കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ് സി പരീക്ഷ തട്ടിപ്പ്; മുൻ പരീക്ഷകളും റാങ്ക് ലിസ്റ്റുകളും പരിശോധിക്കും, പിഎസ്സിക്ക് കത്തയച്ചു!

Google Oneindia Malayalam News

തിരുവനന്തപുരം: പിഎസ്സി പരീക്ഷ തട്ടിപ്പിൽ മുൻല വർഷങ്ങളിലെ പരീക്ഷകളെ കുറിച്ച് ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പരീക്ഷകളുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ ആവശ്യപ്പെട്ട് പിഎസ്എസി സെക്രട്ടറിക്ക് ക്രൈംബ്രാഞ്ച് കത്തയച്ചിരിക്കുകയാണ്.

<strong>ഇടിമുറി യൂണിവേഴ്സിറ്റി കോളേജിൽ മാത്രമല്ല; ജസ്റ്റിസ് ഷംസുദീൻ കമ്മീഷൻ റിപ്പോർട്ട് ഇങ്ങനെ...</strong>ഇടിമുറി യൂണിവേഴ്സിറ്റി കോളേജിൽ മാത്രമല്ല; ജസ്റ്റിസ് ഷംസുദീൻ കമ്മീഷൻ റിപ്പോർട്ട് ഇങ്ങനെ...

പി.എസ്.സി തട്ടിപ്പ് കേസിന്റെ ആദ്യഘട്ട അന്വേഷണം പൂര്‍ത്തായപ്പോള്‍ സമാനമായ തട്ടിപ്പ് മുന്‍പ് നടന്ന പരീക്ഷകളിലും നടന്നിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെ റാങ്ക് ലിസ്റ്റുകളില്‍ സംശായസ്പദമായി ആരെങ്കിലും കടന്ന് കൂടിയിട്ടുണ്ടോ, പ്രതികളുമായി ബന്ധമുള്ളവര്‍ ആരെങ്കിലും മുന്‍ വര്‍ഷങ്ങളിലെ റാങ്ക് ലിസ്റ്റിലുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

PSC

പിഎസ്എസി പരീക്ഷാതട്ടിപ്പില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കഴിഞ്ഞ ദിവസം കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുൻ കാലങ്ങളിലെ റാങ്ക് ലിസ്റ്റും പരിശോധിക്കാൻ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നത്.
English summary
Crime branch is looking for the last three years of exams and rank lists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X