കൊച്ചിയിൽ വൻ രക്തചന്ദന വേട്ട; ദുബായിലേക്ക് കടത്താൻ ശ്രമം; കൈയ്യോടെ പൊക്കി ഡിആർഐ
കൊച്ചി: കൊച്ചിയിൽ വൻ രക്തചന്ദന വേട്ട. കൊച്ചി തീരത്ത് നിന്ന് 2200 കിലോഗ്രാം രക്ത ചന്ദനം ഡി ആർ ഐ പിടികൂടി. കൊച്ചിയിൽ നിന്ന് ദുബായിലേക്ക് കപ്പൽ മാർഗം കടത്താനായിരുന്നു ശ്രമം എന്നാണ് വിവരം. വെല്ലിംഗ്ടൺ ഐലൻഡിന് സമീപത്ത് നിന്നാണ് ഇവ പിടികൂടിയത്.
ആന്ധ്രയിൽ നിന്ന് അനധികൃതമായി എത്തിച്ച രക്തചന്ദനം ഓയിൽ ടാങ്കിൽ ഒളിപ്പിച്ചു കടത്താനായിരുന്നു നീക്കം.

ആന്ധ്രയിൽ നിന്ന് കൊച്ചിയിൽ എത്തിച്ച് ഇവിടെ നിന്ന് വിദേശത്തേക്ക് കടത്തുകയായിരുന്നു ഉദ്ദേശം. സർക്കാരിൽ നിന്ന് ലേലം വഴി മാത്രമേ രക്ത ചന്ദന ഇടപാട് നടത്താനാകൂ എന്നിരിക്കെയാണ് ഇത്രയും വലിയ തോതിൽ രക്ത ചന്ദനം കടത്താനുള്ള ശ്രമം ഉണ്ടായത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി ഡി ആർ ഐ അറിയിച്ചു.
പത്തനംതിട്ട കൂടലിൽ പോക്സോ കേസിൽ വൈദികൻ കസ്റ്റഡിയിൽ ആയി. കൂടൽ ഓർത്തഡോക്സ് പള്ളിയിലെ വികാരി പോണ്ട്സൺ ജോൺ ആണ് പൊലീസ് പിടിയിലായത്. കൗൺസിലിംഗിന് എത്തിയ പെൺകുട്ടിക്ക് നേരെയാണ് വൈദികന്‍ ലൈംഗിക അതിക്രമം കാണിച്ചത്. പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പൊലീസ് കേസ് എടുത്തത്. ഇന്നലെ പുലർച്ചെ വൈദികനെ വീട്ടിൽ നിന്നാണ് പത്തനംതിട്ട വനിത പൊലീസ് കസ്റ്റഡിയിലെടുത്തത്. 17 വയസുള്ള പെൺകുട്ടിയോട് ആയിരുന്നു വൈദികന്‍റെ അതിക്രമം ഉണ്ടായത്.












Click it and Unblock the Notifications