ശ്രീവിദ്യയുടെ വില്പത്രം; ഗണേഷ് കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത നടി ശ്രീവിദ്യയുടെ വില്‍പത്രവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും എംഎല്‍എയുമായ ഗണേഷ് കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. ശ്രീവിദ്യയുടെ വില്പത്രം ഗണേഷ് കുമാര്‍ അട്ടിമറിച്ചെന്ന് കാട്ടി ശ്രീവിദ്യയുടെ സഹോദരന് ശങ്കര രാമന് ഗണേഷ് കുമാറിനെതിരെ ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തലയ്ക്ക് പരാതി നല്‍കിയിരുന്നു.
പരാതി പരിഗണിച്ച് രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്. വില്പത്രം അട്ടിമറിച്ചെന്ന് കാട്ടി ഗണേഷ് കുമാറിനെതിരെ ലോകായുക്തയിലും പരാതി നല്‍കിയിട്ടുണ്ട്. ലോകായുക്തയില്‍ നല്കിയ പരാതിയില്‍ ശങ്കര്‍രാമന്‍ മൊഴി നല്‍കിയിരുന്നു. പാലക്കാട് സ്വദേശി രവീന്ദ്രനാഥനാണ് ലോകായുക്തയില്‍ പരാതി നല്‍കിയത്.

ശ്രീവിദ്യ വില്പത്രത്തില് പറയുന്നപ്രകാരം ഗണേഷ് കുമാര്‍ ചുമതലകള്‍ നിറവേറ്റിയില്ലെന്നതാണ് പരാതിക്കിടയാക്കിയത്. സംഗീതത്തിലും നൃത്തത്തിലും പ്രാവീണ്യമുണ്ടായിരുന്ന ശ്രീവിദ്യ സ്വത്തിന്റെ ഒരു ഭാഗം ഉപയോഗിച്ച് സംഗീത നൃത്ത വിദ്യാലയം തുടങ്ങണമെന്ന് വില്പത്രത്തില് പറഞ്ഞിട്ടുണ്ട്. കൂടാതെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ധന സഹായം നല്‍കാനും ഒരുവിഹിതം മാറ്റിവെച്ചു.
ശ്രീവിദ്യയുടെ സഹോദരന് ശങ്കരരാമന്റെ രണ്ട് മക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നല്‍കാനും രണ്ട് ജോലിക്കാര്‍ക്ക് ഒരു ലക്ഷം രൂപ നല്‍കാനും ശ്രീവിദ്യ വില്പത്രത്തില് പറഞ്ഞതായാണ് വിവരം. എന്നാല്‍ ശ്രീവിദ്യ മരിച്ച് നാളിതുവരെയായിട്ടും വില്പത്രം പ്രകാരമുള്ള ശ്രീവിദ്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റിയില്ലെന്ന് സഹോദരന് ശങ്കരരാമന് പറയുന്നു.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications