Get Updates
Get notified of breaking news, exclusive insights, and must-see stories!

'വീണ ജോര്‍ജിന്റെ ഡമ്മിയാകണം, അതിനായി പണം വാഗ്ദാനം ചെയ്തു, പിന്നെ ഭീഷണി'; ക്രൈം നന്ദകുമാറിനെതിരെ യുവതി

കൊച്ചി: ക്രൈം നന്ദകുമാറിനെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരിയായി യുവതി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ വീഡിയോ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ക്രൈം നന്ദകുമാര്‍ തനിക്ക് പണം വാഗ്ദാനം ചെയ്തു എന്നാണ് പരാതിക്കാരി പറയുന്നത്. ഇത്തരം ഒരു കാര്യം ചെയ്യില്ല എന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി എന്നും തന്നെ മോശക്കാരിയാക്കാന്‍ ശ്രമിച്ചു എന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.

ക്രൈം നന്ദകുമാര്‍ തന്നെ മോശക്കാരിയായി വാര്‍ത്ത സൃഷ്ടിക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍. കേസില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു. ജോലിക്ക് എത്തുന്നതിന് മുന്‍പ് തന്നെ മന്ത്രിയുടെ നഗ്‌ന വീഡിയോ തന്റെ കൈവശമുണ്ട് എന്ന് നന്ദകുമാര്‍ വാര്‍ത്ത നല്‍കിയിരുന്നു എന്നും അവര്‍ ആരോപിച്ചു.

1

അതിന് ചില രേഖകള്‍ വേണം എന്നും വീഡിയോ നിര്‍മിക്കാന്‍ സഹായിച്ചാല്‍ പണം നല്‍കാം എന്ന് വാഗ്ദാനം ചെയ്തു എന്നുമാണ് യുവതി പറയുന്നത്.എന്നാല്‍ താനിക്കാര്യം നിഷേധിച്ചെന്നും ഇതോടെ ഭീഷണി സന്ദേശമയച്ചു എന്നും പരാതിക്കാരി പറയുന്നു. വാട്സാപ്പ് കോളുകള്‍ വഴി ക്രൈ നന്ദകുമാര്‍ തന്നെ ഭീഷണിപ്പെടുത്തി എന്നും ഇക്കാര്യമെല്ലാം കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട് എന്നും പരാതിക്കാരി അറിയിച്ചു.

2

മന്ത്രിയുമായി രൂപസാദൃശ്യമുള്ളതിന്റെ പേരിലാണ് അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിര്‍ബന്ധിച്ചത്. ഇതിനായി നിരന്തരം സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ഇത് നിരസിച്ചപ്പോള്‍ നന്ദകുമാറിന്റെ സുഹൃത്തുക്കള്‍ വഴിയും ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. 'ക്രൈം' ഓഫീസില്‍ വെച്ചാണ് കഴിഞ്ഞ മാസം 27ന് നല്‍കിയ പരാതിയില്‍ യുവതി മൊഴിയെടുത്തത്.

3

മറ്റ് ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഓഫീസിലെത്തി പരിശോധനയും നടത്തിയിട്ടുണ്ട്. നിരവധി തൊഴിലാളികള്‍ ഇവിടെ മാനസിക പീഡനം അനുഭവിക്കുന്നുണ്ട് എന്നും അവരില്‍ നിന്നും പൊലീസ് വിവരം ശേഖരിക്കുന്നുണ്ടെന്നും പരാതിക്കാരി പറഞ്ഞു. നീതി തേടി കോടതിയില്‍ അഭയം പ്രാപിച്ചിരിക്കുകയാണെന്നും നീതി ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും പരാതിക്കാരി വ്യക്തമാക്കി.

4

ഇന്നാണ് സഹപ്രവര്‍ത്തകയുടെ പരാതിയില്‍ ക്രൈം നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് പൊലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പട്ടികജാതി- പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഓഫീസില്‍ വെച്ച് മോശമായി പെരുമാറി എന്നും തെറ്റായ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചു എന്നുമാണ് യുവതിയുടെ പരാതി.

5

പരാതിയുടെ അടിസ്ഥാനത്തില്‍ നിരന്തരം ഭീഷണിപ്പെടുത്തി, ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ക്രൈം നന്ദകുമാറിനെതിരേ പൊലീസ് ചുമത്തിയിരിക്കുന്നത്. നന്ദകുമാര്‍ ചെയ്യുന്ന കളളത്തരങ്ങള്‍ക്ക് കൂട്ട് നില്‍ക്കാന്‍ വയ്യാത്തതുകൊണ്ടാണ് താന്‍ ഇവിടെ നിന്നും ഇറങ്ങിയത് എന്നും ഇത്രയും കാലത്തിനിടയില്‍ നിരവധി ജീവനക്കാര്‍ സ്ഥാപനത്തില്‍ വന്നുപോയിട്ടുണ്ട് എന്നും അവര്‍ പറഞ്ഞു.

6

കഴിഞ്ഞ വര്‍ഷം ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ കേസിലും ക്രൈം നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാക്കനാട് സൈബര്‍ പോലീസാണ് അന്ന് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. മന്ത്രിക്കെതിരെ അപകീര്‍ത്തികരവും അശ്ലീലവുമായ ഫോണ്‍ സംഭാഷണം നടത്തി ഫേസ്ബുക്ക് വഴിയും യൂട്യൂബ് ചാനല്‍ വഴിയും പ്രചരിപ്പിച്ചു എന്നായിരുന്നു നന്ദകുമറിനെതിരായ കേസ്.

7

കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ക്രൈം നന്ദകുമാറിന്റെ പേര് ഉയര്‍ന്ന് വന്നിരുന്നു. സ്വര്‍ണ കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷും നന്ദകുമാറും ഗൂഢാലോചന നടത്തി എന്ന് സരിത എസ് നായര്‍ ആരോപിച്ചിരുന്നു. സ്വപ്‌ന സുരേഷും ക്രൈം നന്ദകുമാറും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട് എന്ന് പി സി ജോര്‍ജും പറഞ്ഞിരുന്നു.

സ്റ്റാര്‍ട്ട്.... ക്യാമറ... ആക്ഷന്‍..; സംവിധായിക വേഷത്തില്‍ ഷാലിന്‍; കലക്കിയല്ലോയെന്ന് സോഷ്യല്‍ മീഡിയ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+