'അയാൾ ലൈംഗികാതിക്രമം നടത്തി, അശ്ലീലച്ചുവയോടെ സംസാരിച്ചു'; മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ വിദേശ മലയാളി
കൊച്ചി: കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്ക് എതിരെ ഒരു യുവതി കൂടി പരാതി നൽകി. ലൈംഗികാതിക്രമത്തിനാണ് പരാതി നൽകിയിരിക്കുന്നത്.
ഓസ്ട്രേലിയയില്‍ താമസിക്കുന്ന മലയാളി യുവതിയാണ് പരാതിക്കാരി. 2015 ലാണ് അതിക്രമം ഉണ്ടായതെന്നാണ് യുവതിയുടെ പരാതി. കമ്മീഷണർക്കാണ് പരാതി നൽകിയത്.
ഇ - മെയിൽ വഴിയാണ് യുവതി പരാതി നൽകിയത്. വിവാഹ മേക്കപ്പിനിടെ മോശമായി സംസാരിച്ചുവെന്നും ലൈംഗികാതിക്രമം നടത്തിയെന്നും ആണ് യുവതിയുടെ പരാതി. പൊലീസ് ആവശ്യപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ നൽകാമെന്നും യുവതി പറയുന്നു.

തന്നെ ലൈംഗികാതിക്രമം നടത്തി. അശ്ലീലച്ചുവയോടെ സംസാരിച്ചു. മൊബൈലിൽ അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും പരാതിയിലൂടെ യുവതി വ്യക്തമാക്കുന്നു. എന്നാൽ, പരാതി സൈൻഡ് കോപ്പി അല്ലാത്തെ മെയിലുകളിൽ അയക്കുന്നതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ആകില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നു. എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയായ അനീസ് അൻസാരി. ഇയാൾ വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന് കാണിച്ച് നേരത്തെ മൂന്നു കേസുകൾ ഇയാൾക്കെതിരെ പൊലീസ് റജിസ്റ്റർ ചെയ്തിരുന്നു.

ഇതില്‍ രണ്ടുപരാതികള്‍ ഐ.പി.സി. 354 പ്രകാരം പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാലാരിവട്ടം പൊലീസാണ് കേസ് എടുത്തിരുന്നത്. അനീസിന്റെ പാസ്‌പോര്‍ട്ട് കൊച്ചി വാഴക്കാലായിലെ ഫ്‌ളാറ്റില്‍നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലുക്ക് ഔട്ട് സര്‍ക്കുലറും പോലീസ് പുറത്തിറക്കി. ഒരാഴ്ച മുമ്പാണ് യുവതികൾ അനീസ് അന്‍സാരിക്കെതിരെ മീടു പോസ്റ്റ് ഇട്ടിരുന്നത്. പോസ്റ്റിന് പിന്നാലെ ഇയാൾ ദുബായിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്.

ബലാല്‍സംഗ കേസില്‍ അറസ്റ്റിലായ യുവ സംവിധായകന്‍ ലിജു കൃഷ്‍ണയില്‍ നിന്ന് നേരിട്ട ശാരീരീകവും മാനസികവുമായ അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് യുവതി രംഗത്ത് എത്തിയിരുന്നു. കടുത്ത ലൈംഗിക അതിക്രമം ആണ് നേരിടേണ്ടി വന്നതെന്നും രണ്ട് വര്‍ഷത്തോളം ശാരീരികവും മാനസികവുമായ ചൂഷണം തനിക്ക് നേരിടേണ്ടി വന്നെന്നും യുവതി പറയുന്നു. വിമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്‍റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് യുവതി ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

അതേസമയം, ടാറ്റൂ വരയ്ക്കുന്നതിനിടെ യുവതികളെ ലൈംഗിക പീഡനത്തിനും ബലാത്സംഗത്തിനും ഇരയാക്കിയ കൊച്ചിയിലെ ഇങ്ക്ഫെക്ടഡ് എന്ന ടാറ്റൂ സെന്‍റർ ഉടമയും ടാറ്റൂ ആർട്ടിസ്റ്റുമായ പി എസ് സുജേഷ് അറസ്റ്റിലായിരുന്നു. കൊച്ചി നഗരത്തിൽ നിന്ന് തന്നെയാണ് പ്രതിയെ വൈകിട്ടോടെ പൊലീസ് പിടികൂടിയത്.

സുഹൃത്തിനൊപ്പം ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഇയാളെവിടെയെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും, അറസ്റ്റ് ഉടനുണ്ടാകുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു നേരത്തെ വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ ചേരാനല്ലൂരിലുള്ള ഇങ്ക്ഫെക്ടഡ് എന്ന ടാറ്റൂ സ്ഥാപനത്തിൽ ടാറ്റൂ ചെയ്യാനെത്തിയ ആറ് യുവതികളാണ് ലൈംഗികപീഡനത്തിന് ഇരയായെന്ന് പരാതി നൽകിയിരിക്കുന്നത്.

ബലാത്സംഗക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ സുജേഷിനെതിരെ ചുമത്തിയിട്ടുണ്ട്.അതേസമയം, പത്തനംതിട്ട കോന്നിയിൽ ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 30 വർഷം കഠിന തടവ് ശിക്ഷ. അച്ചൻകോവിൽ സ്വദേശി സുനിലിനെയാണ് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്. 2015 ലാണ് പ്രതി പെൺകുട്ടിയെ കൊക്കാത്തോട്ടിലെ വീട്ടിൽ വച്ച് പീഡിപ്പിച്ചത്.

അതേസമയം, കാസർകോട്ട് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് കോടതി 45 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കർണാടക ബണ്ട്വാള്‍ സ്വദേശി അബ്ദുൽ മജീദ് ലത്തീഫിയെയാണ് കാസര്‍കോട് പോക്സോ കോടതി ശിക്ഷിച്ചത്. 2016 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. കാസര്‍കോട് നഗരത്തിനോട് ചേര്‍ന്നുള്ള മദ്രസയില്‍ അബ്ദുൽ മജീദ് ജോലി ചെയ്യുന്ന സമയത്തായിരുന്നു പീഡനം. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്കൂള്‍ അധ്യാപകര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് കേസിന്റെ തുടക്കം. പോക്സോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് പ്രതിയെ ശിക്ഷിച്ചത്. മൂന്ന് വകുപ്പുകളിലായി 15 വര്‍ഷം വീതം തടവും, ഓരോ ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ.












Click it and Unblock the Notifications