ക്രൈം നന്ദകുമാറിന്റെ അറസ്റ്റ് വ്യാജ വാർത്താ നിർമ്മാതാക്കൾക്കുള്ള താക്കീതാണെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: ക്രൈം നന്ദകുമാറിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അശ്ലീല വീഡിയോ നിർമ്മിക്കാൻ നിർബന്ധിച്ചു എന്നുളള സഹപ്രവർത്തകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെയാണ് ക്രൈം നന്ദകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ക്രൈം നന്ദകുമാറിന്റെ അറസ്റ്റ് വ്യാജ വാർത്താ നിർമ്മാതാക്കൾക്കുള്ള താക്കീതാണെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു.
ഡിവൈഎഫ്ഐ പ്രസ്താവന പൂർണരൂപം: ' ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിന്റേതെന്ന തരത്തിൽ പ്രചരിപ്പിക്കുന്നതിനായി അശ്ലീലവീഡിയോ വ്യാജമായി നിർമ്മിക്കാൻ നിർബന്ധിച്ചു എന്ന ജീവനക്കാരിയുടെ പരാതിയെത്തുടർന്ന് ക്രൈം നന്ദകുമാർ അറസ്റ്റിലായിരിക്കുകയാണ്. കേരളത്തിലെ രാഷ്ട്രീയ - സാമൂഹിക മണ്ഡലത്തെ മലീമസമാക്കി കൊണ്ട് പതിറ്റാണ്ടുകളായി വലതു പക്ഷ അജണ്ടകൾക്കായി പൈങ്കിളി വാർത്ത പടച്ചു വിട്ടിരുന്ന മഞ്ഞ പത്രക്കാരനാണ് ക്രൈം നന്ദകുമാർ.

സഖാവ് പിണറായി വിജയനെ ലാവലിൻ പുകമറ തീർത്ത് കോൺഗ്രസ്സും അന്നവർ ചങ്ങലയ്ക്കിട്ടിരുന്ന സിബിഐയും വലതുപക്ഷമാധ്യമങ്ങളും വേട്ടയാടിയ കാലത്ത് 'ഞെട്ടിപ്പിക്കുന്ന' തെളിവുകൾ എന്ന പേരിൽ അവതരിപ്പിക്കപ്പെട്ട തെളിവുകൾ പലതും ക്രൈം നന്ദകുമാറിന്റെ ഭാവനയും സംഭാവനയുമായിരുന്നു. റിമോർട്ടിൽ തുറക്കുന്ന മണി മാളികയും 'കമലാ ഇന്റർനാഷണലും' മലയാള പത്ര - ദൃശ്യ മാധ്യമങ്ങൾ മസാല പുരട്ടി ആഘോഷിച്ചത് ക്രൈം നന്ദകുമാറിന്റെ 'തെളിവുകളുടെ' ബലത്തിലാണ്. അതേ നന്ദകുമാറാണ് ഏറ്റവുമൊടുവിൽ സ്വർണ്ണ കള്ളക്കടത്ത് കേസിൽ ബിജെപിക്ക് വേണ്ടി പി. സി ജോർജ്ജിനൊപ്പം ചേർന്ന് മുഖ്യമന്ത്രിക്കെതിരെ തിരക്കഥ രചിച്ചത്. ക്രൈം നന്ദകുമാറുമായുള്ള കൂടിക്കാഴ്ച പി.സി ജോർജ്ജ് പരസ്യമായി സമ്മതിച്ച കാര്യവുമാണ്.
സ്വന്തം സഹ പ്രവർത്തകയെ ഡ്യൂപ്പാക്കി സംസ്ഥാനത്തെ ഒരു മന്ത്രിക്കെതിരെ വ്യാജ അശ്ലീല വീഡിയോ നിർമിക്കാൻ ശ്രമിച്ച അങ്ങേയറ്റം ഹീനമായ കുറ്റ കൃത്യം ചെയ്ത ക്രിമിനലിനെയാണ് കേരളത്തിലെ വിശാല വലതുപക്ഷം കൊണ്ടാടിക്കൊണ്ടിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് കാലത്ത് വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചവർക്ക് കേരളത്തിലെ പ്രതിപക്ഷനേതാവ് നൽകിയ പിന്തുണയിൽ നിന്ന് ആരാണ് നന്ദകുമാരന്മാരുടെ പിൻബലം എന്ന കാര്യം വ്യക്തമാണ്. ഇടതുപക്ഷ നേതാക്കൾക്കെതിരെ ഇന്നും വ്യാജ വാർത്തകളും അപസർപ്പക കഥകളും മെനയാൻ മുന്നിൽ നിൽക്കുന്ന വലത് പക്ഷത്തിന്റെ കൂലിക്കാരായ മഞ്ഞപ്പത്രക്കാർക്കും മാധ്യമരംഗത്തെ മനോരോഗികൾക്കുമുള്ള താക്കീതാണ് ക്രൈം നന്ദകുമാറിന്റെ അറസ്റ്റെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications