കുമാറിന്റെ ആത്മഹത്യ; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു, ജാതി വിവേചനം കണ്ടെത്താനായില്ലെന്ന് റിപ്പോർട്
പാലക്കാട്: ആത്മഹത്യ ചെയ്ത പാലക്കാട് കല്ലേക്കാട് എആർ ക്യാമ്പിലെ പോലീസുകാരൻ കുമാറിന്റെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കുമാറിന്റെ ആത്മഹത്യക്ക് കാരണം മാനസിക പീഡനമാണെന്ന് കണ്ടെത്തയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏഴ് പോലീസുകാരെ സംഭവത്തിൽ സസ്പെന്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ക്യാംപിൽ ജാതീയമായ വേർതിരിവ് ഉണ്ടായിരുന്നോ എന്ന കാര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പാലക്കാട്ടെത്തിയ ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാൾ, നിലവിലെ അന്വേഷണ പുരോഗതി വിലയിരുത്തി.

പാലക്കാട്ടെത്തിയ ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാൾ, നിലവിലെ അന്വേഷണ പുരോഗതി വിലയിരുത്തി. കുമാറിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. കുമാറിനെ അപായപ്പെടുത്താൻ ശ്രമം നടന്നിരുന്നുവെന്നും, കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും കുമാറിന്റെ ഭാര്യ ക്രൈംബ്രാഞ്ച് സംഘത്തോട് പറഞ്ഞു.
കുമാറിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലവും ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തയിടത്തും ഐജിയുടെ നേതൃത്വത്തിലുളള സംഘം പരിശോധന നടത്തി. ജാതി വിവേചനം നടന്നതായി കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട്. കേസ് തുടക്കത്തിലന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ച് സംഘം, ഡിസിആർബി ഡിവൈഎസ്പി എന്നിവരിൽ നിന്നും വിവരങ്ങൾ തേടി.












Click it and Unblock the Notifications