കൊല്ലം കളക്ടറേറ്റിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

കൊല്ലം: പരവൂര്‍ പുറ്റിങ്ങള്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കൊല്ലം കലക്ടറേറ്റിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയിലെടുത്തു. ചേംബറില്‍ കളക്ടറുമായി കൂടിക്കാഴ്ച നടത്തിയെന്ന ക്ഷേത്രം ഭാരവാഹികളുടെ മൊഴി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ നടപടി.

കളക്ടറേറ്റിലെ സിസിടിവി ക്യാമറ ആറുമാസമായി വര്‍ക്ക് ചെയ്യുന്നില്ലെന്നും വിശദാംശങ്ങള്‍ തരാന്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്നുമായിരുന്നു കൊല്ലം കലക്ടര്‍ എ.ഷൈനാമോള്‍ ബുധനാഴ്ച ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് അനുമതിയോടുകൂടി ക്രൈംബ്രാഞ്ച് ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയിലെടുത്തത്.

kollam-paravoor-15

ഫോറന്‍സിക് പരിശോധനയ്ക്കുശേഷം മാത്രമേ സിസിടിവി.യിലെ വിശദാംശങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിക്കുകയുള്ളൂ. വെടിക്കെട്ടിന് കളക്ടര്‍ അനുമതി നിഷേധിച്ചശേഷം കളക്ടറുടെ ചേമ്പറില്‍ ചെന്നു കണ്ടെന്നാണ് സംഭവത്തില്‍ അറസ്റ്റിലായ ക്ഷേത്രം ഭാരവാഹികളുടെ മൊഴി.

ഏപ്രില്‍ പത്താം തീയതിയാണ് രാജ്യത്തെ തന്നെ നടുക്കിയ വെടിക്കെട്ട് ദുരന്തമുണ്ടായത്. അപകടത്തില്‍ 114 പേര്‍ മരിക്കുകയും ആയിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം പോലീസിനാണെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്. പോലീസ് ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയതോടെ പൊലീസും ജില്ലാ ഭരണകൂടവും രണ്ടു തട്ടിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+