കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമി കൈയ്യേറ്റം; 12 വർഷം നീണ്ട അന്വേഷണം, മന്ത്രി മണിയുടെ സഹോദരനും കുടുംബത്തിനും എതിരെ കുറ്റപത്രം!

Google Oneindia Malayalam News

തിരുവനന്തപുരം: ചിന്നക്കനാലിലെ സര്‍ക്കാര്‍ഭൂമി വ്യാജരേഖകളുപയോഗിച്ച് കൈവശപ്പെടുത്തിയ കേസില്‍ വൈദ്യുതമന്ത്രി എം എം മണിയുടെ സഹോദരനും കുടുംബത്തിനുമെതിരെ കേസ്. എം എം ലംബോധരനും കുടുംബത്തിനുമെതിരെ ക്രൈംബ്രാഞ്ച് കോടതിയിൽകുറ്റപത്രം നൽകി.

<strong>വാട്സ്ആപ്പിലെ രഹസ്യക്കാർ സൂക്ഷിച്ചോ... നിരീക്ഷിക്കാനൊരുങ്ങി കേന്ദ്രം, ഇനി സ്വകാര്യതയില്ല?</strong>വാട്സ്ആപ്പിലെ രഹസ്യക്കാർ സൂക്ഷിച്ചോ... നിരീക്ഷിക്കാനൊരുങ്ങി കേന്ദ്രം, ഇനി സ്വകാര്യതയില്ല?

ചിന്നക്കനാലിലെ വേണാട്ടുതാവളത്ത് മൂന്നേക്കര്‍ 98 സെന്റ് സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ഉപയോഗിച്ച് പ്രതികള്‍ സ്വന്തമാക്കിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ലംബോധരന്റെ ഭാര്യാസഹോദരനായ പിഎ രാജേന്ദ്രനാണ് കേസിൽ ഒന്നാം പ്രതി. ലംഭോധരൻ രണ്ടാം പ്രതിയാണ്. ക്രമക്കേടിനു വേണ്ടി വില്ലേജ് ഓഫീസിലെ രേഖകള്‍ കീറിമാറ്റിയെന്നും കുറ്റപത്രത്തിലുണ്ട്. 2007ല്‍ വി എസ് അച്യുതാനന്ദന്റെ മൂന്നാര്‍ ദൗത്യകാലത്താണ് എം എം മണിയുടെ സഹോദരന്റെ നിയമലംഘനം ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

MM Mani

തുടർനന് പന്ത്രണ്ട് വർഷത്തെ അന്വേഷണത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രകം സമർപ്പിച്ചിരിക്കുന്നത്. മന്ത്രിയുടെ സഹോദരനും കുടുംബാംഗങ്ങളും റവന്യൂ ഉദ്യോഗസ്ഥരും അടക്കം ഇരുപത്തിരണ്ടു പേരാണ് പ്രതിപ്പട്ടികയിലുള്ളത്. റവന്യൂരേഖകളില്‍ കൃത്രിമം കാണിച്ച് സര്‍ക്കാര്‍ ഭൂമി പട്ടയഭൂമിയാണെന്ന് വരുത്തിയാണ് മന്ത്രിയുടെ സഹോദരനും കുടുംബാംഗങ്ങളും കോടിക്കണക്കിന് വില മതിക്കുന്ന ചിന്നകനാലിലെ ഭൂമി സ്വന്തമാക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
English summary
Crime branch sumit charge sheet against MM Mani's brother and family for Chinnakanal land case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X