കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫഹദിനെയും അമലാ പോളിനെയും വിളിപ്പിച്ചു; രക്ഷതേടി സുരേഷ് ഗോപി കോടതിയില്‍, തന്ത്രവുമായി പോലീസ്

സുരേഷ് ഗോപി വാങ്ങിയ രണ്ടും ആഡംബര കാറുകളാണ്. ആദ്യം വാങ്ങിയത് 2010ലാണ്. രണ്ടാമത്തേത് എംപിയായ ശേഷവും. അതായത് 17 മാസം മുമ്പ്. ഇവ രണ്ടും പുതുച്ചേരി രജിസ്‌ട്രേഷനില്‍ തന്നെയാണ് ഓടുന്നത്.

  • By Ashif
Google Oneindia Malayalam News

കൊച്ചി: നികുതിവെട്ടിപ്പ് കേസില്‍ താരങ്ങള്‍ക്കെതിരേ നടപടി കര്‍ശനമാക്കി പോലീസ്. 35 ഓളം പേരാണ് പുതുച്ചേരിയില്‍ വാഹനം വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പ് നടത്തിയത്. ഇതില്‍ മൂന്ന് സിനിമാ താരങ്ങളും ഉള്‍പ്പെടും. സുരേഷ് ഗോപി, ഫഹദ് ഫാസില്‍, അമലാ പോള്‍ എന്നിവരാണ് നികുതി വെട്ടിപ്പ് കേസില്‍ കുടുങ്ങിയ താരങ്ങള്‍.

ഫഹദ് ഫാസിലിനെയും അമലാ പോളിനെയും ചോദ്യം ചെയ്യാന്‍ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം തീരുമാനിച്ചു. ഇരുവരോടും ഹാജരാകാനും നിര്‍ദേശിച്ചു. ഇതിനിടെ അറസ്റ്റ് ഒഴിവാക്കാന്‍ സുരേഷ് ഗോപി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. പോലീസിന്റെ നീക്കം തന്ത്രപരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്...

അടുത്ത ചൊവ്വാഴ്ച

അടുത്ത ചൊവ്വാഴ്ച

ഈ മാസം 19ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുള്ളത്. ഫഹദ് ഫാസിലിന്റെയും അമലാ പോളിന്റെയും വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് നോട്ടീസ് കൈമാറിയത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് താരങ്ങള്‍ ഹാജരാകേണ്ടത്.

അമലയുടെ കാര്യം

അമലയുടെ കാര്യം

അമല പോള്‍ ഒരു കോടിയിലേറെ വില വരുന്ന എസ് ക്ലാസ് ബെന്‍സ് കാറാണ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഫഹദ് ഫാസില്‍ 70 ലക്ഷം രൂപ വിലവരുന്ന ഇ ക്ലാസ് ബെന്‍സും. അലയുടെ നടപടിയില്‍ നികുതിയിനത്തില്‍ 14 ലക്ഷം രൂപ സംസ്ഥാന ഖജനവിന് നഷ്ടമുണ്ടായെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

എന്‍ജിനിയറിങ് വിദ്യാര്‍ഥി

എന്‍ജിനിയറിങ് വിദ്യാര്‍ഥി

പുതുച്ചേരിയിലെ ഒരു എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ പേരിലായിരുന്നു അമല പോള്‍ വാഹനം രജിസ്റ്റര്‍ ചെയ്തത്. അവിടെ വീട് വാടകക്കെടുത്ത് താമസിക്കുന്നു എന്ന് തെളിയിക്കുന്നതിന് വ്യാജ വാടകചീട്ട് സംഘടിപ്പിച്ചിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് വിവരങ്ങള്‍. ഫഹദും സമാനമായ നടപടികള്‍ തന്നെ സ്വീകരിച്ചിരുന്നു.

അറസ്റ്റിന് സാധ്യതയുണ്ടോ?

അറസ്റ്റിന് സാധ്യതയുണ്ടോ?

സംഭവം വിവാദമായതോടെ ഫഹദ് ഫാസില്‍ ആലപ്പുഴ ആര്‍ടി ഓഫീസില്‍ 17.68 ലക്ഷം രൂപ നികുതി അടച്ചിരുന്നെങ്കിലും കേസ് നടപടികളില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. അടുത്തിടെയാണ് മൂന്ന് താരങ്ങള്‍ക്കുമെതിരേ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ തയ്യാറാക്കിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത് എന്നതിനാല്‍ താരങ്ങളെ അറസ്റ്റ് ചെയ്യുമോ എന്ന ആശങ്കയുമുണ്ട്.

മുന്‍കൂര്‍ ജാമ്യം തേടി

മുന്‍കൂര്‍ ജാമ്യം തേടി

അറസ്റ്റ് ഒഴിവാക്കാന്‍ സുരേഷ് ഗോപി എംപി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍. മുന്‍കൂര്‍ ജാമ്യം തേടി അദ്ദേഹം ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി ഉടന്‍ കോടതി പരിഗണിക്കുമെന്നാണ് സൂചന. സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് വഴി ഖജനാവിന് ലഭിക്കേണ്ട വന്‍തുക നഷ്ടമായെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. വ്യാജരേഖയുണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്‌തെന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ മോട്ടോര്‍ വാഹന വകുപ്പ് സുരേഷ് ഗോപിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.

