കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ് സി പരീക്ഷ തട്ടിപ്പ്; പിന്നിൽ വൻ സംഘം, പ്രതിയായ പോലീസുകാരൻ ജില്ലവിട്ടു!

Google Oneindia Malayalam News

തിരുവനന്തപുരം: പിഎസ് സി പരീക്ഷാത്തട്ടിപ്പ് കേസിലെ മുഖ്യപ്രപതികളായ ശിവരഞ്ജിത്തും നസീമും കോപ്പിയടിച്ചത് ബ്ലൂട്ടൂതത് വാചച് വഴിയെന്ന് റിപ്പോർട്ടുകൾ. സാധാരണ പിഎസ് സി പരാക്ഷാ കേന്ദ്രങ്ങളിൽ മൊബൈൽഫോൺ ഉപയോഗിക്കാൻ അനുവദിക്കാറില്ല. എന്നാൽ പ്രതികളായ രണ്ട് പേരും ഫോൺ പുറത്ത് വെക്കുന്നതിന് മുമ്പ് കൈയ്യിൽ കെട്ടിയ വാച്ചും മൊബൈൽഫോണും തമ്മിൽ ബ്ലൂട്ടൂത്തും വഴി ബന്ധിപ്പിടച്ചെന്നാണ് സൂചനകൾ.

<strong>യൂണിവേഴ്സിറ്റി കോളേജ് വീണ്ടും വിവാദത്തിലേക്ക്; വിദ്യാർത്ഥിനിയുടെ രാഖി പൊട്ടിക്കാൻ ശ്രമം, സസ്പെൻഷൻ!</strong>യൂണിവേഴ്സിറ്റി കോളേജ് വീണ്ടും വിവാദത്തിലേക്ക്; വിദ്യാർത്ഥിനിയുടെ രാഖി പൊട്ടിക്കാൻ ശ്രമം, സസ്പെൻഷൻ!

പ്രതികളായ ശിവര‍ഞ്ജിത്തിന്റെയും നസീമിന്റെയും വീടുകളിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയിഡിൽ രണ്ട് മൊബൈൽഫോണുകളും മൂന്ന് മെമ്മറി കാർഡുകളും ഏതാനും രേഖകളും പിടിച്ചെടുതത്തു. പിടിച്ചെടുത്ത ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക അയക്കും. സുഹൃത്തിക്കൾ പുറത്ത് നിന്ന് അയച്ച സന്ദേശങ്ങൾ കൈയ്യിൽകെട്ടിയ വാച്ച് വഴി സ്വീകരിച്ചാണ് പരീക്ഷ എഴുതിയെന്നാണ് നിഗമനം.

ബ്ലൂടൂത്ത് വഴി

ബ്ലൂടൂത്ത് വഴി


പരീക്ഷാ ഹാളിൽ നിന്ന് ചോദ്യകടലാസ് ജനൽ വഴി പുറത്തെത്തിക്കുകയോ, അതല്ലെങ്കിൽ പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ സഹായത്തോടെ മൊബൈലിൽ ഫോട്ടോ എടുത്ത് അയക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന്റെ ഫോണ്ലേക്ക് 96 സന്ദേശങ്ങളും പ്രണവിന് 78 സന്ദേശങ്ങളും എത്തിയതായി പിഎസ് സിയുടെ ആഭ്യന്തര വിജിലൻസ്സഅന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

പിന്നിൽ വൻ സംഘം

പിന്നിൽ വൻ സംഘം

തട്ടിപ്പുമായി ബന്ധപ്പെട്ട് അമ്പതിലേറെ പേർ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന. നസീമിനും ശിവരഞ്ജിത്തിനും പരീക്ഷ സമയത്ത് ഉത്തരങ്ങൾ നൽകിയെന്ന് സംശയിക്കുന്ന പേരൂർക്കട എസ്എപി ക്യാമ്പിലെ ഗോകുലിനെ കണ്ടെത്തിയാൽ മാത്രമേ അന്വേഷണം മുന്നോട്ട് പോകുകയുള്ളൂ. ഗോകുൽ, സഫീർ, ശിവരഞ്ജിത്ത്, നസീം, പ്രണൻവ് എന്നിവരാണ് പിഎസ്സി തട്ടിപ്പ് കേസിലെ പ്രധാന പ്രതികൾ. ഗോകുലും സഫീറും പ്രണവും ഒളിവിലാണ്.

