'അന്വേഷണ സംഘം ചോദിക്കുന്നത് സ്വപ്നയെ കുറിച്ച്'; അശ്ലീല വീഡിയോ കേസില്‍ ക്രൈം നന്ദകുമാറിനെ കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: വ്യാജ അശ്ലീല കേസില്‍ അറസ്റ്റിലായ ക്രൈം നന്ദകുമാറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച വരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. എന്നാല്‍ തന്നെ അറസ്റ്റ് ചെയ്ത കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അല്ല അന്വേഷണ സംഘം ചോദിക്കുന്നതെന്ന് നന്ദകുമാര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷണ സംഘം ചോദിക്കുന്നതെന്ന് നന്ദകുമാര്‍ പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ ജീവനക്കാരിയെ നിര്‍ബന്ധിച്ചെന്ന പരാതിയിലാണ് ക്രൈം വാരികയുടെ ഉടമസ്ഥന്‍ നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എറണാകുളം നോര്‍ത്ത് പൊലീസില്‍ ജീവനക്കാരി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. നന്ദകുമാറിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ക്രൈം എന്ന ഓണ്‍ലൈന്‍ സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതിക്കാരി.

കഴിഞ്ഞ എപ്രില്‍ മാസത്തില്‍ കലൂര്‍ ഫ്രീഡം റോഡിലെ ഓഫീസില്‍ വച്ചാണ് സംഭവം നടന്നത്. സംസ്ഥാനത്തെ വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിര്‍മ്മിക്കണമെന്ന് യുവതിയോട് നന്ദകുമാര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഈ ആവശ്യം നിരസിച്ചതോടെ മാനസികമായി പീഡനം ആരംഭിച്ചു. ഭീഷണിയും മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അക്രോശവുമായി. അശ്ലീല ചുവയോടെ സംസാരം തുടര്‍ന്നതോടെ ജീവനക്കാരി സ്ഥാപനം വിടുകയായിരുന്നു.

തുടര്‍ന്നാണ് യുവതി പരാതി നല്‍കാന്‍ യുവതി തീരുമാനിച്ചത്. കഴിഞ്ഞ മേയ് 27ന് കൊച്ചി ടൗണ്‍ പൊലീസില്‍ യുവതി പരാതി നല്‍കി. പരാതിക്കാരിയും സുഹൃത്തും തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ ക്രൈം നന്ദകുമാര്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

സ്ത്രീത്വത്തെ അപമാനിച്ചതിലും, പട്ടികവര്‍ഗ അതിക്രമം തടയല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് നന്ദകുമാറിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതിയുടെ പരാതിയില്‍ പ്രാഥമികമായി നന്ദകുമാറിനെതിരെ തെളിവുകള്‍ ഉണ്ടെന്നും സിസിടിവി, മൊബൈല്‍ ഫോണ്‍ അടക്കം പരിശോധിച്ച ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതില്‍ തീരുമാനമെടുക്കുമെന്നും പൊലീസ് അറിയിച്ചു.

തുടരന്വേഷണത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ നന്ദകുമാറിനെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. അതേസമയം, മന്ത്രി വീണാ ജോര്‍ജിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് കഴിഞ്ഞ വര്‍ഷവും ക്രൈം നന്ദകുമാറിനെ കാക്കാനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഫോണിലൂടെ മന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനും ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നുമായിരുന്നു സൈബര്‍ പൊലീസ് നടപടി

മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതു ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകന്‍ ബി.എച്ച്. മന്‍സൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ വര്‍ഷത്തെ അറസ്റ്റ്. വീണാ ജോര്‍ജിനെതിരെ പിസി ജോര്‍ജിന്റെ അധിക്ഷേപകരമായ ടെലഫോണ്‍ സംഭാഷണം ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിലൂടെ നന്ദകുമാര്‍ പ്രചരിപ്പിച്ചിരുന്നു.

അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് അടുത്തിടെ മുഖ്യമന്ത്രിക്കും കുടുബംത്തിനുമെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ മുന്‍ എം എല്‍ എ പിസി ജോര്‍ജും ക്രൈം നന്ദകുമാറും ആണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ,സോളാര്‍ കേസ് പ്രതി സരിത എസ് നായരായിരുന്നു ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നടത്തിയത്.

എന്നാല്‍ ഗൂഢാലോചന നടത്തിയെന്ന സംഭവത്തില്‍ താനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് കൊണ്ടായിരുന്നു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നന്ദകുമാര്‍ മാധ്യമങ്ങളെ കണ്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ പി.സി. ജോര്‍ജും ക്രൈം മാസികയുടെ എഡിറ്ററായ നന്ദകുമാറുമാണെന്നാണ് സരിത എസ് നായര്‍ പറഞ്ഞത്.
ഹോളിവുഡ് താരങ്ങള്‍ തോറ്റുപോകും; ഗ്ലാമറസ് ആന്‍ഡ് ഹോട്ട്, നിങ്ങള്‍ പൊളിയാണ് മാളവിക












Click it and Unblock the Notifications