Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിയുടെ മലക്കം മറിച്ചിലുകള്‍ക്ക് പിന്നില്‍..!! എല്ലാം പുറത്ത് വരും!

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിലെ ദുരൂഹതകള്‍ തുടരുകയാണ്. പെണ്‍കുട്ടിയുടെ മൊഴിമാറ്റമാണ് കേസിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയത്. കേസ് അന്വേഷിച്ച പോലീസ് പെണ്‍കുട്ടിക്കെതിരെ കേസെടുക്കുകയോ ആ രീതിയില്‍ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഇപ്പോള്‍ കേസിന്റെ അന്വേഷണ ചുമതലയുള്ള ക്രൈം ബ്രാഞ്ച് എല്ലാം അന്വേഷിക്കും.

മൊഴി മാറ്റി പെൺകുട്ടി

മൊഴി മാറ്റി പെൺകുട്ടി

താനാണ് സ്വാമിയുടെ ലിംഗം മുറിച്ചതെന്ന ആദ്യത്തെ മൊഴി പെണ്‍കുട്ടി തിരുത്തിപ്പറഞ്ഞതാണ് കേസില്‍ വഴിത്തിരിവായിരിക്കുന്നത്. കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പെണ്‍കുട്ടിയുടെ അടിക്കടിയുള്ള മൊഴിമാറ്റലിന് പിന്നിലെന്താണെന്ന് അന്വേഷിക്കും.

മാറ്റത്തിന് പിന്നിൽ

മാറ്റത്തിന് പിന്നിൽ

സ്വാമിയുടെ വക്കീലാണ് പെണ്‍കുട്ടിയുടെ പുതിയ മൊഴി അടക്കുന്ന കത്ത് കോടതിയില്‍ ഹാജരാക്കിയത്. അഡ്വക്കേറ്റ് ശാസ്തമംഗലം അജിത്തെന്ന പ്രതിഭാഗം അഭിഭാഷകന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും സഹായമോ സമ്മര്‍ദ്ദമോ ഉണ്ടായിട്ടുണ്ടോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും.

പ്രതിസ്ഥാനത്ത് പോലീസ്

പ്രതിസ്ഥാനത്ത് പോലീസ്

പെണ്‍കുട്ടിയുടെ പുതിയ മൊഴി പ്രകാരം പോലീസാണ് പ്രതിസ്ഥാനത്തുള്ളത്. തന്റഎ ജീവന് ഭീഷണി ഉണ്ടെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. ഇത് പ്രകാരം പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

സിബിഐ അന്വേഷണം ഇല്ല

സിബിഐ അന്വേഷണം ഇല്ല

കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം പോക്‌സോ കോടതിയില്‍ പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. മാത്രമല്ല നിയമപരമായി നിലനില്‍ക്കാത്ത ഹര്‍ജി നല്‍കി സമയം പാഴാക്കരുതെന്നും കോടതി വിമര്‍ശിച്ചു,

പിന്തുണച്ചവർ പെട്ടു

പിന്തുണച്ചവർ പെട്ടു

പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിക്ക് സാമൂഹ്യമാധ്യമങ്ങളിലടക്കം വന്‍ പിന്തുണ ലഭിച്ചിരിന്നു. അതിന് പിന്നാലെയാണ് പിന്തുണച്ചവരെയെല്ലാം വെട്ടിലാക്കി പെണ്‍കുട്ടി നിലപാടില്‍ നിന്നും മലക്കം മറിഞ്ഞത്.

സ്വാമി പീഡിപ്പിച്ചിട്ടില്ല

സ്വാമി പീഡിപ്പിച്ചിട്ടില്ല

സ്വാമി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും തനിക്ക് അച്ഛനെപ്പോലെ ആണെന്നും പെണ്‍കുട്ടി അവകാശപ്പെട്ടു. മാത്രമല്ല സ്വാമിയുടെ സഹായിയായ അയ്യപ്പദാസാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നും പെണ്‍കുട്ടി പിന്നീട് പറഞ്ഞു.

പിന്നിൽ സംഘപരിവാറെന്ന്

പിന്നിൽ സംഘപരിവാറെന്ന്

അയ്യപ്പദാസ് തന്നെ പീഡിപ്പിച്ചുവെന്നും പെണ്‍കുട്ടി ആരോപണം ഉന്നയിക്കുകയുണ്ടായി. അതേസമയം പെണ്‍കുട്ടി വീട്ടുതടങ്കലില്‍ ആണെന്നും സംഘപരിവാറാണ് മൊഴിമാറ്റത്തിന് പിന്നിലെന്നും ആരോപിച്ച് അയ്യപ്പദാസും രംഗത്ത് വന്നിരുന്നു. എന്തായാലും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ദുരൂഹതകള്‍ മറനീക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+