന്‍ (24), രാജീവ് (36) എന്നിവരെയാണ് കാണാതായത്.

ബൗളര്‍മാര്‍ ചതിച്ചു; വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യയ്ക്ക് വീണ്ടും സമനില!

ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്. കരുണ്‍ നായരുടെ കരക്കാരുടെ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. കരുണ്‍ നായര്‍ അടക്കം ഒരുപാട് പേര്‍ വള്ളത്തില്‍ ഉണ്ടായിരുന്നു. പള്ളിയോടം മറിഞ്ഞ് വള്ളത്തിലുണ്ടായിരുന്ന പലരും വെള്ളത്തിലേക്ക് വീണു. പലരും വള്ളത്തില്‍ത്തന്നെ പിടിച്ചുകിടന്നു. കുറച്ചുപേര്‍ നീന്തി രക്ഷപ്പെട്ടു.

karunnair

അപകടം നടന്ന ഉടന്‍ ബോട്ട് എത്തിയാണ് കരുണ്‍ നായരെ രക്ഷിച്ചത്. ക്ഷേത്രക്കടവിനും സത്രക്കടവിനും ഇടയില്‍ വെച്ചായിരുന്നു അപകടം. സത്രക്കടവില്‍ നിന്നും എഞ്ചിന്‍ ഘടിപ്പിച്ച ബോട്ടുകളും വള്ളങ്ങളും എത്തിയാണ് ആളുകളെ രക്ഷിച്ചത്. രണ്ടുപേരെ കാണാതാവുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രാത്രി വൈകും വരെ തിരച്ചില്‍ നടത്തി.

ബിയര്‍ സെല്‍ഫി വിവാദത്തില്‍.. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പണി കിട്ടുമോ?

കര്‍ണാടകയ്ക്ക് വേണ്ടി രഞ്ജി ക്രിക്കറ്റ് കളിക്കുന്ന മറുനാടന്‍ മലയാളിയാണ് കരുണ്‍ കലാധരന്‍ നായര്‍ എന്ന കരുണ്‍. ഐ പി എല്‍ ക്രിക്കറ്റിലെ മുന്‍നിര താരങ്ങളില്‍ ഒരാളായ കരുണ്‍ ഇന്ത്യന്‍ ടീമിലും കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീം സിംബാബ്‌വെ പര്യടനം നടത്തിയപ്പോള്‍ കരുണ്‍ നായരായിരുന്നു ഓപ്പണറായി കളിച്ചത്. ഐ പി എല്ലില്‍ ഇപ്പോള്‍ മലയാളി താരമായ സഞ്ജുവിനൊപ്പം ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടി കളിക്കുന്നു.

English summary
Two youth were still missing while upcoming Indian cricketer Karun Nair had a narrow escape as the snake boat in which around 100 persons were travelling, capsized in river Pampa in this Kerala district on Sunday, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X