ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ രണ്ടര മണിക്കൂർ! സുരേഷ് ഗോപി ശരിക്കും വിയർത്തു...

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്തു. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘമാണ് സുരേഷ് ഗോപിയെ രണ്ടര മണിക്കൂറോളം തുടർച്ചയായി ചോദ്യം ചെയ്തത്.

മോദിയുടെ പ്രസംഗം കേട്ട് പരിഭാഷക വിയർത്തു! തെറ്റുകളുടെ പൂരം, കണ്ണുതള്ളി കണ്ണന്താനം...

ദിലീപേട്ടനും കാവ്യയും ഒരുമിച്ച് ബാത്ത്റൂമിൽ പോയി! തിരികെ വന്നത്... റിമി ടോമി അമേരിക്കയിൽ കണ്ടത്...മൊഴി പുറത്ത്...

രണ്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ സുരേഷ് ഗോപി പോണ്ടിച്ചേരിയിലെ വാടക ചീട്ടും, മറ്റു രേഖകളും ഹാജരാക്കി. പോണ്ടിച്ചേരിയിലെ കൃഷിയിടത്തിൽ പോകാനായിരുന്നു താൻ വാഹനം വാങ്ങിയതെന്നും, ആ സമയത്ത് പോണ്ടിച്ചേരിയിലായിരുന്നു താമസമെന്നും സുരേഷ് ഗോപി അന്വേഷണ സംഘത്തിന് മുന്നിൽ വ്യക്തമാക്കി.

ചോദ്യം ചെയ്യൽ...

ചോദ്യം ചെയ്യൽ...

പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപി എംപിയെ രണ്ടര മണിക്കൂറോളമാണ് ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തത്. രാവിലെ പത്തര മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ ഉച്ചയോടെയാണ് പൂർത്തിയായത്. താൻ മുൻപ് പറഞ്ഞ അതേകാര്യങ്ങൾ തന്നെയാണ് സുരേഷ് ഗോപി ഇത്തവണയും അന്വേഷണസംഘത്തിന് മുന്നിൽ ആവർത്തിച്ചത്.

രേഖകൾ...

രേഖകൾ...

ചോദ്യം ചെയ്യലിനെത്തിയ സുരേഷ് ഗോപി പോണ്ടിച്ചേരിയിൽ താമസിച്ചതിന്റെ രേഖകളും അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാക്കി. പോണ്ടിച്ചേരിയിൽ താമസിക്കുന്ന സമയത്ത് കൃഷിയിടത്തിൽ പോകാൻ വാഹനം വാങ്ങിയെന്നാണ് സുരേഷ് ഗോപി അന്വേഷണസംഘത്തോട് പറഞ്ഞത്.

 ജാമ്യമില്ലാ വകുപ്പ്...

ജാമ്യമില്ലാ വകുപ്പ്...

പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തതിലൂടെ കേരളത്തിന് നികുതി ഇനത്തിൽ ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് സുരേഷ് ഗോപി വെട്ടിച്ചത്. ഈ സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ ക്രൈംബ്രാഞ്ച് സംഘം കേസെടുത്തു. സുരേഷ് ഗോപിയെ കൂടാതെ നടൻ ഫഹദ് ഫാസിൽ, നടി അമലാ പോൾ എന്നിവർക്കെതിരെയും ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 മുൻകൂർ ജാമ്യം...

മുൻകൂർ ജാമ്യം...

ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതോടെ സുരേഷ് ഗോപി എംപി മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് മൂന്നാഴ്ചത്തേക്ക് എംപിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനു പിന്നാലെയാണ് സുരേഷ് ഗോപി എംപി പോണ്ടിച്ചേരിയിലെ താമസരേഖകൾ ഹാജരാക്കിയത്. സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യ ഹർജി ഇനി ക്രിസ്മസ് അവധിക്ക് ശേഷമാണ് ഹൈക്കോടതി പരിഗണിക്കുക.

 അതും വ്യാജം...

അതും വ്യാജം...

എന്നാൽ സുരേഷ് ഗോപി എംപി ഹൈക്കോടതിയിൽ ഹാജരാക്കിയ താമസരേഖകളും വ്യാജമാണെന്ന് ആരോപണമുയർന്നിരുന്നു. സുരേഷ് ഗോപി സമർപ്പിച്ച വിലാസത്തിൽ വർഷങ്ങളായി വീട്ടുടമസ്ഥൻ തന്നെയാണ് താമസിക്കുന്നതെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
crime branch team interrogated suresh gopi mp.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്