ഗോകുൽ ജില്ല വിട്ടെന്ന് സംശയം

ഗോകുൽ ജില്ല വിട്ടെന്ന് സംശയം

ഗോകുലിന്റെ ബൈക്ക് എസ്എപി ക്യാമ്പിലുണ്ട്. എന്നാൽ ഗോകുൽ എവിടെയാണെന്ന് ക്യാമ്പിൽ അറിയിച്ചിട്ടില്ല. ഗോകുൽ ജില്ല വിട്ടെന്നാണ് സംശയിക്കപ്പെടുന്നത്. തുടർന്നയോയി 21 ദിവസം ഗോകുൽ ജോലിക്ക് ഹാജരാകാതിരുന്നാൽ അച്ചടക്ക നടപടി സ്വീകരിക്കും. എന്നാൽ ആദ്യമെ ഗോകുലിനെതിരെ ആരോപണം ഉയർന്നിരുന്നെങ്കിലും ആ സമയത്തും ഗോകുവിലെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ പോലീസ് മുതിർന്നിട്ടില്ല എന്ന പരാതി ഉയർന്നിരുന്നു.

നാല് പിഎസ്സി ലിസ്റ്റിൽ ഉൾപ്പെട്ടു

നാല് പിഎസ്സി ലിസ്റ്റിൽ ഉൾപ്പെട്ടു

ഗോകുലിന്റെ വീട്ടിൽ നടതതിയ തിരച്ചിലിൽ. പിഎസ് സി പരീക്ഷയുടെ നിരവധി ഗൈഡുകൾ കണ്ടെത്തിയിരുന്നു. കോൺസ്റ്റബിൾ പരീക്ഷയിൽ 199 ാം റാങ്കായിരുന്നു ഗോകുലിന്. ഫയർമാൻ അടക്കം നാല് പിഎസ്സി പരീക്ഷിൽ ഉൾപ്പെട്ടിട്ടുമുണ്ട്. അവയിലും ക്രമക്കേട് നടന്നതായാണ് ഇപ്പോൾ പോലീസ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കോടതിയുടെ അനുമതിയോടെ സെൻട്രൽ ജയിലിൽവെച്ച് നസീമിനെയും സിവരഞ്ജിത്തിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

ക്രമക്കേട് എങ്ങിനെ?

ക്രമക്കേട് എങ്ങിനെ?

ചോദ്യം ചെയ്യലിൽ പിഎസ്സി പരീക്ഷയുടെ ചോദ്യങ്ങൾ ചോദിച്ചപ്പോൾ രണ്ട് പേർക്കും ഉത്തരങ്ങൾ നൽകാൻ സാധിച്ചിരുന്നില്ല. പൊതു വിജ്ഞാന ചോദ്യങ്ങൾക്ക് പോലും ഉത്തരം നൽകിയില്ല. തുടർന്ന് അടുത്തിരുന്നവരുടെ പേപ്പറിൽ നിന്ന് നോക്കി എഴുതിയതാണെന്നായിരുന്നു ഇരുപേരും ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയത്. എന്നാൽ അടുത്തിരുന്നവരുടെ തെറ്റ് ഉത്തരങ്ങൾ കാട്ടികൊടുത്തതോടെ അവരുടെ വായ അടഞ്ഞു. ക്രമകക്കേട് നടത്തിയെന്ന് ഇരുവരും സമ്മതിച്ചിട്ടുണ്ട്. എന്നാൽ അത് എങ്ങിനെയെന്ന് ഇനിയും വ്യക്തമല്ല.

English summary
Crime branch investigation on PSC CPO exam malpractice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X