കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലി കെയ്സ് ഉരുക്കി മുദ്ര പണിതു? എസ്എപി ക്യാമ്പിൽ ക്രൈം ബ്രാഞ്ച് പരിശോധന, മുദ്ര പിടിച്ചെടുത്തു

Google Oneindia Malayalam News

തിരുവനന്തപുരം: വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ തിരുവനന്തപുരം എസ്എപി ക്യാമ്പിൽ ക്രൈം ബ്രാഞ്ച് പരിശോധന. എസ്എപി ക്യാമ്പിൽ ലോഹം കൊണ്ടുണ്ടാക്കിയ മുദ്ര ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു. കാലി കെയ്സുകൾ മുദ്രകൾ നിർമിക്കാൻ ഉപയോഗിച്ചുവെന്ന സംശയത്തെ തുടർന്ന് പോഡിയത്തിൽ പതിപ്പിച്ചിരുന്ന എംബ്ലം ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തത്.

ഡയമണ്ട് പ്രിൻസസ് ആഡംബര കപ്പലിലെ ഒരു ഇന്ത്യക്കാരന് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചുഡയമണ്ട് പ്രിൻസസ് ആഡംബര കപ്പലിലെ ഒരു ഇന്ത്യക്കാരന് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

പിച്ചളയിൽ നിർമിച്ച മുദ്രയാണിത്. സ്പെഷ്യൽ ആംഡ് പോലീസ് എന്നെഴുതിയതിന് മുകളിൽ സംഖ് മുദ്രയും അശോക സ്തംഭവും പതിപ്പിച്ചിട്ടുണ്ട്. 2.40 കിലോയാണ് ഇതിന്റെ തൂക്കം. 350 വ്യാജ കാറററിഡ്ജുകളും പിടിച്ചെടുത്തിട്ടുണ്ട്. നഷ്ടപ്പെട്ട വെടിയുണ്ടകൾക്ക് പകരമായാണ് വ്യാജ കാറ്ററിഡ്ജുകൾ ഉണ്ടാക്കിയത്. ഇത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ക്രൈം ബ്രാഞ്ച് സംഘം പറഞ്ഞു.

police

വെടിയുണ്ട കാണാതായ സംഭവത്തിൽ 11 പോലീസുകാരാണ് പ്രതി സ്ഥാനത്തുള്ളത്. ഇവരോട് ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് അന്വേഷണ സംഘം നിർദ്ദേശിച്ചിരുന്നു. ആംഡ് പോലീസ് ബറ്റാലിയനിലെ 25 5.56 എംഎം ഇൻസാസ് റൈഫിളുകളും 12061കാട്രിഡ്ജുകളും കുറവാണെന്ന് സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.ഇത് ഗുരുതര വീഴ്ചയാണെന്നും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതേ സമയം സംസ്ഥാന പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായി എന്ന സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് ബലം നല്‍കുന്ന തെളിവുകളോ രേഖകളോ ഹര്‍ജിക്കാരന്‍ ഹാജരാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

English summary
Crime branch raid at Thiruvananthapuram SAP camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X