പരാതിക്കാരിയെ ലൈംഗിക ചൂഷണം ചെയ്തു; ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
നേരത്തെ 4 തവണ ഈ ഉദ്യോഗസ്ഥന്‍ സസ്‌പെന്‍ഷനിലായിട്ടുണ്ട്. 11 തവണ വകുപ്പ് തല നടപടിക്കും വിധേയനായിട്ടുണ്ട്

കാസര്‍കോട്: പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍. ശിവശങ്കരനെ ആണ് ഡി ജി പി അനില്‍ കാന്ത് സസ്‌പെന്റ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.
ശിവശങ്കരന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നും അതിനാല്‍ കേരള പോലീസ് ആക്ടിലെ 86(3) വകുപ്പ് അനുസരിച്ചാണ് നടപടി എന്നും ഡി ജി പി പൊലീസ് ആസ്ഥാനത്ത് നിന്ന് പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
നേരത്തെ ആര്‍ ശിവശങ്കരന് ഡി ജി പി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് ഇദ്ദേഹം മറുപടി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡി ജി പി അനില്‍ കാന്ത് കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ നേരില്‍ കേട്ട് വാദങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

എന്നാല്‍ ഉദ്യോഗസ്ഥന്റെ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ല എന്നും മറുപടി തൃപ്തികരമല്ല എന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് ആണ് ഇയാളെ ജോലിയില്‍ നിന്നും പിരിച്ച് വിട്ട് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഉടനടി പ്രാബല്യത്തില്‍ വരുന്ന വിധത്തില്‍ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്ത് കൊണ്ടാണ് ഡി ജി പി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇതിന് മുന്‍പും ശിക്ഷണ നടപടികള്‍ പലതവണ നേരിട്ടിട്ടും തുടര്‍ച്ചയായി ഇത്തരം കേസുകളില്‍ പ്രതിയാകുന്നയാളാണ് ഉദ്യോഗസ്ഥന്‍ എന്ന് ഡി ജി പി വിലയിരുത്തി. സ്വഭാവദൂഷ്യം തുടരുന്നതിനാല്‍ ആര്‍ ശിവശങ്കരന് പൊലീസില്‍ തുടരാന്‍ യോഗ്യനല്ലെന്നു കണ്ടെത്തിയാണ് ഡി ജി പിയുടെ നടപടി.
ഇയാള്‍ 2006 മുതല്‍ വിവിധ അച്ചടക്ക നടപടികളുടെ ഭാഗമായി നാല് തവണ സസ്‌പെന്‍ഷന് വിധേയനായിരുന്നു. കൂടാതെ വിവിധ കേസുകളിലായി ഇയാള്‍ 11 തവണ വകുപ്പ് തല നടപടികള്‍ക്കും വിധേയനായിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക പീഡനക്കേസ്, നിരപരാധികളെ കേസില്‍പ്പെടുത്തല്‍, അനധികൃതമായി അതിക്രമിച്ച് കടക്കല്‍ മുതലായ കുറ്റങ്ങള്‍ക്കാണ് ശിവശങ്കറിനെ ഉന്നയിക്കുകയും നടപടി നേരിടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications