കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ് സി ക്രമക്കേട്; പ്രതിഷേധത്തിന് പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ചിന്?

Google Oneindia Malayalam News

തിരുവനന്തപുരം: പിഎസ് സിക്ക് എതിരെയുള്ള ആരോപണങ്ങൾ നിലനിൽക്കെ ക്രമക്കേട് അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയേക്കുമെന്ന് റിപ്പോർട്ട്. യൂണിവേഴ്സിറ്റി കോളേജിൽ സഹപാഠിയെ കുത്തി പരിക്കേൽപ്പിച്ച വിദ്യാർത്ഥികൾ പിഎസ്സി റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്കിൽ ഉൾപ്പെട്ടതോടെയാണ് വിവാദമായത്. പരീക്ഷ അട്ടിമറി നടന്നെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.

<strong>ജമ്മു കശ്മീർ വിഷയം; ആശങ്കയുണ്ടെന്ന് യുഎൻ, സസൂഷ്മം നിരീക്ഷിക്കുമെന്ന് അമേരിക്ക!</strong>ജമ്മു കശ്മീർ വിഷയം; ആശങ്കയുണ്ടെന്ന് യുഎൻ, സസൂഷ്മം നിരീക്ഷിക്കുമെന്ന് അമേരിക്ക!

ഇതോടെ പ്രതിപക്ഷവും രംഗത്തെത്തി. പ്രതിഷേധങ്ങൾ നിലനിൽക്കെ ക്രമക്കേട് അന്വേഷണം ക്രൈംബ്രാ‍ഞ്ചിന് കൈമാറുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. യൂണിവേഴ്സിറ്റി കോളജ് കുത്തുകേസിലെ പ്രതികളായ ആര്‍ ശിവരഞ്ചിത്ത്, പിപി പ്രണവ് എന്നിവരാണ് ക്രമക്കേടിലൂടെ പിഎസ്സി റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയത്. ഇതോടെ പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലെ അഡ്വൈസ് മെമ്മോ അയക്കുന്നത് വൈകും. അതേസമയം എസ്എഫ്ഐ നേതാക്കളായിരുന്ന രണ്ടാം റാങ്കു കാരനായ പ്രണവ് ഒളിവിലാണ്.

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

അതേസമയം പിഎസ്സി പട്ടിക റദ്ദാക്കാനും സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പിഎസ് സി ക്രമക്കേടിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പരീക്ഷാ ക്രമക്കേടില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരീക്ഷയില്‍ തട്ടിപ്പ് നടന്നെന്ന് തെളിഞ്ഞിട്ടുണ്ട്. സിബിഐ അന്വേഷണത്തില്‍ കുറഞ്ഞതൊന്നും സാധ്യമല്ലന്നും അദ്ദേഹം വ്യക്തമാക്കി.

ഉദ്യോഗസ്ഥരിലേക്കും അന്വേഷണം

ഉദ്യോഗസ്ഥരിലേക്കും അന്വേഷണം

പരീക്ഷയില്‍ ക്രമക്കേട് നടത്താന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥരിലേക്കും പിഎസ് സി ചെയര്‍മാനിലേക്കും അന്വേഷണം വ്യാപിപ്പിക്കണം. പിഎസ് സിയുടെയും മുഖ്യമന്ത്രിയുടേയും വിശ്വാസ്യത തകർന്നിരിക്കുകയാണെന്നും രമേശസ് ചെന്നിത്തല പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവർ പരീക്ഷയിൽ ക്രമക്കേട് നടത്തിയത്.

ഉത്തരങ്ങൾ പുറത്ത് നിന്ന്

ഉത്തരങ്ങൾ പുറത്ത് നിന്ന്


മൂന്ന് പേരുടെയും മൊബൈലിലേക്ക് പരീക്ഷക്കിടെ നിവധി തവണ എസ്എംഎസ് വന്നിരുന്നു. ഇത് പരീക്ഷയുടെ ഉത്തരങ്ങളാണെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. ഇതേ കുറിച്ച് കൂടുതല്‍ അന്വേഷിക്കുവാന്‍ പിഎസ്സി ശുപാര്‍ശ ചെയ്തു. മൂവരെയും ആജീവനാന്തം പിഎസ് സി പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. കാസർകോഡ് പോലീസ് ക്യാംമ്പിലേക്കാണ് ഇവർ പരീക്ഷ എഴുതിയത്. മൂന്ന് കേന്ദ്രങ്ങളിൽ നിന്നാണ് ഇവർ പരീക്ഷ എഴുതിയത് ഇവർക്ക് ഉത്തരങ്ങൾ പുറത്ത് നിന്ന് ലഭിച്ചുവെന്നാണ് സംശയിക്കുന്നത്.

ഉത്തരപേപ്പർ കണ്ടെത്തിയ സംഭവം

ഉത്തരപേപ്പർ കണ്ടെത്തിയ സംഭവം

അതേസമയം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി അഖിലിനെ കുത്തിയ കേസിലെ പ്രതി ആർ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് യൂണിവേഴ്സിറ്റി ഉത്തരകടലാസുകൾ കണ്ടെത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘമോ ക്രൈം ബ്രാഞ്ചോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കന്റോൺമെന്റ് സിഐ കത്ത് നൽകിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തേണ്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളതെന്നാണ് വിലയിരുത്തൽ.

ഉന്നത ഇടപെടൽ

ഉന്നത ഇടപെടൽ

ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമെന്ന് ഡിജിപി പ്രഖ്യാപിച്ചിരുന്നെങ്കിലും അന്വേഷണസംഘത്തെ ഇതുവരെയും രൂപീകരിച്ചിട്ടില്ല. പോലീസ് യൂണിവേഴ്സിറ്റി കോളേജ് അധ്യാപകരെ ചോദ്യം ചെയ്തിരുന്നു. എന്നാൽ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. അന്വേഷണം അവസാനിപ്പിക്കാൻ ഉന്നതല ഇടപെടൽ നടക്കുന്നുവെന്നും ആരോപണം നിലനിൽക്കുന്നുണ്ട്.

ക്രമക്കേട് നടന്നിട്ടില്ലെന്ന് പിഎസ് സി

ക്രമക്കേട് നടന്നിട്ടില്ലെന്ന് പിഎസ് സി

അതേസമയം പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും പിഎസ് സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്നും പിഎസ് സി ചെയര്‍മാന്‍ എം കെ സക്കീര്‍ തിരുവനന്തപുരത്ത് പറഞ്ഞു. കൂടുതല്‍ അന്വേഷണം പോലീസ് നടത്തട്ടെയെന്നും തെറ്റ് ചെയ്തുവെന്ന് കണ്ടെത്തിയാല്‍ പിഎസ് സി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിഎസ് സിയുടെ വിശ്വാസ്യത കോട്ടം തട്ടിയിട്ടില്ല. സത്യസന്ധമായ അന്വേഷണം പിഎസ് സി നടത്തി. പരീക്ഷയ്ക്കിടെ സംശയാസ്പദമായ ഒന്നും തന്നെ നടന്നിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേഖനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Crime Branch will investigate PSC exam irregularities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X