കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദമ്പതികളുടെ വീടും സ്ഥലവും തട്ടിയെടുത്തു! സാന്ദ്ര സഹകരിക്കുന്നില്ല! പൂട്ടാൻ ക്രൈം ബ്രാഞ്ച്...

കമാലുദ്ദീൻ-സജിന ദമ്പതികളുടെ എറണാകുളം ഇടപ്പള്ളിയിലെ ഒന്നേമുക്കാൽ കോടി രൂപ വിലമതിക്കുന്ന വീടും സ്ഥലവും തട്ടിയെടുത്തെന്നാണ് സാന്ദ്രാ തോമസിനെതിരായ പരാതി.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: ദമ്പതികളെ കബളിപ്പിച്ച് വീടും സ്ഥലവും തട്ടിയെടുത്തെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് ക്രൈം ബ്രാഞ്ച്. ദമ്പതികളായ കമാലുദ്ദീനും സജിനയും നൽകിയ പരാതിയിലാണ് യുവ വ്യവസായി സാന്ദ്രയ്ക്കെതിരെ തെളിവുകളുണ്ടെന്ന് ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തിയിരിക്കുന്നത്.

സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടി അടിച്ചുതകർത്തു; പ്രതിഷേധം, ഒരാൾ പിടിയിൽ..സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടി അടിച്ചുതകർത്തു; പ്രതിഷേധം, ഒരാൾ പിടിയിൽ..

മെട്രോ ഇനി കൊച്ചിയുടെ ഹൃദയത്തിലേക്ക്! ചൊവ്വാഴ്ച മുതൽ പുതിയ സർവ്വീസ്; വാക്കു പാലിച്ച് കെഎംആർഎൽ...മെട്രോ ഇനി കൊച്ചിയുടെ ഹൃദയത്തിലേക്ക്! ചൊവ്വാഴ്ച മുതൽ പുതിയ സർവ്വീസ്; വാക്കു പാലിച്ച് കെഎംആർഎൽ...

കമാലുദ്ദീൻ-സജിന ദമ്പതികളുടെ എറണാകുളം ഇടപ്പള്ളിയിലെ ഒന്നേമുക്കാൽ കോടി രൂപ വിലമതിക്കുന്ന വീടും സ്ഥലവും തട്ടിയെടുത്തെന്നാണ് സാന്ദ്രയ്ക്കെതിരായ പരാതി. സാന്ദ്രയ്ക്കെതിരെ പത്തു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ സാന്ദ്ര അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് ക്രൈം ബ്രാഞ്ച് സംഘം പറയുന്നത്.

പരാതി...

പരാതി...

തങ്ങളുടെ ഒന്നേമുക്കാൽ കോടി രൂപ വിലമതിക്കുന്ന വീടും സ്ഥലവും തട്ടിയെടുത്തെന്ന് കാണിച്ച് ചിറ്റൂർ സ്വദേശിനി സാന്ദ്രക്കെതിരെ കമാലുദ്ദീനും സജിനയും ഡിജിപിക്കാണ് പരാതി നൽകിയത്. ഡിജിപി ഈ പരാതി പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ആധാരവും...

ആധാരവും...

ദമ്പതികളുടെ ഇടപ്പള്ളിയിലെ വീട് വാങ്ങാമെന്ന് ഉറപ്പ് നൽകിയ സാന്ദ്ര, പണം തരാമെന്ന് വാഗ്ദാനം ചെയ്താണ് വീടിന്റെ ആധാരം രജിസ്റ്റർ ചെയ്ത് വാങ്ങിയത്.

 ദമ്പതികളുമായി...

ദമ്പതികളുമായി...

കമാലുദ്ദീന് 25 ലക്ഷം രൂപയുടെ ബാങ്ക് വായ്പയുണ്ടായിരുന്നു. ഈ അവസരം മുതലാക്കി സാന്ദ്രാ തോമസ് ദമ്പതികളുടെ വീടും സ്ഥലവും തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ആരോപണം. വീട് വിലക്കെടുക്കാമെന്ന് സാന്ദ്രയുടെ ഉറപ്പിന്മേൽ ദമ്പതികൾ വീടും സ്ഥലവും ആധാരം ചെയ്തു നൽകുകയായിരുന്നു.

പണം തട്ടിയെന്ന്...

പണം തട്ടിയെന്ന്...

എന്നാൽ വീടും സ്ഥലവും കൈക്കലാക്കിയ ശേഷം സാന്ദ്രാ തോമസ് പണം നൽകിയില്ല. തുടർന്ന് മുഖ്യമന്ത്രിയുടെ പേരിൽ പണം തട്ടിയെന്ന് കാണിച്ച് തങ്ങൾക്കെതിരെ സാന്ദ്രാ തോമസ് കള്ളക്കേസ് നൽകിയെന്നും ദമ്പതികൾ ആരോപിച്ചിരുന്നു.

ഡിവൈഎഫ്ഐ നേതാവ്...

ഡിവൈഎഫ്ഐ നേതാവ്...

സാന്ദ്രയുടെ പരാതിയെ തുടർന്ന് കൊച്ചിയിലെ ഡിവൈഎഫ്ഐ നേതാവ് സിദ്ദീഖ് ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

ബാങ്കുകളെ കബളിപ്പിച്ചു....

ബാങ്കുകളെ കബളിപ്പിച്ചു....

പിന്നീട് സാന്ദ്രയെക്കുറിച്ച് അന്വേഷണം നടത്തിയ റവന്യൂ ഇന്റലിജൻസ് വിഭാഗം സാന്ദ്ര ആദായ നികുതി റിട്ടേണും ബാലൻസ് ഷീറ്റും പെരുപ്പിച്ച് കാട്ടി ബാങ്കുകളെ കബളിപ്പിച്ചെന്നും കണ്ടെത്തിയിരുന്നു.

English summary
crime branch investigation against young business woman in kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X