Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് നടന്നത് പിണറായി മോഡൽ കൊലപാതകമോ? കല്ലറകള്‍ തുറന്നുപരിശോധിക്കാന്‍ ക്രൈംബ്രാഞ്ച്

കോഴിക്കോട്: പിണറായിയിൽ മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസിൽ സൗമ്യയെ അറസ്റ്റ് ചെയ്തത് ആരും മറന്നു കാണില്ല. വഴിവിട്ട ജീവിതത്തിന് തടസം നിന്നതിനായിരുന്നു മാതാപിതാക്കളെയും മകളെയും പടന്നക്കര വണ്ണത്താംവീട്ടിൽ സൗമ്യം കൊലപ്പെടുത്തിയത്. ഛർദിയും വയറിളക്കവും മൂലമുള്ള മൂന്ന് അസ്വാഭാവിക മരണങ്ങൾ നാട്ടുകാർക്കിടയിൽ ജനിപ്പിച്ച സംശയമാണ് കൊലപാതകത്തിന് പിന്നിൽ സൗമ്യയാണെന്ന കണ്ടെത്തലിലേക്ക് നയിച്ചത്.

ഈ സംഭവങ്ങൾ ഏറെ ചർച്ചയായതിന് പിന്നാലെയാണ് കോഴിക്കോട് താമരശേരിയിലെ ആറ് പേരുടെ മരണവും ഇതതരത്തിലുള്ളതാണെന്ന് സംശയം ജനിക്കുന്നത്. ഒരു കുടുംബത്തിലെ ആറ് പേർ സാമനമായ രീതിയിൽ മരിച്ച സംഭവത്തിൽ, വർഷങ്ങൾക്ക് മുമ്പ് മൃതദേഹങ്ങൾ അടക്കിയ കല്ലറകൾ തുറന്നു പരിശോദിക്കാൻ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നു. കല്ലറ തുറക്കാൻ ജില്ല ഭരണകൂടം അനുമതി കൊടുത്തു.

Crime Branch

2002 നും 2016 നുമിടയിലാണ് പൊന്നാമറ്റം കുടുംബത്തില്‍ ആറ് മരണങ്ങളുണ്ടായത്. 2002 ല്‍ ടോം തോമസിന്റെ ഭാര്യ അന്നമ്മ മരിച്ചു. 2008 ല്‍ ടോം തോമസും 2010 ല്‍ അന്നമ്മയുടെ സഹോദരനായ മാത്യു മഞ്ചാടിയിലും 2012 ല്‍ ടോം തോമസിന്റെ മകന്‍ റോയ് തോമസും മരിച്ചു. ഇവരുടെ ബന്ധുവായ കോടഞ്ചേരി സ്വദേശിനിയും ഒരു വയസ് പ്രായമുള്ള കുഞ്ഞും പിന്നാലെ മരിച്ചു. ആറ് പേരും കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

ഹൃദയസംബന്ധമായ രോഗമാണ് മരണകാരണമെന്നായിരുന്നു നിഗമനം. ഇതിൽ റോയിയുടെ മൃതദേഹം മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. വിഷം ഉള്ളില്‍ച്ചെന്നതാണ് റോയിയുടെ മരണകാരണമെന്ന് വ്യക്തമായി. വര്‍ഷങ്ങള്‍ക്ക് ശേഷം റോയിയുടെ ബന്ധുവിനുണ്ടായ സംശയമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+