കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയിൽ കുറ്റകൃത്യങ്ങൾ കൂടുന്നു; രാജ്യത്ത് രണ്ടാം സ്ഥാനം, മിക്ക കേസുകളിലും വർധനവെന്ന് റിപ്പോർട്ട്

Google Oneindia Malayalam News

കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനം പിടിച്ച് കൊച്ചി. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കുറ്റകൃത്യങ്ങളുടെ നിരക്കിൽ കൊച്ചി നഗരം ദില്ലിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണുള്ളത്. കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ ഏറ്റവുമധികം കൊലപാതകങ്ങളുണ്ടായത് ഈ വർഷമാണ്. ഇക്കഴിഞ്ഞ ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം 13 കൊലക്കേസുകളാണ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്തത്.

സിപിഎമ്മിൽ മാവോവാദികൾ... അഞ്ഞൂറോളം പേരുണ്ടെന്ന് പോലീസ്, കണ്ടെത്താനൊരുങ്ങി പാർട്ടി!സിപിഎമ്മിൽ മാവോവാദികൾ... അഞ്ഞൂറോളം പേരുണ്ടെന്ന് പോലീസ്, കണ്ടെത്താനൊരുങ്ങി പാർട്ടി!

16 കൊലപാതക ശ്രമങ്ങളും നഗരത്തില്‍ അരങ്ങേറി. ഭവനഭേദനക്കേസുകളുടെ കാര്യവും വ്യത്യസ്തമല്ല. ഈ വർഷം 65 ഭവനഭേദനക്കേസുകൾ കൊച്ചിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 107 വാഹന മോഷണം അടക്കം 161 മോഷണക്കേസുകൾ, 36 കവർച്ചക്കേസുകൾ എന്നിങ്ങനെയാണ് മറ്റുള്ളവ.

Crime

കൊലപാതകക്കേസുകളിൽ പ്രതികളെ പിടികൂടാനാകുന്നുണ്ടെങ്കിലും നഗരത്തിൽ നടക്കുന്ന ഭവനഭേദനക്കേസുകളിലെ പ്രതികളെ പിടികൂടുന്നതിന് സാധിക്കാതെ വരുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 67 ബലാത്സംഗ കേസുകളാണ് കൊച്ചിയില്‍ രജിസ്റ്റർ ചെയ്തത്. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് 11 കേസുകളും നഗരത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്്. ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട എൻഡിപിഎസ് ആക്ട് പ്രകാരം 1,389 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അബ്കാരി ആക്ട് പ്രകാരം 2461-ഉം 'കോട്പ' അനുസരിച്ച് 951 കേസുകളും ചാര്‍ജ്ജ് ചെയ്തെന്നും റിപ്പോർട്ടുകളുണ്ട്.

English summary
Crime record bureau report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X