അനധികൃത മരംമുറി; അന്വേഷണത്തിന് ജില്ലകളിൽ പ്രത്യേക ക്രൈംബ്രാഞ്ച് സംഘങ്ങൾ
തിരുവനന്തപുരം: അനധികൃത മരംമുറിയിൽ പ്രത്യേക അന്വേഷണത്തിന് എല്ലാ ജില്ലകളിലും ക്രൈംബ്രാഞ്ച് സംഘങ്ങളെ രൂപീകരിക്കും. ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് വിളിച്ച അവലോകന യോഗത്തിലാണ് തീരുമാനം.
സംരക്ഷിത മരങ്ങള്‍ അനധികൃതമായി മുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണം കാര്യക്ഷമമാക്കുന്നതിനാണ് എല്ലാ ജില്ലകളിലും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്നത്.ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക ക്രൈം ബ്രാഞ്ച് സംഘങ്ങൾ ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കും. പ്രത്യേക ഉദ്യോഗസ്ഥരുടെ സംസ്ഥാനതല അവലോകന യോഗം ക്രൈംബ്രാഞ്ച് മേധാവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.

ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം
14 ഡിവൈ.എസ്.പിമാരെയും 25 ഇന്‍സ്പെക്ടര്‍മാരെയും ഉള്‍പ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിരിക്കുന്നത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി സന്തോഷ്.കെ.വി, കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യു കെ.എം, തൃശൂര്‍ ക്രൈം ബ്രാഞ്ച് എസ്.പി സുദര്‍ശന്‍.കെ.എസ് എന്നിവര്‍ക്കാണ് മേഖലാതലത്തിൻ്റെ മേല്‍നോട്ടച്ചുമതല. രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി വിലയിരുത്താനും ക്രൈംബ്രാഞ്ച് മേധാവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി.
പട്ടയഭൂമികളിലെ മരം മുറിക്ക് പുറമെ സംസ്ഥാനത്തെ വനഭൂമി, സംരക്ഷിത വനഭൂമി, തോട്ടഭൂമി, മിച്ചഭൂമി, പുറമ്പോക്ക് എന്നിവിടങ്ങളില്‍ നടന്ന മരംമുറികളും പ്രത്യേക സംഘം അന്വേഷിക്കും. പൊതുജനങ്ങളില്‍ നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിച്ചായിരിക്കും അന്വേഷണം നടത്തുക. മരംമുറി സംബന്ധിച്ച വിവരങ്ങള്‍ ക്രൈംബ്രാഞ്ച് എസ്.പിമാര്‍ക്ക് നൽകാമെന്നും ക്രൈംബ്രാഞ്ച് മേധാവി അറിയിച്ചു.












Click it and Unblock the Notifications