വിശദമായ അന്വേഷണം വരുന്നു

വിശദമായ അന്വേഷണം വരുന്നു

വ്യാജ രേഖ ചമച്ച് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌തെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. സമാനമായ കേസ് തന്നെയാണ് നടന്‍ ഫഹദ് ഫാസില്‍, നടി അമല പോള്‍ എന്നിവര്‍ക്കെതിരേയുമുള്ളത്. മൂന്നു പേര്‍ക്കുമെതിരേ ക്രൈംബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. വിശദമായ അന്വേഷണം ആവശ്യമാണെന്നും അന്വേഷണ സംഘം ബോധിപ്പിച്ചിരുന്നു.

തൃപ്തികരമല്ലാത്ത മറുപടി

തൃപ്തികരമല്ലാത്ത മറുപടി

വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട രേഖകള്‍ സുരേഷ് ഗോപി മോട്ടോര്‍ വാഹന വകുപ്പിന് കൈമാറിയിരുന്നു. പക്ഷേ ഈ രേഖകള്‍ തൃപ്തികരമല്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. തുടര്‍ന്നാണ് നടനെതിരേ എഫ്‌ഐആര്‍ നല്‍കിയത്. രാജ്യസഭാ എംപിയായ ശേഷവും മുമ്പുമായി രണ്ട് വാഹനമാണ് സുരേഷ് ഗോപി വാങ്ങിയത്. രണ്ടും പോണ്ടിച്ചേരി രജിസ്‌ട്രേഷനില്‍.

കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റ്

കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റ്

പോണ്ടിച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്ത് കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റ് 3 സിഎ എന്ന വിലാസത്തിലാണ് സുരേഷ് ഗോപി വാഹനം രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഈ പേരില്‍ ഒരു അപ്പാര്‍ട്ട്‌മെന്റില്ലെന്ന് അന്വേഷണ സംഘം കണ്ടമെത്തി. 40 ലക്ഷം രൂപ ഖജനാവിന് നഷ്ടമായെന്നാണ് ക്രൈംബ്രാഞ്ച് കണക്കാക്കുന്നത്.

യഥാര്‍ഥ മുദ്രപത്രം

യഥാര്‍ഥ മുദ്രപത്രം

സുരേഷ് ഗോപി 2010ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ പേരില്‍ നല്‍കിയത് 2014ലെ വാടകച്ചീട്ട് ആണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. വാടകച്ചീട്ടിന്റെ യഥാര്‍ഥ മുദ്രപത്രം ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സുരേഷ് ഗോപിക്കെതിരേ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. സുരേഷ് ഗോപിയുടെ വാഹനം അമിത വേഗതയില്‍ സഞ്ചരിച്ച് ഗതാഗത നിയമം ലംഘിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 12 തവണ ഇത്തരത്തില്‍ ഗതാഗത നിയമം ലംഘിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.

അന്വേഷണം ശക്തമാക്കി

അന്വേഷണം ശക്തമാക്കി

സുരേഷ് ഗോപി, ഫഹദ് ഫാസില്‍, നടി അമലാ പോള്‍ എന്നിവരില്‍ നിന്ന് പോലീസ് വിശദീകരണം തേടിയിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അനില്‍ കാന്ത് യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് ക്രമക്കേട് കണ്ടെത്തിയാല്‍ ചലച്ചിത്ര താരങ്ങള്‍ക്കെതിരേ കേസെടുക്കാന്‍ തീരുമാനിച്ചത്. ഈ മൂന്ന് പേര്‍ മാത്രമല്ല, മുപ്പതിലധികം പ്രമുഖര്‍ ഇത്തരത്തില്‍ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ഇവര്‍ക്കെതിരേയും അന്വേഷണം ശക്തമാക്കി
യിട്ടുണ്ട്.

 ഇനി എല്ലാം ക്രൈംബ്രാഞ്ച്

ഇനി എല്ലാം ക്രൈംബ്രാഞ്ച്

വാഹന രജിസ്ട്രേഷന്‍ തട്ടിപ്പിന്റെ നിരവധി പരാതികളാണ് ബന്ധപ്പെട്ട വകുപ്പിന് ലഭിച്ചത്. ഈ പരാതികളെല്ലാം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനമായിരുന്നു. ഫഹദ് ഫാസിലും അമല പോളും കൈമാറിയ രേഖകള്‍ മോട്ടോര്‍ വാഹന വകുപ്പ് വിശദമായി പരിശോധിച്ചിരുന്നു. ഇവര്‍ നല്‍കിയ രേഖകളില്‍ പറയുന്ന വിലാസം വ്യാജമാണ്. ഫഹദ് ഫാസില്‍ നല്‍കിയ വിലാസത്തില്‍ അഞ്ച് പേര്‍ വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അമല പോള്‍ നല്‍കിയ വിലാസത്തില്‍ മറ്റൊരാളും വാഹനമെടുത്തിട്ടുണ്ട്.

 ലക്ഷങ്ങള്‍ ചെലവിട്ട്

ലക്ഷങ്ങള്‍ ചെലവിട്ട്

സുരേഷ് ഗോപി വാങ്ങിയ രണ്ടും ആഡംബര കാറുകളാണ്. ആദ്യം വാങ്ങിയത് 2010ലാണ്. രണ്ടാമത്തേത് എംപിയായ ശേഷവും. അതായത് 17 മാസം മുമ്പ്. ഇവ രണ്ടും പുതുച്ചേരി രജിസ്ട്രേഷനില്‍ തന്നെയാണ് ഓടുന്നത്. ഇതുവഴി 40 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് സുരേഷ് ഗോപി നടത്തിയതെന്ന് ആരോപിക്കപ്പെടുന്നു.

English summary
Crime Branch serves notice to Fahad Fazil, Amala Paul. Suresh Gopi approached High Court for Anticipatory bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X