കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂപ്പറിന്റെ ഉടമ കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വാഹന നികുതി വെട്ടിപ്പ് കേസില്‍ കൊടുവള്ളിയിലെ ഇടതുനേതാവ് കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. ജനജാഗ്രതാ യാത്രയ്ക്കിടെ കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച് വിവാദത്തിലായ PY 01 ഡബ്ല്യു ജെ 3000 നമ്പര്‍ ആഢംബരക്കാറായ മിനി കൂപ്പറിന്റെ ഉടമയാണ് കാരാട്ട് ഫൈസല്‍. പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജ വിലാസത്തിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

മറുനാടന്‍ തൊഴിലാളികളില്‍ മന്ത് രോഗം; കായക്കൊടിയില്‍ ഗ്രാമപഞ്ചായത്തിനെതിരെ വ്യാപക പ്രതിഷേധം മറുനാടന്‍ തൊഴിലാളികളില്‍ മന്ത് രോഗം; കായക്കൊടിയില്‍ ഗ്രാമപഞ്ചായത്തിനെതിരെ വ്യാപക പ്രതിഷേധം

പുതുച്ചേരി വാഹന തട്ടിപ്പുമായ് ബന്ധപ്പെട്ട് രാജ്യസഭാ എം പി സുരേഷ് ഗോപിയ്ക്കും സിനിമാ നടന്‍മാര്‍ക്കും എതിരെ കേസെടുത്തിട്ടും ഇടതുമുന്നണിയുടെ കൊടുവള്ളി നഗരസഭാംഗം മാത്രമായ ഫൈസലിനെതിരെ കേസെടുക്കാത്തത് ഏറെ വിവാദമായിരുന്നു. ഉന്നതങ്ങളിലെ സ്വാധീനമാണ് ഇതിന് പിന്നിലെന്നും ആക്ഷേപമുണ്ടായിരുന്നു. പോണ്ടിച്ചേരിയിലാണ് വാഹനം സ്ഥിരമായി ഉപയോഗിക്കുന്നതെന്നതിനാല്‍ ഇവിടെ നികുതിയടക്കാനാവില്ലെന്നാണ് ഫൈസല്‍ ഇതുവരെ പറഞ്ഞത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി കൂടിയാണ് ഫൈസല്‍.

cooper

മിനി കൂപ്പര്‍ രജിസ്‌ട്രേഷന്‍ നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തതെന്ന് നേരത്തെ വ്യക്തമായിരുന്നു.

പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയത് നമ്പര്‍4, ലോഗമുത്തുമാരിയമ്മന്‍ കോവില്‍ സ്ട്രീറ്റ്, മുത്ത്യല്‍പേട്ട് എന്ന വിലാസമായിരുന്നു. ഈ അഡ്രസില്‍ താമസിക്കുന്നത് ശിവകുമാര്‍ എന്ന അധ്യാപകനാണ്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്താല്‍ സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്ന പത്ത് ലക്ഷത്തോളം രൂപയാണ് പോണ്ടിച്ചേരിയിലെ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ സര്‍ക്കാരിന് നഷ്ടമായത്.

English summary
crimebranch investigation against karat faisal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X