കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികളെ വീണ്ടും പറ്റിച്ചു! തട്ടിയെടുത്തത് 120 കോടി... ആരോഗ്യ ഇൻഷൂറൻസും മണിചെയിനും...

ഇതുവരെ പരാതി നൽകിയവരുടെ കണക്കുകൾ പ്രകാരം 120 കോടി രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

  • By Desk
Google Oneindia Malayalam News

കൊച്ചി: ആരോഗ്യ ഇൻഷൂറൻസിന്റെ മറവിൽ മണിചെയിൻ ബിസിനസ് നടത്തി 120 കോടി രൂപ തട്ടിയെടുത്തതായി പരാതി. ഫിനോമിനൽ ഹെൽത്ത് കെയർ സർവ്വീസ് എന്ന സ്ഥാപനത്തിന്റെ മറവിൽ തട്ടിപ്പ് നടത്തിയവർക്കെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്. ഇതുവരെ പരാതി നൽകിയവരുടെ കണക്കുകൾ പ്രകാരം 120 കോടി രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ഉണ്ണി മുകുന്ദനും കുരുക്ക് മുറുകുന്നു! വീട്ടിൽ നടന്നതെല്ലാം യുവതി തുറന്നു പറഞ്ഞു... രഹസ്യമൊഴി നൽകി...ഉണ്ണി മുകുന്ദനും കുരുക്ക് മുറുകുന്നു! വീട്ടിൽ നടന്നതെല്ലാം യുവതി തുറന്നു പറഞ്ഞു... രഹസ്യമൊഴി നൽകി...

ചാലക്കുടി കൊരട്ടി സ്വദേശി കെഒ റാഫേൽ, ബിനോയ് റാഫേൽ, അന്നമനട കെഎ ജിഫി, സെബാസ്റ്റ്യൻ മാളിയേക്കൽ, നന്തലാൽ കേസൽ സിങ്, രഞ്ജൻ ചുന്നിലാൽ, ടിഎംഎസ് നായർ എന്നിവരാണ് നിക്ഷേപകരെ കബളിപ്പിച്ച് പണവുമായി മുങ്ങിയത്. ഇവരെ കണ്ടെത്താനായി ക്രൈം ബ്രാഞ്ച് സംഘം കഴിഞ്ഞദിവസം ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഏഴു പ്രതികളെയും എത്രയും പെട്ടെന്ന് പിടികൂടാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

money

ഫിനോമിനൽ ഹെൽത്ത് കെയർ സർവ്വീസ് എന്ന സ്ഥാപനത്തിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ഒമ്പത് വർഷത്തേക്ക് ആരോഗ്യ ഇൻഷൂറൻസും, ഒമ്പതാം വർഷം തുകയുടെ ഇരട്ടിയും ലഭിക്കുമെന്നായിരുന്നു പ്രതികൾ നിക്ഷേപകരോട് പറഞ്ഞിരുന്നത്. മണിചെയിൻ മാതൃകയിലായിരുന്നു ഇവരുടെ ബിസിനസ്. സംസ്ഥാനത്തുടനീളമായി നിരവധിപേർ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇതുവരെ പരാതി നൽകിയവരുടെ കണക്കുകൾപ്രകാരം 120 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

മുഖ്യന്റെ മകൻ അബുദാബിയിൽ! ബിനീഷ് കോടിയേരിക്ക് സ്വന്തം ബിസിനസ് സ്ഥാപനങ്ങൾ... സിപിഎം നേതാക്കളുടെ മക്കൾ ഇവിടെയൊക്കെയാണ്....മുഖ്യന്റെ മകൻ അബുദാബിയിൽ! ബിനീഷ് കോടിയേരിക്ക് സ്വന്തം ബിസിനസ് സ്ഥാപനങ്ങൾ... സിപിഎം നേതാക്കളുടെ മക്കൾ ഇവിടെയൊക്കെയാണ്....

English summary
crime branch investigation on money chain fraud case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X