കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഐക്കണായി സഞ്ജു സാംസൺ: ഇ ശ്രീധരനെ ഒഴിവാക്കി; ഫോട്ടോ നീക്കം ചെയ്യാൻ നിർദേശം

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ ക്രിക്കറ്റ് താരം സഞ്ജു സാംസണെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഐക്കണായി തെരഞ്ഞെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് തിരഞ്ഞെടുപ്പ് ഐക്കണെ തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ ശ്രീധരനെയും കെ എസ് ചിത്രയെയുമായിരുന്നു ഐക്കണായി തിരഞ്ഞെടുത്തത്. എന്നാൽ ഇത്തവണ ഇ ശ്രീധരൻ ബിജെപിയിൽ ചേർന്നതിനാൽ അദ്ദേഹത്തെ ഐക്കൺ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ കെഎസ് ചിത്ര ഇത്തവണയും ഐക്കൺ സ്ഥാനത്ത് തുടർന്നേക്കും. ചിത്രയിൽ നിന്ന് ഇതിനുള്ള അനുമതിയും തേടിയിട്ടുണ്ട്.

Recommended Video

cmsvideo
E Sreedharan is remove and Sanju Samson is the new election icon

ഇന്ധന വിലയില്‍ രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; സമ്മേളനം നീട്ടിവെക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്ഇന്ധന വിലയില്‍ രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; സമ്മേളനം നീട്ടിവെക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

sanjusamson-1

കെ. സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന വേദിയില്‍ അമിത് ഷാ, ചിത്രങ്ങള്‍ കാണാം

അതേ സമയം തന്നെ എല്ലാ ഓഫീസുകളിൽ നിന്നും ഇ ശ്രീധരൻറെ ചിത്രം നീക്കം ചെയ്യാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ജില്ലാ കളക്ടർമാരോടും മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും നിർദ്ദേശിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ബിജെപിയ്ക്കൊപ്പം ചേർന്ന ഇ ശ്രീധരൻ കെ സുരേന്ദ്രൻ നടത്തിയ വിജയ യാത്രയിലും പങ്കെടുത്തിരുന്നു. സമാപന സമ്മേളനത്തിലും പങ്കെടുത്തു. ഈ പ്രായത്തിലും ദേഹബലവും ആത്മബലവും ഉണ്ടെന്നും അത് കേരളത്തിന് വേണ്ടി വിനിയോഗിക്കാനാണ് ബിജെപി പ്രവേശനമെന്നുമാണ് പാർട്ടി പ്രവേശനത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണം.

രുഹാനി ശര്‍മയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Cricketer Sanju Samson selected as Election Icon of Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X