ക്രഷര്‍ തട്ടിപ്പ് കേസ്: പിവി അൻവർ വഞ്ചന നടത്തിയെന്ന് ക്രൈംബ്രാഞ്ച്, പ്രവാസിയിൽ നിന്ന് 50 ലക്ഷം വാങ്ങി
മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് കുരുക്കായി ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്. ക്രഷര്‍ തട്ടിപ്പ് കേസില്‍ പിവി അന്‍വര്‍ (PV Anvar) എംഎല്‍എ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായാണ് ക്രൈം ബ്രാഞ്ച് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുരം ക്രൈം ബ്രാഞ്ച് (Crime Branch) ഡിവൈഎസ്പി പി വിക്രമന്‍ ആണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
കര്‍ണാടക (Karnataka)യില്‍ ക്രഷര്‍ ബിസിനസ്സില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസിയില്‍ നിന്നും പണം തട്ടിയെടുത്തു എന്നാണ് കേസ്. പ്രവാസിയായ എഞ്ചിനീയര്‍ മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി നടുത്തൊടി സലീമിന്റെ പക്കല്‍ നിന്ന് 50 ലക്ഷം രൂപ പിവി അന്‍വര്‍ തട്ടിയെടുത്തു എന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന മൊഴി. മംഗലാപുരത്തെ ബല്‍ത്തങ്ങാടി താലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലാണ് ക്രഷര്‍ ഉള്ളത്. മംഗലാപുരത്ത് വിശദമായ അന്വേഷണം നടത്തിയ ശേഷം ക്രൈം ബ്രാഞ്ച് കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കാസര്‍കോഡ് സ്വദേശിയായ കെ ഇബ്രാഹിം എന്നയാളില്‍ നിന്നാണ് പിവി അന്‍വര്‍ ക്രഷര്‍ വാങ്ങിയത്. കെ ഇബ്രാഹിമില്‍ നിന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു.
അതീവ ഗ്ലാമറസില്‍ ശാലു മേനോന്‍; ഹോട്ട് ലുക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video
ക്രഷറും അതിനോട് ചേര്‍ന്നുളള 26 ഏക്കര്‍ വരുന്ന സ്ഥലവും സ്വന്തമാണെന്നും അതില്‍ ക്രയവിക്രയ അവകാശം ഉണ്ടെന്നും പറഞ്ഞ് പ്രവാസിയായ സലീമില്‍ നിന്നും 50 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. പത്ത് ശതമാനം ഷെയറും മാസം അരലക്ഷം രൂപ ലാഭവിഹിതവും സലീമിന് അന്‍വര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ താന്‍ അന്‍വറിന് കൈമാറിയത് പാട്ടക്കരാര്‍ മാത്രമാണെന്ന് ഇബ്രാഹിം ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. ക്രഷര്‍ ഉളളത് സര്‍ക്കാരില്‍ നിന്ന് പാട്ടത്തിന് ലഭിച്ച രണ്ട് ഏക്കറോളം വരുന്ന ഭൂമിയില്‍ ആണെന്നും ഇബ്രാഹിം നല്‍കിയ മൊഴിയിലുണ്ട്..
ഭൂമി സ്വന്തം ഉടമസ്ഥതയിലാണ് എന്ന് പറഞ്ഞതും ക്രഷര്‍ പാട്ടഭൂമിയിലാണ് എന്ന് കരാറില്‍ പറയാത്തതും പ്രഥമദൃഷ്ട്യാ വഞ്ചനയാണ് എന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. കക്കാടംപൊയിലെ പാര്‍ക്കിലെ തടയണയുമായി ബന്ധപ്പെട്ടും പിവി അന്‍വര്‍ വിവാദത്തിലായിരുന്നു. തടയണ പൊളിച്ച് നീക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തടയണ ഉടനെ പൊളിച്ച് നീക്കും. തടയണ പൊളിക്കാന്‍ ജില്ലാ കളക്ടര്‍ നേരത്തെ ഒരു മാസത്തെ സമയം അനുവദിച്ചിരുന്നുവെങ്കിലും ഈ നിര്‍ദേശം പാലിക്കപ്പെട്ടിരുന്നില്ല.












Click it and Unblock the Notifications