കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരിയ ഇരട്ടക്കൊലപാതകം; കെവി കുഞ്ഞിരാമനും വിപിപി മുസ്തഫയ്ക്കും പങ്കില്ലെന്ന് ക്രൈെംബ്രാഞ്ച്!

Google Oneindia Malayalam News

കൊച്ചി: കാസർകോട് നടന്ന ഇരട്ട കൊലപാതക കേസിൽ സിപിഎം ജില്ലാ നേതാക്കൾക്ക് ക്രൈംബ്രാഞ്ചിന്റെ ക്ലീൻ ചിറ്റ്. മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനും വിപിപി മുസ്തഫയ്ക്കും ക്ലീന്‍ ചിറ്റു നല്‍കിക്കൊണ്ടാണ് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പെരിയ ഇരട്ടക്കൊലപാതകം മുഖ്യപ്രതി പീതാംബരന്റെ വ്യക്തിവിരോധം കൊണ്ടുമാത്രമുണ്ടായതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

<strong>ഉപതിരഞ്ഞെടുപ്പ്; വട്ടിയൂർക്കാവിൽ വിവി രാജേഷിനും സാധ്യത, ലിസ്റ്റിൽ കുമ്മനത്തിന്റെ പേരും സജീവം!!</strong>ഉപതിരഞ്ഞെടുപ്പ്; വട്ടിയൂർക്കാവിൽ വിവി രാജേഷിനും സാധ്യത, ലിസ്റ്റിൽ കുമ്മനത്തിന്റെ പേരും സജീവം!!

കെ വി കുഞ്ഞിരാമനും വി പി പി മുസ്തഫയ്ക്കും എതിരായ ആരോപണങ്ങളില്‍ കഴമ്പില്ല. കേസിലെ പ്രതിയായ സജി ജോര്‍ജ് കീഴടങ്ങുന്ന സമയത്ത്, മുന്‍ എംഎല്‍എ കുഞ്ഞിരാമന്‍ ഇദ്ദേഹത്തെ സഹായിച്ചിരുന്നുവെന്ന ആരോപണം തെറ്റാണെന്നും റിപ്പോർട്ടിൽ പറയുന്നു. കൊലപാതകങ്ങള്‍ നടക്കുന്നതിനു മുമ്പ് കല്ലിയോട്ട് ഒരു വേദിയില്‍ വി പി പി മുസ്തഫ നടത്തിയ ഒരു പ്രസംഗം അതിലെ പരാമര്‍ശങ്ങളുടെ പേരില്‍ വലിയ വിവാദമായിരുന്നു.

Periya murder case

എന്നാൽ ഈ പ്രസംഗം ഭീഷമിയായി കാണേണ്ടതില്ലെന്നും വെറും രാഷ്ട്രീയ പ്രസംഗം മാത്രമായിരുന്നുവെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തന്നെ എല്ലാ പ്രതികളെയും പിടികൂടി. അതുകൊണ്ട് തന്നെ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

English summary
Crime branch report sumbmitted to court for Periya double murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X