കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

സംഭവത്തില്‍ വീഴ്ച വരുത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

  • By Ashif
Google Oneindia Malayalam News

ആലപ്പുഴ: കായംകുളം കറ്റാനം വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനിയറിങ് കോളജില്‍ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ചിന് വിട്ടത്.

സംഭവത്തില്‍ വീഴ്ച വരുത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജ് അടിച്ചുതകര്‍ത്തത്. പോലീസ് നോക്കി നില്‍ക്കുമ്പോഴായിരുന്നു വിദ്യാര്‍ഥികളുടെ അഴിഞ്ഞാട്ടം. ഇതും പോലീസിന് തിരിച്ചടിയായി.

Vellappally

ആത്മഹത്യക്ക് ശ്രമിച്ച രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുടെ മൊഴിയെടുക്കാന്‍ വള്ളിക്കുന്നം സ്‌റ്റേഷനിലെ പോലീസുകാര്‍ പോയത് കോളജിന്റെ ഡയറക്ടര്‍ കൂടിയായ സുഭാഷ് വാസുവിന്റെ കാറിലായിരുന്നു. ഇതിനെതിരേ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ലോക്കല്‍ പോലീസിനെ മാറ്റി ക്രൈം ബ്രാഞ്ചിന് അന്വേഷണം കൈമാറാന്‍ തീരുമാനിച്ചത്.

കോളജ് ആക്രമിച്ചതിന് 300 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് എസ്എന്‍ഡിപി നീക്കം തുടങ്ങി. അതിന്റെ ഭാഗമായി എസ്എന്‍ഡിപി യോഗം മാവേലിക്കര യൂനിയന്റെ നേതൃത്വത്തില്‍ കോളജ് സംരക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. കോളജില്‍ നടക്കുന്ന മാനേജ്‌മെന്റിന്റെ പീഡനങ്ങളെ കുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥി മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.

English summary
Kattanam collage student suicide attempt case handed over to Crime branch to investigate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X