കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമാറിന്റെ ആത്മഹത്യ; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു, ജാതി വിവേചനം കണ്ടെത്താനായില്ലെന്ന് റിപ്പോർട്

Google Oneindia Malayalam News

പാലക്കാട്: ആത്മഹത്യ ചെയ്ത പാലക്കാട് കല്ലേക്കാട് എആർ ക്യാമ്പിലെ പോലീസുകാരൻ കുമാറിന്റെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കുമാറിന്റെ ആത്മഹത്യക്ക് കാരണം മാനസിക പീഡനമാണെന്ന് കണ്ടെത്തയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏഴ് പോലീസുകാരെ സംഭവത്തിൽ സസ്പെന്റ് ചെയ്തിരുന്നു.

<strong>കശ്മീർ വഷയം; നേരത്തെ അറിഞ്ഞിരുന്നെന്ന് പാകിസ്താൻ, ഒരാഴ്ചമുമ്പ് യുഎന്നിനെഴുതിയ കത്ത് പുറത്ത്!</strong>കശ്മീർ വഷയം; നേരത്തെ അറിഞ്ഞിരുന്നെന്ന് പാകിസ്താൻ, ഒരാഴ്ചമുമ്പ് യുഎന്നിനെഴുതിയ കത്ത് പുറത്ത്!

ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ക്യാംപിൽ ജാതീയമായ വേർതിരിവ് ഉണ്ടായിരുന്നോ എന്ന കാര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പാലക്കാട്ടെത്തിയ ക്രൈംബ്രാ‍ഞ്ച് ഐജി ഗോപേഷ് അഗർവാൾ, നിലവിലെ അന്വേഷണ പുരോഗതി വിലയിരുത്തി.

Kerala Police

പാലക്കാട്ടെത്തിയ ക്രൈംബ്രാ‍ഞ്ച് ഐജി ഗോപേഷ് അഗർവാൾ, നിലവിലെ അന്വേഷണ പുരോഗതി വിലയിരുത്തി. കുമാറിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. കുമാറിനെ അപായപ്പെടുത്താൻ ശ്രമം നടന്നിരുന്നുവെന്നും, കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും കുമാറിന്റെ ഭാര്യ ക്രൈംബ്രാഞ്ച് സംഘത്തോട് പറഞ്ഞു.

കുമാറിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലവും ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തയിടത്തും ഐജിയുടെ നേതൃത്വത്തിലുളള സംഘം പരിശോധന നടത്തി. ജാതി വിവേചനം നടന്നതായി കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട്. കേസ് തുടക്കത്തിലന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ച് സംഘം, ഡിസിആർബി ഡിവൈഎസ്പി എന്നിവരിൽ നിന്നും വിവരങ്ങൾ തേടി.

English summary
Crime branch started investigataion for Kumar's suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X