Get Updates
Get notified of breaking news, exclusive insights, and must-see stories!

വധശ്രമക്കേസില്‍ മദനിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു, മൊഴി ഇത്തരത്തിലോ?

ബെംഗളൂരു: പി പരമേശ്വരന്‍,ഫാദര്‍ അലവി വധശ്രമക്കേസുകളില്‍ അബ്ദുള്‍ നാസര്‍ മദനിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മഅദനി ചികിത്സയില്‍ കഴിയുന്ന ബെംഗളൂരുവിലെ ആശുപത്രിയിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍, ഫാദര്‍ അലവി എന്നിവരുടെ കൊലാപ്പാതകവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍.

ഇരുവരെയും വധിക്കാന്‍ മദനി ആവശ്യപ്പെട്ടിരുന്നുവെന്നും അതിനാല്‍ ഗൂഢാലോചന നടന്നതെന്നും മാറാട് അഷറഫ് മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യല്‍ എന്നാല്‍ ഇവരുടെ കൊലപ്പാതകവുമായി ഒരു ബന്ധവുമില്ലെന്ന് മദനി പോലിസിനോട് പറഞ്ഞു. തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണ്.

madani

കേസിലെ രണ്ടാം പ്രതിയായ അഷറഫിനെ നേരത്തെ പരിചയമില്ലെന്നും ഇയാളെ ആദ്യമായി കാണുന്നത് കോയമ്പത്തൂര്‍ ജയിലില്‍ വച്ചാണെന്നും മദനി പോലിസിനോട് പറഞ്ഞു. എന്നാല്‍ ഇരുവരെയും കൊലപ്പെടുത്താന്‍ മദനി പണം നല്‍കിയെന്നും പി പരമേശ്വരനെ വധിക്കാന്‍ കന്യാകുമാരി വരെ പോയിരുന്നുവെന്നായിരുന്നു അഷറഫിന്റെ മൊഴി.

കേസില്‍ ഒന്നാം പ്രതി ചേര്‍ക്കപ്പെട്ട മദനിയെ ഇതുവരെ ചോദ്യം ചെയ്തിരുന്നില്ല. മദനിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ലഭിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് കോടതി ഉത്തരവിട്ടത്. ആറുമാസത്തിനുള്ളില്‍ കേസ് പൂര്‍ത്തിയാക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+