കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടത്തിലെ അവസാന മരണം കൊലപാതകം, കാര്യസ്ഥനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്, കൊലക്കുറ്റം!!

Google Oneindia Malayalam News

തിരുവനന്തപുരം: കരമന കൂടം തറവാട്ടിലെ കൂട്ട മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് ക്രൈംബ്രാഞ്ച്. തറവാട്ടില്‍ അവസാനമായി നടന്ന ജയമാധവന്‍ നായരുടെ മരണത്തിലാണ് കൊലപാതക സാധ്യത ക്രൈംബ്രാഞ്ച് ഉയര്‍ത്തുന്നത്. കൂടത്തായി മോഡല്‍ കൊലപാതകമെന്ന സംശയം ഉയര്‍ന്ന കേസ് കൂടിയാണിത്. ജയമാധവന്‍ നായരുടെ ബന്ധുക്കള്‍ തന്നെയാണ് കേസുമായി മുന്നോട്ട് പോയത്. അതേസമയം സ്വാഭാവിക മരണമല്ലെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കൊലപാതക കുറ്റം ചുമത്താന്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്.

1

കൂടത്തില്‍ തറവാട്ടിലെ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്താന്‍ ഒരുങ്ങുന്നത്. 2017 ഏപ്രിലിലാണ് ജയമാധവന്‍ നായര്‍ മരിക്കുന്നത്. ഇത് സ്വത്ത് തട്ടിയെടുക്കുന്നതിനായി കൊലപ്പെടുത്തിയതന്നാണ് സംശയം. ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ ജ്യേഷ്ഠന്‍മാരായ നാരായണപ്പിള്ളയുടെയും വേലുപ്പിള്ളയുടെയും മക്കളായ ജയമാധവന്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരാണ് നിശ്ചിത ഇടവേളികള്‍ മരിച്ചത്.

ഇത്രയും പേര്‍ മരിക്കുന്നതില്‍ സ്വാഭാവികമായും ദുരൂഹത സംശയിക്കപ്പെടാം. തിരുവനന്തപുരത്തെ കരമനയിലെ ഉമാമന്ദിരം എന്ന വീട്ടിലായിരുന്നു ഈ അസ്വാഭാവിക മരണം മുഴുവന്‍ സംഭവിച്ചത്. ജയമാധവന്‍ നായരാണ് കുടുംബത്തില്‍ അവസാനമായി മരിച്ചത്. അതിന് ശേഷം നൂറ് കോടിയോളം വിലവരുന്ന സ്വത്തുക്കള്‍ കാര്യസ്ഥനായ രവീന്ദ്രന്‍ നായരും അകന്ന ബന്ധുക്കളും ചേര്‍ന്ന് പങ്കിട്ടെടുക്കുകയായിരുന്നു. ഇതാണ് ദുരൂഹത വര്‍ധിപ്പിച്ചത്. നഗരത്തില്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണ് കുടുംബത്തിനുള്ളത്.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

കാര്യസ്ഥന്‍ ബന്ധുക്കളെയൊന്നും ഇവിടേക്ക് അടുപ്പിച്ചിരുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. വേലുപ്പിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരിയുടെയും നാട്ടുകാരനായ അനില്‍ കുമാറിന്റെയും പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. രവീന്ദ്ര നായരുടെ ഇടപെടലുകളില്‍ സംശയമുണ്ടാക്കുന്ന തെളിവുകള്‍ നേരത്തെ അന്വേഷണത്തില്‍ പോലീസിന് ലഭിച്ചിരുന്നു. സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ നടന്ന ഗൂഢാലോചനയെ കുറിച്ചുള്ള വിവരങ്ങളും ലഭിച്ചു. അബോധാവസ്ഥയില്‍ വീട്ടില്‍ കണ്ട ജയമാധവന്‍ നായരെ ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചെന്നായിരുന്നു രവീന്ദ്രന്റെ മൊഴി. സ്വത്തുക്കള്‍ വില്‍ക്കാന്‍ തനിക്ക് അനുമതി പത്രം നല്‍കിയെന്നും മൊഴിയിലുണ്ടായിരുന്നു. ഇതെല്ലാം കള്ളമാണെന്ന് പോലീസ് കണ്ടെത്തി.

ആരെയും ആകര്‍ഷിപ്പിക്കും റിതിക സിങിന്റെ ഈ ചിത്രങ്ങള്‍

English summary
crime branch registers case against worker at koodathil tharavadu serial deaths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X