ബാലഭാസ്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഉത്തരവ് പുറത്തിറങ്ങി,അച്ഛന്റെ പരാതിയിലാണ് അന്വേഷണം
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബലഭാസ്‌കറിന്റെ അച്ഛന്റെ പരാതിയിലാണ് അന്വേഷണം. ഇതുസംബന്ധിച്ച ഡിജിപിയുടെ ഉത്തരവ് പുറത്തിറങ്ങി. ബാലഭാസ്കറിന്‍റെ മരണത്തിൽ ദുരൂഹതയില്ലെന്ന പോലീസിന്‍റെ കണ്ടെത്തൽ ശരിയല്ലെന്ന് അദ്ദേഹത്തിന്‍റെ അച്ഛൻ ആരോപിച്ചിരുന്നു. മരണത്തിൽ ദുരൂഹയുണ്ടെന്ന പരാതിയിൽ ഉറച്ച് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജോർജ് ഫെർണാണ്ടസുമായുള്ള മറക്കാത്ത ഓർമകളുമായി ഉമർ ഫാറൂഖ്; കോഴിക്കോട്ടുകാരന്റെ വാക്കുകളിലൂടെ...
ബാലഭാസ്കറിന്‍റെ മരണസമയത്ത് ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അർജുൻ കൂടുതൽ കേസുകളിൽ പ്രതിയാണെന്നും മകന്‍റെ മരണം സംഭവിച്ചത് കരുതി കൂട്ടി നടത്തിയ അപകടത്തിൽ ആണെന്നുമാണ് പിതാവ് സികെ ഉണ്ണി ആരോപിക്കുന്നത്. ഒരു ഐ പി എസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് പരാതിയിൽ ആവശ്യപ്പെടുകയായിരുന്നു.
ബാലഭാസ്കറിന്‍റെ മരണത്തിൽ ദുരൂഹതയില്ല എന്നായിരുന്നു പ്രാഥമിക അന്വേഷണത്തിൽ പോലീസിന്‍റെ നിഗമനം. പോലീസ് സംഘം കുടുംബത്തിന്റെ മൊഴി എടുത്തില്ലെന്ന ആരോപണവും ഉയർന്നിരുന്നു. ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്നാണു പോലീസിന്റെ നിഗമനം. . ആറ്റിങ്ങൽ ഡിവൈഎസ്പിയാണ് ഇതുവരെ കേസ് അന്വേഷിച്ചത്. അപകടസമയത്തു കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ രണ്ടു കേസുകളില്‍ പ്രതിയാണെന്നു പോലീസ് കണ്ടെത്തത്തുകയും ചെയ്തിരുന്നു.